കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തിലെ രഹസ്യം ചുരുളഴിച്ച് ഹിറ്റ്ലറുടെ പല്ലുകൾ.. ആദ്യം സയനൈഡ് കഴിച്ചു.. സ്വയം വെടിയുതിർത്തു!

Google Oneindia Malayalam News

ലോകം ഏറ്റവും അധികം ഭയക്കുന്ന, വെറുക്കുന്ന ഏകാധിപതികളില്‍ മുന്നിലാണ് അഡോള്‍ഫ് ഹിറ്റ്‌ലറുടെ സ്ഥാനം. അന്ധമായ ജൂത വിരോധത്തിന്റെ പേരില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ നാസികള്‍ നടത്തിയ കൂട്ടക്കൊല ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് കോടിക്കണക്കിന് ജൂതര്‍ അടക്കമുള്ളവരെയാണ് ഹിറ്റ്‌ലര്‍ കൊന്ന് തള്ളിയത്.

ഓഷ്വിറ്റ്‌സിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് അടക്കമുള്ള സ്മാരകങ്ങള്‍ ഇന്നും ആ കൂട്ടക്കുരുതിയെ ഓര്‍മ്മിപ്പിച്ച് നിലകൊള്ളുന്നു. ഹിറ്റ്‌ലര്‍ ഒടുക്കം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അല്ലെന്നും കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഹിറ്റ്‌ലറുടെ അന്ത്യം സംബന്ധിച്ചുള്ള എല്ലാ ഊഹാപോഹങ്ങള്‍ക്കും അവസാനമായിരിക്കുന്നു.

ക്രൂരനായ ഏകാധിപതി

ക്രൂരനായ ഏകാധിപതി

അഡോൾഫ് ഹിറ്റ്‌ലറും ഈവ ബ്രോണും വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ചരിത്ര പുസ്തകങ്ങള്‍ പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്‌ലറുടെ നാസി സൈന്യം പരാജയപ്പെടും എന്നുറപ്പായ ഘട്ടത്തില്‍ ആയിരുന്നു ഇരുവരുടേയും ആത്മഹത്യ. 1945 ഏപ്രില്‍ 30നാണ് ഹിറ്റ്‌ലറും ഈവയും സ്വയം വെടിവെച്ച് ജീവന്‍ വെടിയുന്നത്.

മരണത്തെക്കുറിച്ച് പല വാദം

മരണത്തെക്കുറിച്ച് പല വാദം

ബര്‍ലിനിലെ ഭൂഗര്‍ഭ അറയാണ് ഇരുവരും മരണത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തിട്ടില്ല എന്ന തരത്തിലും പല വാദങ്ങളും നിലനിന്നിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിയെ തോല്‍വിക്ക് ശേഷം ശത്രുക്കള്‍ക്ക് പിടികൊടുക്കാതെ ഹിറ്റ്‌ലര്‍ മുങ്ങിക്കപ്പലില്‍ രക്ഷപ്പെട്ടു എന്നതടക്കമുള്ള വാദങ്ങള്‍ നിലില്‍ക്കുന്നുണ്ട്.

Recommended Video

cmsvideo
ഹിറ്റ്ലർ മരണപ്പെട്ടത് ഇങ്ങനെ | Oneindia Malayalam
അര്‍ജന്റീനയിലേക്ക് രക്ഷപ്പെട്ടെന്ന്

അര്‍ജന്റീനയിലേക്ക് രക്ഷപ്പെട്ടെന്ന്

ബര്‍ലിനില്‍ നിന്നും അര്‍ജന്റീനയിലേക്കാണ് ഹിറ്റ്‌ലര്‍ മുങ്ങിക്കപ്പലില്‍ രക്ഷപ്പെട്ടതെന്നും വളരെക്കാലം അവിടെ രഹസ്യ താവളത്തില്‍ ഒളിവ് ജീവിതം നയിച്ചുവെന്നും അഭിപ്രായങ്ങളുണ്ട്. അതിന് ശേഷമായിരുന്നുവേ്രത ഹിറ്റലറുടെ മരണം. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ഫ്രഞ്ച് ഗവേഷകരാണ് ഹിറ്റ്‌ലറുടെ മരണം സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് അവസാനം കുറിച്ചിരിക്കുന്നത്.

പല്ലുകളിലെ പരിശോധന

പല്ലുകളിലെ പരിശോധന

ഹിറ്റ്‌ലറുടെ പല്ലുകളില്‍ നടത്തിയ പരിശോധന വഴിയാണ് മരണത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ നീക്കിയിരിക്കുന്നത്. 1945 ഏപ്രില്‍ മുപ്പതിന് തന്നെ ഹിറ്റ്ലർ മരിച്ചിട്ടുണ്ട് എന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഹിറ്റ്‌ലര്‍ ആദ്യം സയനൈഡ് കഴിച്ചു. അതിന് ശേഷം സ്വയം വെടിവെച്ച് മരിച്ചു എന്നാണ് ഫ്രഞ്ച് ഗവേഷകനായ പ്രൊഫസര്‍ ഫിലിപ്പ് ഷാര്‍ലിയും സംഘവും സ്ഥിരീകരിച്ചിരിക്കുന്നത്. മോസ്‌കോയിലാണ് ഹിറ്റ്‌ലറുടെ അവസാനത്തെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്.

മരണം 1945ൽ തന്നെ

മരണം 1945ൽ തന്നെ

ഹിറ്റ്‌ലര്‍ സസ്യഭുക്കായിരുന്നു എന്ന വിവരവും ഗവേഷകര്‍ സ്ഥിരീകരിക്കുന്നു. കാരണം പല്ലിടകളില്‍ മാംസനാരുകളുടെ സാന്നിധ്യം പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഹിറ്റ്‌ലര്‍ മരിക്കാന്‍ വേണ്ടി വെടി വെച്ചത് വായിലേക്കല്ല, മറിച്ച് തന്റെ തലയിലേക്കോ കഴുത്തിലേക്കോ ആണ്. സയനൈഡ് കഴിച്ചത് മൂലം കൃത്രിമപ്പല്ലില്‍ നീലനിറമുള്ളതായും കണ്ടെത്തിയിരിക്കുന്നു. ഹിറ്റ്‌ലറുടെ മരണം ഉറപ്പിക്കുന്ന പഠനം യൂറോപ്യന്‍ ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
According to new study of his teeth, Hitler definitely died in 1945
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X