കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിൽ ഒന്ന് വാങ്ങാൻ ആളില്ല; ഉടൻ തന്നെ പൊളിച്ചേക്കും

  • By Akhil Prakash
Google Oneindia Malayalam News

ബെർലിൻ: വിൽപ്പനക്ക് വെച്ച ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിലൊന്നായ ഗ്ലോബൽ ഡ്രീം II വാങ്ങാൻ ആളില്ല. പാപ്പരായി പ്രഖ്യാപിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റർമാർക്ക് കപ്പൽ വാങ്ങാനായി ഒരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് ക്രൂയിസ് ഇൻഡസ്ട്രി മാഗസിൻ ആൻ ബോർഡ് പറയുന്നത്. ജർമ്മനിയിലെ ബാൾട്ടിക് തീരത്തുള്ള എംവി വെർഫ്റ്റൻ കപ്പൽ ശാലയിലാണ് ഇപ്പോൾ ഈ കപ്പൽ ഉള്ളത്. വാങ്ങാൻ ആരും എത്താത്ത പക്ഷം കപ്പൽ പൊളിക്കാനാണ് തീരുമാനം എന്ന് അധികൃതർ പറയുന്നു.

കപ്പൽ ലൈനറിന്റെ താഴത്തെ ഭാഗം സ്ക്രാപ്പ് വിലയ്ക്ക് നീക്കംചെയ്യുമെന്ന് പാപ്പരത്വ അഡ്മിനിസ്ട്രേറ്റർ ക്രിസ്റ്റോഫ് മോർഗനെ ഉദ്ധരിച്ച് ആൻ ബോർഡ് റിപ്പോർട്ട് ചെയ്തു. കപ്പലിലെ യാത്രാസാമഗ്രികളും മറ്റ് ഉപകരണങ്ങളും വിൽക്കാനാണ് മോർഗന്റെ തീരുമാനം എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഈ കപ്പൽ ഒഴിവാക്കി അതിന്റെ സഹോദര കപ്പലായ ഗ്ലോബൽ ഡ്രീമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോർ ഗൻ ശ്രമിക്കുന്നത്. നിലവിൽ വടക്കൻ ജർമ്മനിയിലെ വിസ്മറിലെ ഡോക്കിൽ ആണ് ഗ്ലോബൽ ഡ്രീം ഉള്ളത്.

 cruiseships

അതേ സമയം യുക്രൈൻ റഷ്യ യു ദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിസ്മാർ കപ്പൽശാല തൈസെൻക്രുപ്പ് എജിയുടെ കീൽ ആസ്ഥാനമായുള്ള നാവിക യൂണിറ്റിന് വിറ്റു. ഇവിടെ സൈനിക കപ്പലുകൾ നിർമ്മിക്കാനാണ് പുതിയ തീരുമാനം. അതിനാൽ തന്നെ ഈ വിസ്മറിലെ ഡോക്കിൽ നിന്ന് ഉടൻ തന്നെ മോർ ഗണിന് ഗ്ലോബൽ ഡ്രീം പുറത്തിറക്കേണ്ടി വരും. രണ്ട് കപ്പലുകളും സ്വന്തമാക്കാൻ സാധിക്കാത്തതിനാലാണ് ഒരെണ്ണം വിട്ടുകൊടുത്ത മറ്റത് സ്വന്തമാക്കാൻ മോർ ഗൺ ശ്രമിക്കുന്നത്. രണ്ട് കപ്പലുകളും തുടക്കത്തിൽ കമ്മീഷൻ ചെയ്തത് ഏഷ്യ ആസ്ഥാനമായുള്ള ഡ്രീം ക്രൂയിസാണ്. എന്നാൽ കോവിഡ് വന്നതോടെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞത് കമ്പനികൾക്ക് തിരിച്ചടിയായി.

എന്തോ കാര്യമായി വായിക്കുന്നുണ്ട്, അല്ലേ ഋതു; എന്തായാലും സാരി പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍

സ്വീഡനിലെ സ്റ്റെന എബി മാത്രമാണ് ക്രൂയിസ് സ്വന്തമാക്കാൻ താൽപ്പര്യമുള്ള കക്ഷി. എന്നാൽ മുൻ ജെന്റിംഗ് ഉടമ ലിം കോക്ക് തായ് സിംഗപ്പൂരിൽ ഒരു പുതിയ ക്രൂയിസ് ബ്രാൻഡ് തുടങ്ങിയതും ദക്ഷിണ ചൈനാ കടലിൽ യാത്ര നിയന്ത്രണങ്ങൾ നിലിവിൽ ഉള്ളതും ഈ കച്ചവടത്തിന് തടസമായി. വരുന്ന ആഴ്‌ചകളിൽ കപ്പൽ വാങ്ങാൻ ആളെ കണ്ടെത്തിയില്ലെങ്കിൽ മോർഗന് ഒരു ബിഡ്ഡിംഗ് പ്രക്രിയ ആരംഭിക്കേണ്ടിവരും. ഇത് സ്‌ക്രാപ്പ് യാർഡുകളുമായി ബന്ധമുള്ള കപ്പൽ ബ്രോക്കർമാർക്ക് അവരുടെ ബിഡ്ഡുകൾ സമർപ്പിക്കാൻ അനുവദിക്കും. അതേ സമയം ഗ്ലോബൽ ഡ്രീമിനെ സഹായിക്കാൻ ജർമ്മൻ ക്രൂയിസ് കപ്പൽ നിർമ്മാതാവായ മേയർ വെർഫ്റ്റും ശ്രമം നടത്തുന്നുണ്ട്.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
The lower part of the ship's liner will be removed at a scrap price, the board reported, citing Bankruptcy Administrator Christoph Morgan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X