കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ രക്തത്തില്‍ മുക്കി പോളിങ് ദിനം; ചിന്നിച്ചിതറി മൃതദേഹങ്ങള്‍!! വെടിവയ്പ്, സംഘര്‍ഷം

Google Oneindia Malayalam News

ഇസ്ലാമാബാദ്: രാജ്യം പൊതുതിരഞ്ഞെടുപ്പില്‍ മുഴുകിയിരിക്കെ വ്യാപക സംഘര്‍ഷങ്ങളുണ്ടാകുന്നു. പലയിടത്തും സ്‌ഫോടനങ്ങളും വെടിവയ്പ്പുമുണ്ടായി. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരിടത്ത് പോളിങ് സ്‌റ്റേഷനില്‍ പ്രവര്‍ത്തകര്‍ പരസ്പരം വെടിയുതിര്‍ത്തു.

ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നവാസ് ശെരീഫിന്റെ മുസ്ലിം ലീഗും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയും തമ്മിലാണ് പാകിസ്താനില്‍ പ്രധാനമായും മാറ്റുരയ്ക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച നവാസ് ശെരീഫിന്റെ പാര്‍ട്ടി പരാജയപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്നത്. വിവരങ്ങള്‍ ഇങ്ങനെ...

ഇമ്രാന്‍ ഖാന്റെ വരവ്

ഇമ്രാന്‍ ഖാന്റെ വരവ്

പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയത്തിലെ വളര്‍ച്ച അതിവേഗമായിരുന്നു. ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അദ്ദേഹം നവാസ് ശെരീഫിന്റെ മുസ്ലിം ലീഗ് നടത്തിയ അഴിമതികള്‍ തുറന്നുകാട്ടിയാണ് പ്രചാരണം നടത്തിയിരുന്നത്. നവാസ് ശെരീഫ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതും ഇമ്രാന്‍ ഖാന് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് വിലയിരുത്തുന്നു.

ചാവേര്‍ പൊട്ടിത്തെറിച്ചു

ചാവേര്‍ പൊട്ടിത്തെറിച്ചു

ബുധനാഴ്ച രാവിലെ പോളിങ് തുടങ്ങി അല്‍പ്പനേരം കഴിയുമ്പോള്‍ തന്നെ സാഹചര്യങ്ങള്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് അനുകൂലമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൈന്യത്തിന്റെ ശക്തമായ സുരക്ഷാ സന്നാഹത്തിനിടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനിടെയാണ് ക്വറ്റയില്‍ പോളിങ് ബൂത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ചത്.

 അക്രമിയുടെ നീക്കങ്ങള്‍

അക്രമിയുടെ നീക്കങ്ങള്‍

ക്വറ്റയിലെ പോളിങ് ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് വാന്‍ ലക്ഷ്യമിട്ടാണ് അക്രമി എത്തിയത്. വാന്‍ പൂര്‍ണമായും തകര്‍ന്നു. അക്രമി ബൂത്തിലേക്ക് വേഗത്തില്‍ നടന്നുവരുന്നത് കണ്ട പോലീസുകാര്‍ തടഞ്ഞ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

 മരണ സഖ്യ ഉയരും, വെടിവയ്പും

മരണ സഖ്യ ഉയരും, വെടിവയ്പും

35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അതിനിടെ മറ്റൊരു പോളിങ് ബൂത്തില്‍ രണ്ട് രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ വെടിവയ്പ്പുണ്ടായി.

ഇമ്രാന്‍ ഖാന്റെ പ്രതികരണം

ഇമ്രാന്‍ ഖാന്റെ പ്രതികരണം

ഖൈബര്‍ പക്തുന്‍ക്വയിലെ ബൂത്തിലാണ് വെടിവയ്പ്പുണ്ടായത്. ഇമ്രാന്‍ ഖാന്റെ അനുയായി കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരാജയം മുന്നില്‍ കണ്ട് നവാസ് ശെരീഫിന്റെ പാര്‍ട്ടി അക്രമം അഴിച്ചുവിടുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. രാജ്യവിരുദ്ധ ശക്തികളെ ഉപയോഗിച്ച് സൈന്യത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിന്ധില്‍ നടന്നത്

സിന്ധില്‍ നടന്നത്

അതിനിടെ സ്വാബി ജില്ലയില്‍ അവാമി നാഷണല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വെടിയേറ്റ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ ലര്‍ക്കാനയില്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക പരിക്കേറ്റു. ഭൂട്ടോ കുടുംബത്തിന് സ്വാധീനമുള്ള സംസ്ഥാനമാണ് സിന്ധ്.

നാല് ലക്ഷത്തോളം സൈനികര്‍

നാല് ലക്ഷത്തോളം സൈനികര്‍

കനത്ത സുരക്ഷയിലാണ് പോളിങ് നടക്കുന്നത്. നാല് ലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വ്യാപക അക്രമങ്ങളാണ് പാകിസ്താനിലുണ്ടായിരുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് പോളിങ് ദിവസം സുരക്ഷ ശക്തമാക്കിയത്.

വസീം അക്രത്തിന്റെ പിന്തുണ

വസീം അക്രത്തിന്റെ പിന്തുണ

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇന്ന് രാത്രിയോടെ ഫലം വന്നു തുടങ്ങും. സൈന്യത്തെ കൂടെ നിര്‍ത്താന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിക്കുന്നുണ്ട്. മുന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ വസീം അക്രവും ഇമ്രാന്‍ ഖാന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 272 അംഗ പാര്‍ലമെന്റിലേക്കും പ്രിവിശ്യാ സഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യം ഭരിക്കുന്നതിന് ലഭിക്കേണ്ടത് 137 അംഗങ്ങളുടെ പിന്തുണയാണ്.

മഹാരാഷ്ട്ര കത്തുന്നു; വ്യാപക അക്രമങ്ങള്‍, പോലീസുകാരന്‍ കൊല്ലപ്പെട്ടു, നേതാക്കള്‍ക്ക് മര്‍ദ്ദനം!!മഹാരാഷ്ട്ര കത്തുന്നു; വ്യാപക അക്രമങ്ങള്‍, പോലീസുകാരന്‍ കൊല്ലപ്പെട്ടു, നേതാക്കള്‍ക്ക് മര്‍ദ്ദനം!!

English summary
Pakistan elections: Several killed in blast in Quetta, say reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X