കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണീരണിഞ്ഞ് നേപ്പാള്‍... കരളലിയിയ്ക്കുന്ന ചിത്രങ്ങള്‍...

  • By Soorya Chandran
Google Oneindia Malayalam News

കാഠ്മണ്ഡു: പ്രകൃതി കനിഞ്ഞനുഗ്രഹിയ്ക്കുക മാത്രമല്ല, ചിലപ്പോള്‍ സംഹാര താണ്ഡവം ആടുകയും ചെയ്യും. പലപ്പോഴും ഇത് മറക്കുന്ന മനുഷ്യരെ ചെറിയ ഇടവേളകളില്‍ അത് ഓര്‍മിപ്പിയ്ക്കും. നേപ്പാള്‍ ഒടുവിലത്തെ ഉദാഹരണമാണ്.

അവധിക്കാലം ആസ്വദിയ്ക്കാന്‍ നേപ്പാളിലെത്തിയവര്‍ മരണം വരിയ്ക്കാന്‍ ഓടിയെത്തിയവരെ പോലെ ആയി. ചരിത്രം ഉറങ്ങിക്കിടന്ന മണ്ണ്, തലകുത്തനെ മറിഞ്ഞതുപോലെ ആയി പല സ്മാരകങ്ങളും. ലോകം മുഴുവന്‍ നേപ്പാളിന്റെ ദു:ഖത്തിന് മുന്നില്‍ തലകുനിയ്ക്കുന്നു.

നേപ്പാളില്‍ ഇപ്പോഴും തുടര്‍ചലനങ്ങള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. മരണസംഖ്യ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ മൂവായിരം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാളിലെ കരളലിയിയ്ക്കുന്ന കാഴ്ചകള്‍...

മണ്‍മറിഞ്ഞ ചരിത്രം

മണ്‍മറിഞ്ഞ ചരിത്രം


നേപ്പാളിലെ ചരിത്ര സ്മാരകങ്ങളില്‍ ഒന്നായ ബസന്തപുര്‍ ദര്‍ബാര്‍ ഇപ്പോള്‍ ഇങ്ങനെയാണ്.

ഭീംസെന്‍ ഗോപുരം

ഭീംസെന്‍ ഗോപുരം

കാഠ്മണ്ഡുവിലെ ലാന്റ്മാര്‍ക്ക് എന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു ഭീംസെന്‍ ഗോപുരം. നിരവധി ഇന്ത്യന്‍ സിനിമകള്‍ക്ക് ലൊക്കേഷന്‍ ആയ സ്ഥലം. ഇപ്പോള്‍ ഒരു മണ്‍കൂന മാത്രം.

പ്രാര്‍ത്ഥനകള്‍ മാത്രം

പ്രാര്‍ത്ഥനകള്‍ മാത്രം

ബോധ്ഗയയില്‍ ബുദ്ധമത വിശ്വാസികള്‍ നേപ്പാള്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കായി പ്രാര്‍ത്ഥിയ്ക്കുന്നു. ബോധ്ഗയയില്‍ നേപ്പാളില്‍ നിന്നുള്ള നിരവധി ബുദ്ധ സന്യാസിമാരുണ്ട്.

വിരല്‍വിടാതെ

വിരല്‍വിടാതെ

നേപ്പാളിലെ ഭുകമ്പഭൂമിയില്‍ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിയതാണ് ഈ കുഞ്ഞ്.

ഹിമാലയം കുലുങ്ങിയപ്പോള്‍

ഹിമാലയം കുലുങ്ങിയപ്പോള്‍

നേപ്പാളിലെ ഭൂചലനം ഹിമാലയത്തേയും കുലുക്കി. എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നുള്ള ദൃശ്യം.

സഹായവുമായി

സഹായവുമായി

നേപ്പാളിന് സഹായവുമായി ഇന്ത്യന്‍ വ്യോമ സേന വിമാനം പുറപ്പെടുന്നു.

ബക്തപുര്‍

ബക്തപുര്‍

കാഠ്മണ്ഡുവിനടുത്ത് ഭക്തപൂര്‍ ഭൂചലനത്തില്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവനുകളുണ്ടാകുമോ?

എല്ലാം തകര്‍ന്നു

എല്ലാം തകര്‍ന്നു

ഹിന്ദു രാഷ്ട്രമാണ് നേപ്പാള്‍. തകര്‍ന്നതില്‍ പുരാതന ക്ഷേത്രങ്ങളും പെടും.

ജീവനുകള്‍ക്ക് വേണ്ടി

ജീവനുകള്‍ക്ക് വേണ്ടി

തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആരെങ്കിലും ജീവനോടെ അവശേഷിയ്ക്കുന്നുണ്ടോ എന്നറിയില്ല. തിരച്ചില്‍ തുടരുകയാണ്.

ഹിമാലയത്തില്‍ നിന്ന്

ഹിമാലയത്തില്‍ നിന്ന്

നേപ്പാളിലെ ഭൂചലനം ഹിമാലയത്തില്‍ കടുത്ത ഹിമപാതമാണ് സൃഷ്ടിച്ചത്. നിരവധി പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഹിമപാതത്തിന് ശേഷം എവറസ്റ്റ് ബേസ് ക്യാമ്പ്.

ദുരന്തത്തിന്റെ ബാക്കി

ദുരന്തത്തിന്റെ ബാക്കി

മരിച്ചവര്‍ ഭാഗ്യവാന്‍മാര്‍, പരിക്കേറ്റവര്‍ നിര്‍ഭാഗ്യവാന്‍മാര്‍... ചില ദുരന്തങ്ങള്‍ അങ്ങനെയാണ്.

കരയുകയല്ലാതെ

കരയുകയല്ലാതെ

മരിച്ചവര്‍ക്ക് മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് കരയുകയല്ലാതെ ഇവര്‍ എന്ത് ചെയ്യും.

ശവസംസ്‌കാരം ഇങ്ങനെ

ശവസംസ്‌കാരം ഇങ്ങനെ

വന്‍ ദുരന്തങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ വേറെ ഒരു നിവൃത്തിയും ഇല്ല. വലിയവനും ചെറിയവനും എല്ലാം ഒരുമിച്ച് സംസ്‌കരിയ്ക്കപ്പെടും.

ദുരന്തക്കാഴ്ച

ദുരന്തക്കാഴ്ച

ഇവിടെ എന്താണ് ഉണ്ടായിരുന്നത്... അതിനെ പഴയതുപോലെ പുന:സൃഷ്ടിക്കാനാവുമോ

English summary
Nepal earthquake death toll rises to 3,218. Heartbreaking pictures from Katmandu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X