കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ നടുക്കിയ സീരിയല്‍ കില്ലര്‍ ആശുപത്രിയില്‍; ചാൾസ് മാൻസണിന്റെ ജീവിതം സിനിമയ്ക്കും പ്രചോദനം

7 പേരെ അതിക്രൂരമായി കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് മാന്‍സണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Google Oneindia Malayalam News

കാലിഫോര്‍ണിയ : കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് മാന്‍സണിന്‌റെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട് . ആജീവനാന്തം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന 82 വയസ്സുകാരനായ മാന്‍സണിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഇദ്ദേഹത്തിന്‌റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല.

ചോര മണക്കുന്ന ജീവിതം

ഗര്‍ഭിണിയെ ഉള്‍പ്പെടെ 7 പേരെ ക്രൂരമായി കൊന്ന കേസിലെ പ്രതിയാണ് 82കാരനായ മാന്‍സണ്‍. മാന്‍സണ്‍ കുടുംബം എന്ന പേരില്‍ മാഫിയ സംഘം രൂപീകരിച്ചത് ഇയാളാണ്. അഭിനേത്രി ഷാരോണ്‍ ടേറ്റിനെ അടക്കം കൊന്ന കേസില്‍ ആജീവനാന്ത ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയാണ് ഇയാള്‍ ഇപ്പോള്‍. വധശിക്ഷ വിധിച്ച കോടതി പിന്നീട് അത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

മാന്‍സണ്‍ ഫാമിലി

മാൻസൺ ഫാമിലി എന്ന പേരിൽ യുവാക്കളെ ഒന്നിച്ച് ചേർത്ത് കൊള്ളയും മോഷണവുമായി ജീവിയ്ക്കുകയായിരുന്നു മാൻസൺ.മയക്കുമരുന്ന് വിൽപ്പനയും, കൊലപാതകവും ഇവര്‍ നിരന്തരം ചെയ്ത് കൊണ്ടിരുന്നു. അരാജക ജീവിതം നയിച്ചിരുന്ന ഇയാളുടെ കഥ സിനിമ ആയിട്ടുണ്ട്.

'ചാള്‍സ് മാന്‍സണ്‍ സൂപ്പര്‍ സ്റ്റാര്‍'

മാന്‍സണിന്‌റെ ജീവിത കഥയെ അടിസ്ഥാനമാക്കി 3 സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2014ലാണ് അവസാനത്തെ സിനിമ ലൈഫ് ആഫ്റ്റര്‍ മാന്‍സണ്‍ റിലീസ് ചെയ്തത്.

സസ്‌പെന്‍സ് നിറഞ്ഞ ജീവിതം

സിനിമ കഥയെ വെല്ലുന്ന ജീവിതമാണ് ചാള്‍സ് മാന്‍സണിന്‌റേത്. തീര്‍ത്തും അരാജകവാദിയായി ജീവിതം. 7 കൊലപാതകങ്ങള്‍. ഇതിനിടെ 3 വിവാഹങ്ങള്‍. മാന്‍സണിന്‌റെ മൂന്നാമത്തെ വിവാഹം നടന്നത് എണ്‍പതാം വയസ്സിലാണ്. അതും 26 വയസ്സുള്ള പെണ്‍കുട്ടിയുമായി.

കുറ്റാന്വോഷണ കഥകള്‍ ഇഷ്ടപ്പെടുന്നവരെ ഹരം കൊള്ളിയ്ക്കുന്നതാണ്ഈ കൊടും കുറ്റവാളിയുടെ ജീവിത കഥ

English summary
Manson, 82, was seriously ill, a source told the Los Angeles Times, but could not provide further information.He directed his mostly young, female followers to murder seven people in what prosecutors said was part of a plan to incite a race war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X