കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയം വ്യക്തമാക്കി ഇറാഖ്: കുര്‍ദുകള്‍ ഹിതപരിശോധനാ ഫലവുമായി ഇങ്ങോട്ട് വരേണ്ട

  • By Desk
Google Oneindia Malayalam News

ബാഗ്ദാദ്: 'ഭരണഘടനാ വിരുദ്ധമായ' ഹിതപരിശോധനാ ഫലവുമായി ബന്ധപ്പട്ട് കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടവുമായി ഒരു വിധത്തിലുള്ള ചര്‍ച്ചയ്ക്കും തങ്ങള്‍ ഒരുക്കമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. ഔദ്യോഗിക ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുര്‍ദ് പ്രദേശങ്ങളുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളും ആഭ്യന്തരമാണ്. അവയ്ക്ക് ബഗ്ദാദുമായി യാതൊരു ബന്ധവുമില്ല. വിഘനവാദത്തിലൂടെ ആ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനേ തരമുള്ളൂ- അദ്ദേഹം വ്യക്തമാക്കി. കുര്‍ദ് ഭരണകൂടം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു കാരണം അവിടത്തെ അഴിമതിയും ഭരിക്കുന്നവരുടെ കഴിവുകേടുമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

haideral

കുര്‍ദ് ഹിതപ്പരിശോധന സ്വാതന്ത്ര്യ പ്രഖ്യാപനമല്ലെന്നും അതേസമയം ഇറാഖില്‍ നിന്ന് വിട്ടുപോകുന്നതിനെ കുറിച്ച് ഫെഡറല്‍ ഭരണകൂടവുമായി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരം നല്‍കുന്ന ജനവിധിയാണതെന്നും കുര്‍ദ് നേതാവ് മസൂദ് ബര്‍സാനി പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഹിതപ്പരിശോധനയെക്കുറിച്ച് ചര്‍ച്ചയില്ലെന്ന ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കേന്ദ്രസര്‍ക്കാരായ ഇറാഖി ഭരണകൂടത്തിന്റെ എതിര്‍പ്പുകളും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും അയല്‍ രാജ്യങ്ങളുടെ ശിക്ഷാ നടപടികളും അവഗണിച്ചാണ് ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് (കെ.ആര്‍.ജി) ഹിതപ്പരിശോധന നടത്തിയത്. തിങ്കളാഴ്ച നടന്ന ഹിതപ്പരിശോധനയില്‍ 40 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ പങ്കെടുത്തിരുന്നു. നാളെ വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം.

കുര്‍ദുകള്‍ വോട്ടെടുപ്പുമായി മുന്നോട്ടുപോയതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ഖേദം രേഖപ്പെടുത്തി. തര്‍ക്ക പ്രദേശങ്ങളിലടക്കം ഏകപക്ഷീയമായി നടത്തിയ വോട്ടെടുപ്പ് ഇറാഖ് അധികൃതരുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്കും മധ്യസ്ഥശ്രമങ്ങള്‍ക്കുമുള്ള സാധ്യത ഉപയോഗപ്പെടുത്തുന്നതില്‍ കുര്‍ദ് ഭരണകൂടത്തിനുണ്ടായ പരാജയത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

English summary
The Iraqi government will not hold talks with the Kurdistan Regional Government (KRG) about the results of Monday's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X