• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുതിർന്നവരെക്കാൾ കുട്ടികളിൽ കൊറോണ വൈറസിന്റെ തോത് ഉയർന്നിരിക്കും: പഠനം

 • By Desk

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിച്ച മുതിർന്നവരേക്കാൾ വൈറസ് കുട്ടികളിലാണ് ഉണ്ടാകുകയെന്ന് പഠനം. മുതിർന്നവരെ അപേക്ഷിച്ച് പത്ത് വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ മൂക്കിൽ നൂറിരട്ടി അധികം വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് ജമ പീഡിയാട്രിക്സ് എന്ന പ്രസിദ്ധീകരണം പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. എന്നാൽ ഈ പ്രായത്തിലുള്ള കുട്ടികളിൽ നിന്ന് രോഗം വ്യാപിക്കുന്നത് സംബന്ധിച്ച കണക്കുകൾ വ്യക്തമല്ല.

സര്‍ക്കാര്‍ വാദം തള്ളി സയിഫുദീന്‍ സോസ്; ഇപ്പോഴും തടങ്കലിലെന്ന്; 'കേന്ദ്രം കള്ളപറയുന്നു'

സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതോടെ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിൽ നിന്ന് രോഗം വ്യാപിച്ചേക്കും എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ടെക്ലാസ് കൌണ്ടിയിൽ മാർച്ചിൻ ശേഷം ഒരു വയസ്സിന് താഴെ പ്രായമുള്ള 85 കുട്ടികൾക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പരിശോധനയ്ക്ക് വിധേയമാക്കിയ ചില കുട്ടികളിൽ കൊവിഡ് ഫലം പോസിറ്റീവ് ആയിരുന്നു. മുതിർന്നവരെയും കുറച്ച് കൂടി പ്രായമുള്ള കുട്ടികളെയും അപേക്ഷിച്ച് ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ ഉയർന്ന അളവിൽ വൈറൽ ന്യൂക്ലിക് ആസിഡിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ എന്നാണ് ഡോ. ടെയ് ലർ ഹീൽഡ് സാർജെന്റ് പറയുന്നത്.

cmsvideo
  Masks that can be used to get rid of Corona | Oneindia Malayalam

  കൊവിഡ് ലക്ഷണങ്ങളുടെ തുടക്കത്തിൽ സ്രവം ശേഖരിച്ച് പരിശോധിച്ച 145 പേരിൽ രോഗം സ്ഥിരീകരിച്ച 46 പേർ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു. 51 പേർ 5-17നും ഇടയിൽ പ്രായമുള്ളവരായിരുന്നു. 48 പേർ മുതിർന്നവരുമായിരുന്നു. മാർച്ചിന്റെ അവസാനത്തോടെയും ഏപ്രിൽ മാസത്തിന്റെ ആദ്യത്തോടെയുമാണ് ചിക്കാഗോയിലെ ആശുപത്രിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതോടെയാണ് അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ മൂക്കിൽ മുതിർന്നവരെ അപേക്ഷിച്ച് വൈറസിന്റെ കണികകൾ കൂടുതലുണ്ടെന്നാണ് കണ്ടെത്തൽ. ശ്വാസനാളിയിൽ പത്ത് മടങ്ങ് മുതൽ 100 മടങ്ങ് വരെ വൈറസിന്റെ സാന്നിധ്യമുണ്ടെന്നും ഗവേഷകർ കുറിച്ചു. മാർച്ചിന്റെ പകുതിയോടെ കുട്ടികൾ വീടുകളിൽ തന്നെ കഴിയുന്നതിനാലാണ് പലകുട്ടികളിൽ നിന്നും രോഗവ്യാപനത്തിനുള്ള സാധ്യത കൂടുന്നതെന്നും ഗവേഷകർ പറയുന്നു.

  ചെറിയ പഠനം ആയതുകൊണ്ട് തന്നെ പഠനവിധേയമാക്കിയവരുടെ വംശം, പ്രായം, ലിംഗം, അവർ കഴിഞ്ഞിരുന്ന സാഹചര്യം എന്നിവ വെളിപ്പെടുത്താനും കഴിയില്ല. കൊറോണ വൈറസിന്റെ സാന്നിധ്യത്തിന് പകരമായി വൈറസിന്റെ ജനിത ഭാഗങ്ങളായ വൈറൽ ആർഎൻഎയാണ് പരിശോധനക്കായി എടുത്തത്. കുട്ടികളിൽ കൊവിഡ് ബാധയുണ്ടാകില്ലെന്ന് നിരവധി പേർ പറയുന്നത് കേട്ടതായും ഇത് ശരിയല്ലെന്നും സെന്റ് ജൂഡ് ചിൽഡ്രൺസ് റിസർച്ച് ആശുപത്രിയിലെ വൈറോളജിസ്റ്റായ സ്റ്റേസി സ്കൾട്ട്സ് ചെറി പറയുന്നു. രോഗവ്യാപനത്തിൽ കുട്ടികളുടെ വെളിപ്പെടുന്നതിൽ നിർണായക കണ്ടെത്തലാണ് ഇതെന്ന് മാനിടോബ സർവ്വകലാശാലയിലെ കിന്ദ്രചുക് പറയുന്നു. ജൂലൈയുടെ അവസാനത്തോടെ സ്കൂളുകൾ തുറക്കാനിരിക്കെ ഇക്കാര്യം കൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  English summary
  New study finds Coronavirus at high level in infected children
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more