അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നു; ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  അതിര്‍ത്തി കടന്ന് മലിനീകരണം, ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ | Oneindia Malayalam

  ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപണം. അതിര്‍ത്തി കടന്ന പാക് ഭീകരവാദത്തിനെതിരെ ഇന്ത്യ പ്രതികരിക്കുമ്പോള്‍ അതിര്‍ത്തികടന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെയാണ് പാക്കിസ്ഥാന്‍ ആരോപണം നടത്തുന്നത്.

  ചെന്നൈയില്‍ വീണ്ടും മഴ, സ്‌കൂളുകള്‍ അടഞ്ഞു തന്നെ, മരണം 14 ആയി

  അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള പുകപടലങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഇക്കാര്യത്തില്‍ നടപടിയെടുക്കണം. ഇന്ത്യയില്‍ നിന്നുള്ള പുക കടുത്ത അന്തരീക്ഷ മലിനീകരണമാണ് പാക്കിസ്ഥാനില്‍ സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

  india-pakistan-

  ദീപാവലിക്ക് പിന്നാലെ വയലുകളില്‍ കര്‍ഷര്‍ തീയിടുന്നത് പതിവാണ്. കതിരുകള്‍ മുറിച്ചെടുത്ത അവശിഷ്ടങ്ങള്‍ വയലില്‍ കത്തിച്ചശേഷം അടുത്ത വിളവിനായി ഭൂമിയൊരുക്കുന്നതിന്റെ ഭാഗമായാണിത്. ആയിരക്കണക്കിന് ഏക്കറുകളില്‍ ഒരുമിച്ച് കര്‍ഷകര്‍ തീയിടുന്നതോടെ അന്തരീക്ഷ പുകപടലങ്ങളാല്‍ നിറയും.

  ഇതിനെയാണ് പാക്കിസ്ഥാന്‍ ചോദ്യം ചെയ്യുന്നത്. സാറ്റലൈറ്റ് വഴിയുള്ള ദൃശ്യങ്ങളില്‍ 2,620 സ്ഥലങ്ങളില്‍ തീയിടുന്നതായി വ്യക്തമായിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ പറയുന്നു. ഇത് നിയന്ത്രിക്കണം അല്ലാത്തപക്ഷം ഇന്ത്യയുടെ നടപടിയെ ചോദ്യം ചെയ്യുമെന്നും മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളിലുണ്ട്.


  English summary
  Pakistan blames India for cross-border pollution

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്