ഐസിസ് റിക്രൂട്ടറെ പിടിക്കാന്‍ എന്‍ഐഎ: മനിലയിലേക്ക് പോകും, ആരാണ് ഓണ്‍ലൈന്‍ മോട്ടിവേറ്റര്‍ ഐഷ!
ദില്ലി: ഐസിസ് റിക്രൂട്ടറെ പിടികൂടാന്‍ എന്‍ഐഎ സംഘം മനിലയിലേയ്ക്ക് തിരിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന കരീന്‍ ഐഷ ഹാമിദോണ്‍ എന്ന കുപ്രസിദ്ധ വനിതയെ തേടിയാണ് എന്‍ഐഎ സംഘം മനിലയിലേയ്ക്ക് പോകുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള യുവാക്കളെ ഐസിസിലേയ്ക്ക് ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്യുന്നത് കേരന്‍ ഐഷയാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി കഴിഞ്ഞ മാസം മുതല്‍ തന്നെ എന്‍ഐഎ മനിലയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2014ന് ശേഷം ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കരേനിന്റെ അറസ്റ്റ് സഹായിക്കുമെന്നാണ് എന്‍ഐഎ കണക്കുകൂട്ടുന്നത്. ആഭ്യന്തര മന്ത്രാലയം വഴിയായിരിക്കും മനില സന്ദര്‍ശനം വഴിയുള്ള നീക്കങ്ങള്‍ നടത്തുക. വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി യുവാക്കളെ ആകര്‍ഷിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് എത്തിക്കുന്ന നീക്കമാണ് ഇവര്‍ നടത്തിവന്നിരുന്നത്.

എന്‍ഐഎ കുറ്റപത്രം
ദേശീയ അന്വേഷണ ഏജന്‍സി തയ്യാറാക്കിയ രണ്ട് കുറ്റപത്രങ്ങളില്‍ ഓണ്‍ലൈന്‍ മോട്ടിവേറ്റര്‍ എന്ന് വിശേഷിപ്പിച്ച് ഹാമിദോണിന്റെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹാമിദോണിനെ നേരത്തെ ഫിലിപ്പൈന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ എന്‍ഐഎയാണ് കഴിഞ്ഞ വര്‍ഷം ഫിലിപ്പൈന്‍സ് അധികൃതരെ ഇക്കാര്യം അറിയിച്ചത്.

ബ്ലോഗര്‍ അല്ല അപകടകാരി
ഫിലിപ്പൈന്‍സില്‍ ബ്ലോഗര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഹാമിദോണ്‍ മുസ്ലിം മിഷണറി എന്ന പേരിലും അറിയപ്പെട്ടിരുന്നു. എന്നാല്‍ തന്നെ ലക്ഷ്യം വച്ച് ആക്രമിക്കുകയാണെന്ന ഹാമിദോണിന്റെ പ്രസ്താവനകളാണ് ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലേയ്ക്ക് ഇവരെ എത്തിച്ചത്.

സോഷ്യല്‍ മീഡിയ ഉപഭോഗം
മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുമെന്ന് അവകാശപ്പെടുന്ന ഹാമിദോണ്‍, ഇസ്ലാമിക് ഫോട്ടോ ഗ്രാഫറാണെന്നും ക്രിസ്ത്യന്‍ മിഷണറിയ്ക്ക് സമാനമായ മുസ്ലിം മിഷണറിയാണെന്നും അവകാശപ്പെടുന്നു. മതപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സന്ദേശങ്ങള്‍ കൈമാറുന്നതിനും വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നാണ് ഇവരുടെ അവ

ആരാണ് ഹാമിദോണ്‍
അന്‍സാറുല്‍ ഖലീഫ ഫിലിപ്പൈന്‍സ് നേതാവ് മുഹമ്മദ് ജാഫര്‍ മഗ്വൈദ് എന്ന മുസ്ലിം നേതാവിന്റെ ഭാര്യയാണ് ഹാമിദോണെന്നാണ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ കണ്ടെത്തല്‍. നിരവധി മെസേജുകളും ഐസിസ് അനുകൂല ചാറ്റുകളും ഇവരുടെ ഐസിസ് ബന്ധം വ്യക്തമാക്കുന്നുണ്ട്. വിവിധ ഭീകരരുമായി ബന്ധമുണ്ട് എന്നതിന്റെ ഇലക്ട്രോണിക് തെളിവുകളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കൂടുതല്‍ തെളിവുകള്‍ ഫിലിപ്പൈന്‍സില്‍ നിന്ന് ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications