കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞൊടിയിടയില്‍ 1 ജിബി സിനിമ ഡൗണ്‍ലോഡ് ചെയ്യാം

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: സാങ്കേതിക വിദ്യയുടെ വികസനം അതിവേഗത്തിലാണ്. ഓരോ ദിവസവുമെന്നപോലെയാണ് പുതിയ കണ്ടുപിടുത്തങ്ങളും പഴയതിന്റെ അപ്‌ഗ്രേഡിംഗും നടന്നുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അഞ്ചുവര്‍ഷത്തിനുള്ളല്‍ ഡാറ്റാ കൈമാറ്റത്തില്‍ ഇന്റര്‍നെറ്റ് കേബിളുകളിലുണ്ടായ മാറ്റം അതിശയിപ്പിക്കുന്നതാണ്.

ഒരു എംപി ഡൗണ്‍ലോഡ് ചെയ്യാന്‍ പോലും കാത്തിരുന്നൊരു കാലമുണ്ടായിരുന്നു. ബ്രോഡ്ബാന്റിന്റെ വരവോടെ അതെല്ലാം പഴങ്കതയായി. ഓരോദിവസവും എത്രയധികം വേഗത വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു പരീക്ഷണത്തിനൊടുവില്‍ നിലവില്‍ ലോകത്തുള്ള എല്ലാ ഡാറ്റാ കൈമാറ്റ വേഗതയെയും മറികടക്കുകയാണ് ഡാനിഷ് ശാസ്ത്രജ്ഞന്മാര്‍.

download

ഇവര്‍ കണ്ടുപിടിച്ച പുതിയ ഒപ്റ്റിക്കല്‍ കേബിള്‍ വഴി സെക്കന്റില്‍ 43 ടെറാ ബിറ്റസ് ഡാറ്റയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അതായത് 0.2 മില്ലീസെക്കന്റുകള്‍ക്കുള്ളില്‍ ഒരു ജിബി സൈസുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നര്‍ത്ഥം. 1 ജിബി സൈസുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുന്നതോടൊപ്പം സിനിമ കമ്പ്യൂട്ടറില്‍ സേവ് ആയിക്കഴിഞ്ഞിരിക്കും.

ഡാനിഷ് സംഘം തകര്‍ത്തത്, നേരത്തെ ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ സ്ഥാപിച്ച സെക്കന്റില്‍ 26 ടെറാ ബിറ്റ്‌സ് എന്ന റെക്കോഡാണ്. ജപ്പാനിലെ എന്റ്റിറ്റി കോര്‍പറേഷന്റെ സഹായത്തോടെയാണ് ഡാനിഷ് ശാസ്ത്രജ്ഞന്‍മാര്‍ ഇത്തരമൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രത്യേകതരം ഓപ്റ്റിക്കല്‍ കേബിളുകളിലൂടെയാണ് ഡാറ്റയുടെ കൈമാറ്റം. ലോകമെമ്പാടും ഇത്തരമൊരു സൗകര്യം യാഥാര്‍ത്ഥ്യമാകുമെങ്കില്‍ ഐടി മേഖലയില്‍ വന്‍ വിപ്ലവമാണ് സാധ്യമാവുക.

English summary
Internet data transfer; Danish scientists break world record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X