ഇറാന് ഇന്ത്യ ഓരോ ദിവസവും 22 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും; കൈവിട്ട കളി, നേട്ടം കൊയ്യാന്‍ ചൈന
യുദ്ധാനന്തരം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ ഇറാന് മുന്നോട്ട് വച്ച പത്തിന പദ്ധതികളില്‍ ഒന്ന് ഹോര്മുസസില് ടോള്‍ പിരിക്കും എന്നതാണ്. നേരത്തെ എല്ലാ കപ്പലുകളും ചരക്കുമായി സൗജന്യ യാത്ര നടത്തിയ ഹോര്‍മുസ് കടലിടുക്ക് യുദ്ധത്തിന് ശേഷം ടോള്‍ പിരിക്കല്‍ കേന്ദ്രമായി മാറുന്നു എന്നതാണ് എടുത്തു പറയേണ്ടത്. അമേരിക്കയുടെ അവിവേക നടപടി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ചുരുക്കം.
ബാരലിന് ഒരു ഡോളര്‍ വച്ച് പിരിക്കാനാണ് ഇറാന് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍ നാല് രാജ്യങ്ങളാണ് വലിയ തുക അടയ്ക്കേണ്ടി വരിക. ഇന്ത്യ, ചൈന, ജപ്പാന്, ദക്ഷിണ കൊറിയ. ഈ നാല് രാജ്യങ്ങളാണ് ഹോര്‍മുസ് വഴി കൂടുതല്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നത്. ഇറാനുമായി അടുത്ത സൗഹൃദം നിലനില്‍ക്കുന്നതിനാല്‍ ചൈനയ്ക്ക് ഇളവ് ലഭിച്ചേക്കും.

ലോകത്തെ മൊത്തം കടല്‍വഴിയുള്ള എണ്ണ ചരക്കു കടത്തിന്റെ 20 ശതമാനം ഹോര്‍മുസ് വഴിയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 14.7 ശതമാനം ഹോര്‍മുസിലൂടെയാണ്. ഓരോ ബാരലിനും ഒരു ഡോളര്‍ വച്ച് കൊടുക്കേണ്ടി വരുമ്പോള്‍ ഒരു ദിവസം ഇന്ത്യ 22 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും എന്ന് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷത്തില്‍ 800 മില്യണ്‍ ഡോളറില്‍ അധികം വേണ്ടി വരും.
ഇങ്ങനെ അധിക തുക നല്‍കേണ്ടി വന്നാല്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഉപഭോക്താക്കളുടെ മേല്‍ ചെലവ് അടിച്ചേല്‍പ്പിക്കും. അതായത്, ഇന്ത്യയിലത്തുന്ന ക്രൂഡ് ഓയില്‍ ഓയിലിന് ചെലവ് കൂടും. ഉപഭോക്താക്കള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടിയ വില നല്‍കേണ്ടി വന്നേക്കും. സമാനമായ അവസ്ഥ ജപ്പാന്, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിലും ഉണ്ടായേക്കും.
എന്താണ് ഇറാന്റെ ഉദ്ദേശം, നഷ്ടപരിഹാരം ഈടാക്കുകയാണോ
ഒരു ബാരലിന് ഒരു ഡോളര്‍ എന്ന കണക്ക് നിസാരമായി തോന്നുമെങ്കിലും മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ ഭീമമായ തുക വരും. ഇത് എണ്ണ കമ്പനികളുടെ ചെലവ് വര്‍ധിപ്പിക്കും. അവര്‍ എണ്ണവില ഉയര്‍ത്തുന്നതിലേക്ക് കാര്യങ്ങളെത്തും. ഇന്ത്യയുമായി വലിയ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് ഇറാന്. ഈ സഹകരണം മൂലം ഇറാന് ഇളവ് നല്‍കാനുള്ള സാധ്യതയും തള്ളാനാകില്ല.
അമേരിക്കന്‍ ഉപരോധം ഇറാനെ പാടേ തളര്‍ത്തിയിട്ടുണ്ട്. പുതിയ യുദ്ധവും ഇറാന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇതിനെല്ലാമുള്ള നഷ്ടപരിഹാരം എന്ന നിലയില്‍ കൂടിയാണ് ഇറാന് ഹോര്‍മുസില്‍ ടോള്‍ പിരിക്കാന്‍ ഒരുങ്ങുന്നത്. ഇറാനും ഒമാനും അതിര്‍ത്തി പങ്കിടുന്ന തീര പ്രദേശമാണ് ഹോര്‍മുസ്. എന്നാല്‍ ടോള്‍ പിരിക്കുന്നതിനോട് ഒമാന്‍ യോജിപ്പില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടോള്‍ പിരിക്കുമ്പോള്‍ ഇറാന് ഈടാക്കാന്‍ പോകുന്നത് ചൈനീസ് യുവാന്‍ ആണ് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ചൈനീസ് കറന്‍സിക്ക് കൂടുതല്‍ ആവശ്യക്കാര്‍ വരാനുള്ള സാധ്യതയാണ് ഇവിടെ തെളിയുന്നത്. അതുകൊണ്ടുതന്നെ ചൈന ഇറാന്റെ നീക്കത്തെ പിന്തുണച്ചേക്കും. ചൈനീസ് യുവാന്‍, ഇറാന് റിയാല്‍, ക്രിപ്റ്റോ കറന്‍സി എന്നിവയാകും ഇറാന് ടോള്‍ ആയി സ്വീകരിക്കുക എന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിന് ഇനിയും കാത്തിരിക്കണം.
-
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
ആശ്വാസവാര്‍ത്ത..! യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, തീരുമാനം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ -
ഖമനേയിയുടെ കൊലപാതകം, ഹോര്‍മുസ് തടസം, എണ്ണ പ്രതിസന്ധി; യുഎസ്-ഇറാന് യുദ്ധത്തില്‍ സംഭവിച്ചത് -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ശമ്പളം കൊടുക്കാൻ പണമില്ലെങ്കിൽ ലോണെടുക്കും, കൊറോണ സമയത്ത് ചെയ്തത് അതാണ്, വെളിപ്പെടുത്തി യൂസഫലി -
'അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലത്ത് തന്നെ തുടരണം'; ഇറാനിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ് -
ഒമാന്‍ മറ്റൊരു വഴിക്ക്; ഇറാന്റെ മോഹം നടക്കില്ല, ഹോര്‍മുസ് കടലിടുക്കില്‍ 'പണം കായ്ക്കില്ല' -
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും നിരവധി ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം














Click it and Unblock the Notifications