കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തിയറ്ററില്‍ സിനിമ മാത്രമല്ല, വ്യഭിചാരവും നടക്കും??? ഒടുവില്‍ മേയറും എത്തി; എന്തിനെന്നോ?

തിയറ്ററിനേക്കുറിച്ച് പരാതി ലഭിച്ചതോടെ ഡെപ്യൂട്ടി മേയറായ ഫിട്രിയാന്റി അഗസ്റ്റിന്‍ഡ തിയറ്റര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇരിപ്പിടങ്ങള്‍ സാധാരണ രീതിയലാക്കുന്നതുവരെ അടച്ചിടാനാണ് തീരുമാനം.

  • By Karthik
Google Oneindia Malayalam News

ജക്കാര്‍ത്ത: ആഡംബരങ്ങള്‍ക്ക് സിനിമ തിയറ്ററിലും കുറവില്ല. കാലത്തിനൊത്തുള്ള മാറ്റങ്ങള്‍ക്ക് തിയറ്ററുകളും വിധേയമായി. ഇരുന്നും കിടന്നും സിനിമ കാണാവുന്ന അവസ്ഥയിലേക്ക് തിയറ്ററുകള്‍ വളര്‍ന്നു. അധികമായാല്‍ അമൃതും വിഷമാകുന്ന അവസ്ഥായാണിവിടെയും. സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വര്‍ദ്ധിച്ചു.

ഇന്തോനേഷ്യയിലെ വെല്‍വറ്റ് ക്ലാസ് തിയറ്ററുകളില്‍ കിടന്നുകൊണ്ട് സിനിമ കാണുന്നതിനായി മെത്തയും തലയിണയും പുതപ്പുമൊക്കെയാണ് ഒരുക്കിയിരിക്കുന്നത്. ബെഡ്‌റൂമില്‍ കിടന്ന സിനിമ കാണുന്ന പ്രതീതി. ഇത് വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവയ്ക്ക് പൂട്ടിടാന്‍ ഒരുങ്ങുകയാണ് പലെംബാങ് നഗരത്തിലെ ഡെപ്യൂട്ടി മേയറായ ഫിട്രിയാന്റി അഗസ്റ്റിന്‍ഡ. ഇന്തോനേഷ്യന്‍ സിനിമ ശൃംഖലയായ സിജിവി കമ്പനിയുടെ തിയറ്ററുകള്‍ക്കാണ് മേയറുടെ നീക്കം തിരിച്ചടിയാകുക.

മെത്തയും തലയിണയും പുതപ്പും

ചാരിക്കിടന്നും ഇരുന്നും കാണാവുന്ന സിനിമ സങ്കല്‍പ്പങ്ങളില്‍ നിന്നും ഒരു പടി മേലെയാണ് ഇന്തോനേഷ്യയിലെ വെല്‍വെറ്റ് ക്ലാസ് തിയറ്ററുകള്‍. ബഡ്‌റൂമിന് സമാനമായ രീതിയില്‍ കിടന്നുകൊണ്ട് സിനിമ ആസ്വദിക്കാം. രണ്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന ബഡ്ഡാണ് ക്രമീകരിച്ചിരിക്കുന്നത്.

വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്നു

രണ്ട് പേര്‍ക്ക് ബഡ്‌റൂമിന് സമാനമായ സാഹചര്യത്തില്‍ കിടന്ന് കൊണ്ട് സിനിമ കാണാന്‍ സാധിക്കുന്ന ഈ രീതി വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് പരാതി. തിയറ്ററിനുള്ളിലെ സ്വകാര്യതയും ഇതിന് പ്രേരകമാകും. മെത്തയും പുതപ്പും തലയിണയും എല്ലാം കൂടി സ്വന്തം ബഡ്‌റൂമിന്റെ ചിന്ത പ്രേക്ഷകര്‍ക്ക് നല്‍കും. പ്രദര്‍ശിപ്പിക്കുന്ന സിനിമ അല്‍പം 'ഹോട്ട്' ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഇന്തോനേഷ്യയില്‍ ഇത് പുതിയതല്ല

