കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ഓര്‍മയാകുന്നു

  • By Gokul
Google Oneindia Malayalam News

ഒരു കാലത്ത് കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലേക്കുള്ള പ്രവേശന കവാടമായിരുന്ന 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഉപഭോക്താക്കള്‍ കൂട്ടത്തോടെ മറ്റു ബ്രൗസറുകള്‍ തേടിപ്പോയതോടെ മൈക്രോസോഫ്റ്റ് കമ്പനി ഈ വര്‍ഷം പുറത്തിറക്കുന്ന വിന്‍ഡോസ് 10 നൊപ്പം പുതിയ ബ്രൗസര്‍ ആകും എത്തുക.

പുതിയ ബ്രൗസറിന് കമ്പനി പേരിട്ടിട്ടില്ല. എന്തായാലും വിന്‍ഡോസ് 10 ഇറങ്ങുമ്പോഴേക്കും പുതിയ പേരില്‍ മറ്റൊരു ബ്രൗസര്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട് മൈക്രോസോഫ്റ്റ്. 1995 ലാണ് രംഗത്തെത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പറത്തിറങ്ങുന്നത്. അക്കാലത്ത് പരിമിതമായ ആളുകള്‍ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നുള്ളു.

internetexplorer

ഇന്റര്‍നെറ്റിന്റെ ഉപഭോഗം വര്‍ധിച്ചതോടെ ഇന്റര്‍നെറ്റ് എക്‌സപ്ലോററും ഉപഭോക്താക്കളുടെ കാര്യത്തില്‍ കുതിച്ചുയര്‍ന്നു. ഏതാണ്ട് നൂറുകോടിക്കടുത്ത് ആളുകള്‍ അക്കാലത്ത് ഇന്റര്‍നെറ്റ് എക്‌സ്‌പോളര്‍ ഉപയോഗിച്ചിരുന്നതായാണ് കണക്ക്. എന്നാല്‍ 'ഫയര്‍ഫോക്‌സ്' ബ്രൗസറും, തുടര്‍ന്ന് ഗൂഗിളിന്റെ 'ക്രോം' ബ്രൗസറും എത്തിയതോടെ എക്‌സപ്ലോററുടെ ശനിദശയും തുടങ്ങി.

പതുക്കെ മറ്റു ബ്രൗസറുകളില്‍ നിന്നും പിന്‍വാങ്ങിയ എക്‌സ്‌പ്ലോറര്‍ നിലവില്‍ ഏറ്റവും കുറവ് യൂസര്‍മാരുള്ള ബ്രൗസറുകളിലൊന്നാണ്. വേഗതയും സുരക്ഷാ പോരായ്മയുമാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നേരിട്ട പ്രധാന പ്രശ്‌നം. ഇവ പരിഹരിക്കുന്നതില്‍ മൈക്രോസോഫ്റ്റ് പരാജയപ്പെട്ടതോടെയാണ് പുതിയ ബ്രൗസറിനുള്ള ശ്രമം ആരംഭിച്ചത്.

English summary
Microsoft is killing off the Internet Explorer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X