കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ നേരിടാന്‍ നിക്കോട്ടിന്‍?രോഗികളില്‍ പുകവലിക്കാര്‍ കുറവെന്ന് പഠനം, ഫ്രാന്‍സില്‍ സംഭവിച്ചത്

Google Oneindia Malayalam News

പാരിസ്: പുകവലിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് കൊറോണ വൈറസ് ബാധയേല്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തിവന്നിരുന്നു. കൊറോണയും പുകവലിയുമായി ബന്ധപ്പെട്ട് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയിലെ രോഗം ബാധിച്ചവരിലാണ് ഗവേഷണം നടത്തിയത്. ഇവിടെ ഗുരുതരമായി രോഗ ലക്ഷണങ്ങള്‍ കാണിച്ച 173 പേരിലും 16.9 ശതമാനവും അമിതമായി പുകവലിക്കുന്നവരിലാണ്. 1099 പേരിലാണ് പഠനം നടത്തിയത്. രോഗ ലക്ഷണങ്ങള്‍ കാണിച്ചവരില്‍ 11.8 ശതമാനവും പുകവലിക്കുന്നവരും 1.3 ശതമാനം മുമ്പ് പുകവലിച്ചവരുമായിരുന്നു. എന്നാല്‍ ഈ പഠനത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഫ്രാന്‍സിലെ ചില ഗവേഷകര്‍.

നിക്കോട്ടിന്‍

നിക്കോട്ടിന്‍

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഫ്രാന്‍സിലെ ഗവേഷകര്‍ പറയുന്നത്. ഇവിടെയുള്ള ഒരു സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പഠനം പുറത്തുവന്നതോടെ കൊറോണയെ തടയാന്‍ നിക്കോട്ടിന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തുകയാണ് ഫ്രാന്‍സ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

നിഗമനത്തിന് പിന്നില്‍

നിഗമനത്തിന് പിന്നില്‍

ഫ്രാന്‍സിലെ രോഗികളിലാണ് ഇതുമായി ബന്ധപ്പെട്ടപരീക്ഷണം നടത്തിയത്. പാരിസിലെ ഒരു ആശുപത്രിയില്‍ 343 കൊറോണ രോഗികളിലാണ് നിരീക്ഷണം നടത്തിയത്. ഈ രോഗികളില്‍ നടത്തിയ നിരീക്ഷണത്തില്‍ നിക്കോട്ടിന്‍ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. ഇതോടൊപ്പം രോഗലക്ഷണം കുറവായി പ്രകടിപ്പിച്ച 139 രോഗികളെയും നിരീക്ഷിച്ചിരുന്നു. ഇവരില്‍ പുകവലിക്കുന്നവര്‍ കുറവായിരുന്നു. രാജ്യത്തെ 35 ശതമാനത്തോളം ജനങ്ങളിലും പുകവലിക്കുന്ന ശീലമുണ്ട്.

വൈറസ് ബാധ

വൈറസ് ബാധ

കൊറോണ രോഗികളില്‍ അഞ്ച് ശതമാനം മാത്രമാണ് പുകവലിക്കുന്നവര്‍. ബാക്കി 95 ശതമാനം രോഗികളും പുകവലിക്കാത്തവരാണ്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു പഠനം നടത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. ഡോ. സഹീര്‍ ആമോറയാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. കൊശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നിക്കോട്ടിന്‍ വൈറസിനെ പ്രവേശിക്കുന്നതിനും വ്യാപനം തടയുന്നതിനും സഹായിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

നിക്കോട്ടിന്‍ പരീക്ഷണം

നിക്കോട്ടിന്‍ പരീക്ഷണം

പഠനത്തെ തുടര്‍ന്ന് നിക്കോട്ടീന്‍ പരീക്ഷണത്തിനായി ആരോഗ്യ വകുപ്പിലെ അധികൃതരുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് ഗവേഷകര്‍. ആരോഗ്യപ്രവര്‍ത്തകരിലാണ് നിക്കോട്ടിന്‍ പരീക്ഷണം ആദ്യമായി നടത്തുക. പഠനം വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പരീക്ഷണത്തിലേക്ക് കടക്കും. അതേസമയം, നിക്കോട്ടിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിക്കോട്ടിന്റെ ദൂഷ്യഫലങ്ങളെ തുടര്‍ന്നാണിത്.

ചൈനയിലെ പഠനം

ചൈനയിലെ പഠനം

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഈ പഠനത്തിലാണ് കൊറോണ വൈറസ് പുകവലിക്കാരില്‍ രോഗം പെട്ടെന്ന് പടരുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ചൈനയിലെ രോഗം ബാധിച്ചവരിലാണ ഇവര്‍ ഗവേഷണം നടത്തിയത്. ഇവിടെ ഗുരുതരമായി രോഗ ലക്ഷണങ്ങള്‍ കാണിച്ച 173 പേരിലും 16.9 ശതമാനവും അമിതമായി പുകവലിക്കുന്നവരിലാണ്. 1099 പേരിലാണ് പഠനം നടത്തിയത്. രോഗ ലക്ഷണങ്ങള്‍ കാണിച്ചവരില്‍ 11.8 ശതമാനവും പുകവലിക്കുന്നവരും 1.3 ശതമാനം മുമ്പ് പുകവലിച്ചവരുമായിരുന്നു.

മരിച്ചവരില്‍ പുകവലിക്കാര്‍

മരിച്ചവരില്‍ പുകവലിക്കാര്‍

ചൈനയില്‍ വൈറസ് ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് മരിച്ചവരില്‍ 25.5 ശതമാനം പേരും പുകവലിക്കുന്നവരാണ്. ഇവര്‍ വെന്റിലേറ്റര്‍ സഹായം ഉപയോഗിച്ചതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ രോഗ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിന്റെ മറ്റ് ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസിലും പുകവലിക്കുന്നവരിലെ രോഗ സാധ്യതയാണ് കാണിക്കുന്നതെന്ന് ചൈനയിലെ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Nobel winner says virus is china maded
ലോകാരോഗ്യ സംഘടന പറയുന്നത്

ലോകാരോഗ്യ സംഘടന പറയുന്നത്

പുകവലിക്കാര്‍ക്ക് കൊറോണ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. സിഗരറ്റ് വലിക്കുമ്പോള്‍ കൈ വായിലേക്ക് ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് സംഘടനയുടെ നിഗമനം. പുകയില നിറച്ച പൈപ്പുകളും കുഴലുകളും പങ്കുവയ്ക്കുന്ന ശീലം ചില ലോകരാജ്യങ്ങള്‍ക്കുണ്ട്. ഇത് മാരകമായി വൈറസ് പടരുന്നതിന് സഹായിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍ക്കുന്നു. പുകവലിക്കാരുടെ ശ്വാസകോശത്തിനും പൊതുവെ ആരോഗ്യം കുറവായിരിക്കുമെന്നും ലോകാരോഗ്യ സംഘടന ഓര്‍ഹമ്മപ്പെടുത്തുന്നു.

English summary
New Experiment With Nicotine To Combat Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X