മൂന്നാം തവണയും വിവാഹം കഴിച്ചോ?; വെളിപ്പെടുത്തുലുമായി ഇമ്രാന്‍ ഖാന്‍

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ആത്മീയ ഗുരുവായിരുന്ന സ്ത്രീയെ മുന്‍ പാക് ക്രിക്കറ്ററും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ വിവാഹം കഴിച്ചെന്ന വാര്‍ത്തകളില്‍ നിശബ്ദത ഭേദിച്ച് താരം രംഗത്ത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച ഇമ്രാന്‍ ഖാന്‍ ഈ അപവാദ പ്രചരണത്തിന് പിന്നില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെഹ്‌രികി ഇന്‍സാഫ് നേതാവിന്റെ ആരോപണങ്ങള്‍ ഷെരീഫ് നിഷേധിച്ചു. താന്‍ ഇത്രയൊന്നും തരംതാഴില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

എകെജി വിവാദത്തില്‍ ക്ഷമ ചോദിക്കരുതെന്ന് ബല്‍റാമിനോട് പറഞ്ഞത് ഇവരാണ്

ആത്മീയ ഗുരുവും, വിവാഹമോചിതയുമായ ബുഷ്‌റ മനേകയോട് വിവാഹ അഭ്യര്‍ത്ഥനയാണ് 65-കാരനായ പാര്‍ട്ടി ചെയര്‍മാന്‍ നടത്തിയതെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. താന്‍ ഒരു ബാങ്ക് കൊള്ളയടിക്കുകയോ, രാജ്യത്തിന്റെ സമ്പത്ത് അടിച്ച് മാറ്റുകയോ, ഒരു പട്ടണത്തെ നാമാവശേഷമാക്കുകയോ, രഹസ്യവിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുകയോ ചെയ്ത മട്ടിലാണ് കാര്യങ്ങളെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. ഒന്നുകൂടി വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന് എന്തിനാണ് ഇത്ര കോലാഹലമെന്നും താരം ചോദിക്കുന്നു.

imran

നവാസ് ഷെരീഫും, ജംഗ് മീഡിയ ഗ്രൂപ്പ് ഉടമ മിര്‍ ഷക്കീല്‍ ഉര്‍ റഹ്മാനും ചേര്‍ന്നാണ് തന്നെ നാണംകെടുത്താന്‍ ഈ അപവാദ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് ഖാന്‍ ആരോപിക്കുന്നു. ഇതുമൂലം ബാധിക്കപ്പെട്ട മക്കളെക്കുറിച്ചും, യാഥാസ്ഥിതിക കുടുംബമായ ബുഷ്‌റയുടെ അവസ്ഥയെക്കുറിച്ചുമാണ് തന്റെ ആശങ്കയെന്നും ഇദ്ദേഹം പറയുന്നു.

ഏതാനും വര്‍ഷങ്ങളായി തനിക്ക് കിട്ടാതെ പോയ സ്വകാര്യ സന്തോഷം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ അണികളോട് ആവശ്യപ്പെട്ടു. മൂന്നാം വിവാഹത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇമ്രാന്‍ ഖാന്‍ ഒളിവില്‍ പോയെന്ന് നവാസ് ഷെരീഷ് ആരോപിച്ചിരുന്നു. ഇതോടെയാണ് മറുപടിയുമായി ഖാന്‍ രംഗത്തെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Imran Khan says Sharif behind ‘vicious’ campaign over his plans to marry again

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്