കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉക്രൈനില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തു

  • By Meera Balan
Google Oneindia Malayalam News

കീവ്: ഉക്രൈന്‍ പ്രക്ഷോഭകര്‍ ലെനിന്റെ പ്രതിമ തകര്‍ത്തു. യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാര്‍ ഒപ്പിടണമെന്ന ജനങ്ങളുടെ ആവശ്യം കണക്കിലെടുക്കാതെ റഷ്യയുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് യൂണിയനില്‍ ചേരാന്‍ പ്രസിഡന്റ് വിക്ടര്‍ യനുകോവിച്ച് നീക്കം നടത്തുന്നുവെന്നാരോപിച്ചാണ് ഉക്രൈനില്‍ പ്രക്ഷോഭം നടക്കുന്നത്.

കീവ് നഗരത്തില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമയെ പ്രക്ഷോഭകര്‍ തച്ചുടച്ചു. സ്ത്രീകളുള്‍പ്പെടയയുള്ള പ്രക്ഷോഭകരും പ്രതിമ തച്ചുടയ്ക്കുന്നതില്‍ ഭാഗമായി. പ്രതിമ സ്ഥാപിച്ച പീഠത്തില്‍ യൂറോപ്യന്‍ യൂണിയന്റേയും ഉക്രൈന്റേയും പതാകകള്‍ ഉയര്‍ത്തി.

Lenin

കൂടം കൊണ്ടടിച്ചാണ് പ്രതിമ തകര്‍ത്ത്. തകര്‍ന്ന പ്രതിമയുടെ അവശിഷ്ടങ്ങള്‍ ജനങ്ങള്‍ കൈക്കലാക്കി. സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വതന്ത്രമായ ഉക്രൈനെ വീണ്ടും സോവിയറ്റിന് കീഴില്‍ കൊണ്ട് വരാനാണ് ഭരണകൂടം ശ്രമിയ്ക്കുന്നതെന്നാണ് ജനങ്ങള്‍ ആരോപിയ്ക്കുന്നത്.

പ്രസിഡന്റ് യനുകോവിച്ച് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാവുകയാണ്. 1946 ല്‍ സ്ഥാപിച്ച 11 അടി ഉയരമുള്ള ലെനിന്‍ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഉക്രൈന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമയിരുന്നപ്പോള്‍ ഈ പ്രതിമയെ ജനങ്ങള്‍ സല്യൂട്ട് ചെയ്തിരുന്നു.

English summary
Kiev protesters topple Vladimir Lenin statue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X