റോഹിങ്ക്യകളെ മാടിവിളിച്ച് ലഷ്‌കര്‍ ഇ ത്വയ്ബ, ജിഹാദില്‍ ചേരൂ, മുസ്ലീങ്ങള്‍ക്കു വേണ്ടി പോരാടാം...

  • Posted By: നിള
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: റോഹിങ്യന്‍ മുസ്ലീമുകളോട് ജിഹാദില്‍ ചേരാനുള്ള ആഹ്വാനവുമായി ഭീകര സംഘടന ലഷ്‌കര്‍ ഇ ത്വയ്ബ. പക്ഷേ വീഡിയോ അടുത്തിടെ പുറത്തിറക്കിയതല്ലെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. വീഡിയോ 2012 ലേതാണ്.

മ്യാന്‍മറിലെ മുസ്ലീങ്ങളെ പിന്തുണക്കണമെന്ന ആവശ്യവുമായി ഭീകരസംഘടന അല്‍ഖ്വ്ദയും രംഗത്തെത്തിയിരുന്നു. മ്യാന്‍മര്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ലോമെമ്പാടുമുള്ള റോഹിങ്ക്യന്‍ മുസ്ലീമുകളെ പിന്തുണക്കണമെന്നും അല്‍ഖ്വെയ്ദ താക്കീത് നല്‍കിയിരുന്നു.

ജിഹാദിനെ പുല്‍കൂ...

ജിഹാദിനെ പുല്‍കൂ...

പാകിസ്താനില്‍ 2012 ല്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയ്യീദ് സംസാരിക്കുന്നത്. റോഹിങ്ക്യന്‍ മുസ്ലീമുകളോട് ജിഹാദിനെ അനുഗമിക്കാനുള്ള ആഹ്വാനമാണ് വീഡിയോയില്‍.

 റിക്രൂട്ട്‌മെന്റ്

റിക്രൂട്ട്‌മെന്റ്

2012 ല്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് റോഹിങ്യകളില്‍ നിന്നും ആളുകളെ ലഷ്‌കര്‍ ഇ ത്വയ്ബയിലേക്ക് റിക്രൂട്ട് ചെയ്യണമെന്നും മുസ്ലീമുകള്‍ക്കെതിരായ ക്രൂരകൃത്യങ്ങള്‍ക്കെതിരെ പോരാടണമെന്നും ഹാഫിസ് സയ്യീദ് ആഹ്വാനം ചെയ്യുന്നുണ്ട്.

അല്‍ ഖ്വെയ്ദയുടെ മുന്നറിയിപ്പ്

അല്‍ ഖ്വെയ്ദയുടെ മുന്നറിയിപ്പ്

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ മ്യാന്‍മര്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കുന്ന അല്‍ഖ്വയ്ദ മുസ്ലിം സഹോദരന്മാര്‍ അനുഭവിച്ചതെല്ലാം മ്യാന്‍മര്‍ സര്‍ക്കാര്‍ കൂടി അറിയണമെന്നും പറയുന്നു.

ആക്രമണം

ആക്രമണം

മ്യാന്‍മറിലെ നഗരങ്ങളില്‍ ബോംബാക്രമണം നടത്തുമെന്നും അല്‍ഖ്വയ്ദ മ്യാന്‍മര്‍ സര്‍ക്കാരിന് താക്കീതു നല്‍കിയിരുന്നു. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്ലിം സഹോദരന്മാരെ വിളിച്ചുചേര്‍ത്ത് അവരെ മ്യാന്‍മാറിലേക്ക് പറഞ്ഞയക്കുമെന്നും അല്‍ ഖെയ്ദ മുന്നറിയിപ്പ് നല്‍കുന്നു.

കൂട്ടപ്പലായനം

കൂട്ടപ്പലായനം

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 25 ന് ശേഷം 370,000 പേരാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കില്‍ പറയുന്നുത്. ദിവസേന 20000 റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നതെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lashkar's secret module at Mae Sot from where it will launch Rohingya Muslims

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്