ഇന്തോഷ്യന്‍ സിനിമ കാഴ്ച ഇത്തരത്തിലേക്ക് വളര്‍ന്നിട്ട് കുറച്ച് കാലമായി. ഇന്തോനേഷ്യയിലും ജക്കാര്‍ത്തയിലുമായി ഇത്തരം തിയറ്ററുകള്‍ സിജിവി ശൃംഖലയുടേതായിട്ടുണ്ട്. മികച്ച് അനുഭവം പ്രധാനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇവയ്ക്ക് പ്രചാരം ലഭിച്ചതും. എന്നാല്‍ ഇതൊരു മോശം ആശയമാണെന്നാണ് പലെംബാങ് മേയറുടെ കാഴ്ച്ചപ്പാട്.

തിയറ്ററിനെതിരെ പരാതികള്‍

പലെംബാങ് നഗരത്തിലെ വെല്‍വെറ്റ് ക്ലാസ് തിയറ്ററുകള്‍ക്കെതിരെ ആളുകളില്‍ നിന്നും നിരവധി പരാതികള്‍ മേയര്‍ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വ്യഭിചാരത്തിന് അവസരം നല്‍കുന്നുവെന്നും ലൈംഗീകമായ ദുഷ്‌പെരുമാറ്റള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരാതികള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ തിയറ്ററുകാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച മേയര്‍ തിയറ്റര്‍ സന്ദര്‍ശിച്ചിരുന്നു.

ഈ സൗകര്യങ്ങള്‍ കുടുംബങ്ങളെ ഉദ്ദേശിച്ച്

മേയര്‍ തീരുമാനം കടുപ്പിച്ചതോടെ വിശദീകരണവുമായി സിവിജി ഗ്രൂപ്പ് രംഗത്തെത്തി. ഈ സൗകര്യങ്ങള്‍ കമിതാക്കളെ ഉദ്ദേശിച്ചല്ല കുടുംബങ്ങളെ ഉദ്ദേശിച്ചാണെന്ന് അവര്‍ വ്യക്തമാക്കി. കൂടുതല്‍ സൗകര്യപ്രദമായ സാഹചര്യത്തില്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങളൈയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. മാത്രമല്ല തിയറ്റര്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ സിനിമ കാണാനെത്തുന്നവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.

തിയറ്റര്‍ അടച്ച് പൂട്ടണം

തിയറ്റര്‍ ഉടമകളുടെ ഈ വിശദീകരണമൊന്നും മേയര്‍ക്ക് തൃപ്തികരമായിട്ടില്ല. സാധാരണ ഇരിപ്പിടങ്ങളായി ഈ ബഡ് സീറ്റുകളെ മാറ്റുന്നത് വരെ തിയറ്റര്‍ അടച്ചിടണമെന്ന തീരുമാനത്തിലാണ് ഡെപ്യുട്ടി മേയര്‍ ഫിട്രിയാന്റി അഗസ്റ്റിന്‍ഡ. ഇല്ലെങ്കില്‍ ബിസിനസ് ലൈസന്‍സ് റദ്ദാക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിവിജി ഗ്രൂപ്പ് വര്‍ഷങ്ങളായി ഇന്തോനേഷ്യയില്‍ തിയറ്ററുകള്‍ നടത്തുകയാണ്. ഇതുവരെ അവര്‍ക്കെതിരെ പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നിരുന്നാലും തിയറ്ററിന് ആവശ്യമായ മാറ്റം വരുത്തുന്നത് വരെ തിയറ്റര്‍ പ്രവര്‍ത്തിക്കില്ലെന്ന് സിവിജി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Deputy mayor Fitrianti Agustinda visited the CGV Velvet Class cinema in Palembang, last week, after reportedly receiving complaints about it from the public. The local official was apparently scandalized upon seeing the beds, arguing that they could promote adultery and sexual misconduct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X