ഹിസ്ബുല്ല നേതാവ് നസ്‌റുല്ലയെ വധിക്കുമെന്ന് ഇസ്രായേല്‍ സൈന്യം

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഹിസ്ബുള്ള നേതാവ് നസറുല്ലയെ വധിക്കുമെന്ന് ഇസ്രയേല്‍

  തെല്‍ അവീവ്: ലബനാനിലെ ഹിസ്ബുല്ലയുമായി ഇനിയമൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ ശിയാ സായുധ വിഭാഗത്തിന്റെ നേതാവ് ഹസന്‍ നസ്‌റുല്ലയെ വധിക്കുമെന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ ഭീഷണി. ഇസ്രായേല്‍ സൈന്യത്തിന്റെ മുഖ്യവക്താവ് ബ്രിഗേഡിയര്‍ നജറല്‍ റൊനെന്‍ മനേലിസാണ് ഈ ഭീഷണി മുഴക്കിയത്. ഹിസ്ബുല്ലയ്‌ക്കെതിരേ മാധ്യമങ്ങളെ ഉപയോഗിച്ച് മനശ്ശാസ്ത്രപരമായ യുദ്ധം ഇസ്രായേല്‍ തുടങ്ങിക്കഴിഞ്ഞതായും മനേലിസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഒരു സമ്മേളനത്തില്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയെ ലക്ഷ്യമിടാന്‍ ഇസ്രായേല്‍ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത്.

  ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ഇസ്രായേല്‍ കൈകോര്‍ക്കുന്നു; ലക്ഷ്യം ഇറാന്‍

  യുദ്ധത്തില്‍ നസ്‌റുല്ല കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അത് വലിയ സൈനിക നേട്ടമായിരിക്കുമെന്നും സൈനിക വക്താവ് അഭിപ്രായപ്പെട്ടു. അടുത്തയുദ്ധത്തിലെ വിജയചിത്രം വ്യക്തമല്ലെങ്കിലും ഹസന്‍ നസ്‌റുല്ല തങ്ങളുടെ ആക്രമണ ലക്ഷ്യമായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തതയില്ലെന്നായിരുന്നു വക്താവ് പറഞ്ഞത്. ഇനിയുമൊരു യുദ്ധമെന്ന അസംബന്ധത്തിലേക്ക് നീങ്ങിയാല്‍ എന്താണ് തങ്ങളെ കാത്തിരിക്കുന്നതെന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം തെല്‍ അവീവിനില്ലെന്ന് ഹസന്‍ നസ്‌റുല്ല കഴിഞ്ഞ മാസം പറഞ്ഞതിന്റെ ചുവടുപിടിച്ചായിരുന്നു സൈനിക വക്താവിന്റെ ഈ പരാമര്‍ശം.

  hassan

  മേഖലയിലെ ഇസ്രായേലിന്റെ സുപ്രധാന ശത്രുവാണ് ലബനാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ല. 2000ത്തിലും 2006ലും ഹിസ്ബുല്ലയ്‌ക്കെതിരേ യുദ്ധം തുടങ്ങിവയ്ക്കുകയും ഹിസ്ബുല്ലയുടെ പക്കല്‍ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്ത അനുഭവമാണ് ഇസ്രായേലിനു മുമ്പിലുള്ളത്. പരമ്പരാഗത മാധ്യമങ്ങള്‍ക്കു പുറമെ സാമൂഹിക മാധ്യമങ്ങളിലൂടെയും ഇസ്രായേല്‍ ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണം ശക്തമാക്കിയതായും മാധ്യമപ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ മനേലിസ് പറഞ്ഞു. ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള നിരന്തര പ്രകോപനങ്ങളെ തുടര്‍ന്ന് തെക്കന്‍ അതിര്‍ത്തിയില്‍ സൈനികവിന്യാസം ശക്തിപ്പെടുത്താന്‍ ലബനാന്‍ സൈനികത്തലവന്‍ ജനറല്‍ ജോസഫ് ഔന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരേ സിറിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ശക്തമായ പോരാട്ടം നയിച്ചതിന്റെ അനുഭവ സമ്പത്തുകൂടി ലഭിച്ചതോടെ ഹിസ്ബുല്ലയുടെ പോരാട്ടവീര്യം വര്‍ധിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Hezbollah leader Hassan Nasrallah would be a target for assassination in any war between Israel and Hezbollah, the Israeli military's chief spokesman said on Monday,

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്