കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫീസ് സയ്യീദിനെതിരെ തെളിവില്ല, ഇന്ത്യക്ക് വേണ്ടി കേസെടുക്കാനാവില്ല

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയീദിനെതിരെ തങ്ങളുടെ പക്കല്‍ തെളിവില്ലെന്ന് പാകിസ്താന്‍. പാക് ഹൈകമ്മീഷണറായ അബ്ദുള്‍ ബാസിതാണ് ഇക്കാര്യം പറഞ്ഞത്. ഹാഫീസ് സയീദ് ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടതായി തങ്ങളുടെ പക്കല്‍ തെളിവില്ല. ആര്‍ക്കെങ്കിലും വേണ്ടി അദ്ദേഹത്തെ ജയിലില്‍ പിടിച്ചിടാന്‍ പാകിസ്താന് കഴിയില്ല - മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാസിത്.

ഹാഫീസ് സയീദിനെ ജയിലിലടക്കണമെങ്കില്‍ ശക്തമായ തെളിവുകള്‍ വേണം. തങ്ങളുടെ പക്കല്‍ തെളിവില്ല. ജമാ അത്ത് ഉദ് ദവയുടെ നേതാവിനെതിരെ ഇന്ത്യയുടെ ആവശ്യപ്രകാരം നടപടിയെടുക്കാന്‍ തങ്ങള്‍ക്ക് മനസില്ല എന്ന് വ്യക്തമാക്കുകയായിരുന്നു അബ്ദുള്‍ ബാസിത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയീദിനെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

pakistan-map

പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ വേദ് പ്രതാപ് വൈദിക് സയീദിനെ കണ്ട കാര്യത്തില്‍ പാകിസ്താന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്നും ബാസിത് പറഞ്ഞു. ഇന്ത്യയുടെയോ പാകിസ്താന്റെയോ സര്‍ക്കാരുകള്‍ അറിഞ്ഞ കാര്യമല്ല ഇത്. രണ്ട് വ്യക്തികള്‍ തമ്മില്‍ കണ്ടു എന്ന് മാത്രം. ഇതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. പാക് സര്‍ക്കാര്‍ ഈ കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞിട്ടില്ല. ഇന്ത്യയും അറിയാനിടയില്ല.

വൈദിക് വിസയ്ക്ക് അപേക്ഷിച്ചാല്‍ പാകിസ്താന്‍ ഇനിയും വിസ നല്‍കുമെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു. വൈദികിന്റെയും ഹാഫിസ് സയിദിന്റെയും കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിലാണ് പാക് ഹൈക്കമ്മീഷണര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൂടിക്കാഴ്ചയെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരിന് അറിവുണ്ടായിരുന്നില്ലെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നലെ പറഞ്ഞിരുന്നു.

English summary
Pakistan High Commissioner Abdul Basit said there is no evidence against Saeed, can't put him in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X