കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ ഐസിസിന്റെ ചാവേര്‍ പൊട്ടിത്തെറിച്ചു; ശമ്പളം വാങ്ങാന്‍ നിന്ന 49 സൈനികര്‍ കൊല്ലപ്പെട്ടു

ശമ്പളം വാങ്ങാന്‍ വരി നില്‍ക്കുകയായിരുന്ന സൈനികര്‍ക്കിടയിലെത്തിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. 70 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐസിസിന്റെ വാദം

  • By Ashif
Google Oneindia Malayalam News

സനാ: യമനിലെ തെക്കന്‍ തുറമുഖ നഗരമായ ഏദനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 49 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവിടുത്തെ സൈനിക ആസ്ഥാനത്തിനടുത്ത് പട്ടാളക്കാര്‍ ശമ്പളം വാങ്ങാന്‍ വരി നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം. അല്‍ അരിഷ് ജില്ലയിലെ അല്‍ സോല്‍ബാന്‍ സൈനിക താവളത്തിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Isis

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. അബു ഹാശിം അല്‍ റദ്ഫാനി എന്നയാളാണ് പൊട്ടിത്തെറിച്ചതെന്നും 70 ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഐസിസ് അവകാശപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പും ഇവിടെ സമാനമായ ആക്രമണമുണ്ടായിരുന്നു. അതില്‍ 48 പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ആഗസ്തില്‍ സൈനിക റിക്രൂട്ട്‌മെന്റിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണവും നടത്തിയത് തങ്ങളാണെന്ന് ഐസിസ് അറിയിച്ചിരുന്നു. അന്താരാഷ്ട്ര പിന്തുണയുള്ള യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ അനുകൂലിക്കുന്ന നിരവധി സായുധസംഘങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് ഏദന്‍. ശിയാ വിഭാഗത്തില്‍പെട്ട ഹൂഥി വിമതരുമായും അവരെ പിന്തുണക്കുന്നവരുമായും ഈ സംഘങ്ങള്‍ നിരന്തരം സംഘര്‍ഷമുണ്ടാവാറുണ്ട്.

ഐസിസും അല്‍ ഖ്വയ്ദയുമാണ് ഏദനിലെ സംഘര്‍ഷത്തിന്റെ മറവില്‍ മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. യമനിലെ സംഘര്‍ഷത്തില്‍ 7000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്നിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ സഖ്യ ഇതിനേക്കാള്‍ വരുമെന്നാണ് കരുതുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

English summary
A suicide bomber has killed at least 49 soldiers and wounded many more in the southern port city of Aden in Yemen. Reports say the soldiers were queuing up to receive salaries near a military base when the attacker struck.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X