കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് മനുഷ്യനിലെത്തിയ 'റൂട്ട് മാപ്പ്'... ഒടുക്കം ആ സത്യത്തിലേക്ക് ലോകമെത്തുന്നു, സംഭവിച്ചത്?

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: വുഹാന്‍ കൊറോണ വൈറസ് എന്നും നോവല്‍ കൊറോണ വൈറസ് എന്നും ഒക്കെ ആദ്യം വിളിച്ചിരുന്ന ആ വൈറസിന് ഇപ്പോള്‍ ശാസ്ത്രലോകം ശരിയായ ഒരു പേര് നല്‍കിയിട്ടുണ്ട്. സാര്‍സ്-കോവ്-2 (SARS-CoV-2) എന്നതാണ് അത്. ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത് എന്നാണ് ലോകം ഇപ്പോഴും വിശ്വസിക്കുന്നത്.

വുഹാനിലെ ആ മാര്‍ക്കറ്റിനെ കുറിച്ചാണെങ്കില്‍ കഥകള്‍ അനവധിയാണ്. സമുദ്രോത്പന്ന മാര്‍ക്കറ്റ് എന്നാണ് പേരെങ്കിലും വന്യജീവികളുടെ ഇറച്ചി യഥേഷ്ടം വില്‍ക്കുന്ന ഒരു മാര്‍ക്കറ്റ് ആണ് ഇത് എന്നാണ് പറയുന്നത്.

എന്തായാലും വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പുറത്തെത്തിയത് എന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വവ്വാലില്‍ നിന്ന് നേരിട്ടല്ല മനുഷ്യനിലേക്ക് ഈ രോഗം എത്തിയത്. പിന്നെ എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ് ഇപ്പോള്‍ കൂടുതല്‍ അടുത്തെത്തിയിരിക്കുന്നത്.

പാമ്പോ ഈനാംപേച്ചിയോ?

പാമ്പോ ഈനാംപേച്ചിയോ?

ചൈനയില്‍ വന്യജീവികളുടേയും പാമ്പുകളുടേയും എല്ലാം മാംസം കഴിക്കുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. വുഹാനിലെ മാര്‍ക്കറ്റ് ഇത്തരത്തില്‍ മാംസവില്‍പനയ്ക്ക് പ്രസിദ്ധവും ആണ്.

പാമ്പുകളില്‍ നിന്നാണോ അതോ ഈനാംപേച്ചികളില്‍ നിന്നാണോ രോഗം മനുഷ്യരിലേക്ക് എത്തിയത് എന്നായിരുന്നു സംശയം.

ഈനാംപേച്ചി തന്നെ?

ഈനാംപേച്ചി തന്നെ?

പാമ്പുകളില്‍ നിന്നല്ല രോഗം മനുഷ്യരിലേക്ക് പടര്‍ന്നത് എന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈനാംപേച്ചികളില്‍ നടന്ന പഠനങ്ങള്‍ പുതിയ ചില വിവരങ്ങളിലേക്കാണ് വെളിച്ചം വീഴുന്നത്.

ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ മാരക രോഗം ഈാനംപേച്ചികളില്‍ നിന്ന് തന്നെ ആകാം മനുഷ്യനിലേക്ക് എത്തിയത് എന്നാണ് സൂചന.

സമാന ജനിതകഘടന

സമാന ജനിതകഘടന

മനുഷ്യരില്‍ പടരുന്ന കൊറോണ വൈറസിന്റെ ജനത ഘടനയുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് ഈനാംപേച്ചികളില്‍ നിന്ന് കണ്ടെത്തിയ വൈറസിന്റേത്. ഇവയുടെ ശ്വാസകോശത്തില്‍ നിന്ന് എടുത്ത വൈറസ് സാംപിള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് 19 ന് കാരണക്കാരനായ വൈറസ്സുമായി 91 ശതമാനം ജനിത സാമ്യം ഉണ്ട്. ഇത് തന്നെയാണ് ലഭ്യമായ ഏറ്റവും വലിയ തെളിവും.

ഉറപ്പിക്കാനാകുമോ?

ഉറപ്പിക്കാനാകുമോ?

എന്നാല്‍ ഈ ഒരൊറ്റ കാര്യം കൊണ്ട് ഈനാംപേച്ചി വഴിയാണ് വൈറസ് മനുഷ്യനിലേക്ക് എത്തിയത് എന്ന് ഉറപ്പിക്കാന്‍ ആവില്ല. മറ്റ് പല ജീവികളും ഇപ്പോഴും സംശയ പട്ടികയില്‍ തന്നെയുണ്ട്. വവ്വാലില്‍ നിന്ന് ഇത്തരത്തില്‍ വൈറസ് എത്താന്‍ സാധ്യത കൂടുതലുള്ള ജീവികളും പട്ടികയില്‍ ഉണ്ട്.

വുഹാനില്‍ ഈനാംപേച്ചിയില്ലേ?

വുഹാനില്‍ ഈനാംപേച്ചിയില്ലേ?

ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം വുഹാനിലെ മാര്‍ക്കറ്റില്‍ ഈനാംപേച്ചിയുടെ ഇറച്ചി വില്‍ക്കുന്നില്ല എന്നാണ് വിവരം. എന്നാല്‍ ലോകത്ത് വലിയതോതില്‍ അനദികൃതമായി വില്‍ക്കപ്പെടുന്ന ഇറച്ചികളില്‍ പ്രധാനപ്പെട്ടതാണ് ഈനാംപേച്ചിയുടേത്. ചൈനയിലും ഇതിന് വലിയ ഡിമാന്‍ഡ് ആണ്.

ആദ്യ രോഗിയ്ക്ക് ബന്ധമില്ല

ആദ്യ രോഗിയ്ക്ക് ബന്ധമില്ല

വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് രോഗത്തിന്റ ഉത്ഭവം എന്ന് പറയുന്നുണ്ടെങ്കിലും ചില സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. കാരണം ആദ്യത്തെ രോഗിയ്ക്ക് ഈ മാര്‍ക്കറ്റുമായി നേരിട്ട് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത് 41 കേസുകളില്‍ 27 പേരും ഈ മാര്‍ക്കറ്റുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവര്‍ ആയിരുന്നു.

അപകട വൈറസ്സുകള്‍

അപകട വൈറസ്സുകള്‍

അടുത്തിടെ ലോകത്തെ ഭീതിയിലാഴ്ത്തിയ വൈറസ്സുകള്‍ എല്ലാം തന്നെ വവ്വാലുകളില്‍ നിന്നാണ് പുറത്ത് വന്നിട്ടുള്ളത് എന്നതാണ് ഞെട്ടിക്കുന്ന വിവരം. നിപ്പ, സാര്‍സ്, മെര്‍സ് എന്നീ മാരക രോഗങ്ങളെല്ലാം ഇങ്ങനെ ആയിരുന്നു. എന്നാല്‍ ഇവയൊന്നും നേരിട്ട് മനുഷ്യരിലേക്ക് എത്തിയതല്ല. വവ്വാലിയില്‍ നിന്ന് മറ്റേതെങ്കിലും ജീവി വഴിയാണ് മനുഷ്യരില്‍ എത്തിയത്.

English summary
How Coronavirus reached to human? Scientists reach to a close answer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X