കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൊബേല്‍ ജേതാവായ ഗണിതശാസ്ത്രജ്ഞന്‍ കാറപടകത്തില്‍ മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ന്യൂജേഴ്‌സി: കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ജോണ്‍ ഫോര്‍ബ്‌സ് നാഷ് ജൂനിയര്‍ (82) മരിച്ചു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ അലീസിയ നാഷും അപകടത്തില്‍ കൊല്ലപ്പെട്ടു. ഡ്രൈവര്‍ ഗുരുതരമായി പരിക്കകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെച്ചായിരുന്നു കാറപടകം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് പോലീസ പറഞ്ഞു. മരിച്ച നാഷും ഭാര്യയും കാറില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗണിതശാസ്ത്രത്തില്‍ കനത്ത നഷ്ടമാണ് നാഷിന്റെ മരണത്തോടെ സംഭവിച്ചതെന്ന് പ്രമുഖര്‍ പ്രതികരിച്ചു.

johnnash

1994ല്‍ നാഷിന് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഗണിതശാസ്ത്ര മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക ശാസ്ത്രസംബന്ധിയായ പ്രശ്‌നങ്ങളെ അപഗ്രഥിക്കുന്ന ഗെയിം സിദ്ധാന്തത്തിലാണ് ജോണിന്റെ ഗവേഷണങ്ങളില്‍ മുഖ്യ പങ്കും. ഇദ്ദേഹമവതരിപ്പിച്ച 'നാഷ് ഇക്വിലിബ്രിയം' എന്ന ആശയമാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

സ്‌കിസോഫ്രിനിയ രോഗത്തിന് അടിമയായിരുന്ന നാഷിന്റെ ജീവിതത്തെ കുറിച്ച് ഹോളിവുഡ് ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. 'ബ്യൂട്ടിഫുള്‍ മൈന്‍ഡ്' എന്ന ചിത്രത്തില്‍ നടന്‍ റസ്സല്‍ ക്രോവാണ് ചിത്രത്തല്‍ നാഷിനെ അവതരിപ്പിച്ചത്. 1957ല്‍ വിവാഹിതനായിരുന്ന നാഷ് 1962ല്‍ വിവാഹമോചിതരായിരുന്നു. എന്നാല്‍ ഭാര്യ പിന്നീടും നാഷിനൊപ്പം തുടരുകയായിരുന്നു. പിന്നീട് 2011ല്‍ ഇവര്‍ വീണ്ടും വിവാഹിതരായി.

English summary
Mathematician John Nash killed in crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X