കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ക്കെതിരായ അതിക്രമം; പരസ്യമായി തൂക്കിലേറ്റാന്‍ പാകിസ്താന്‍

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: കുട്ടികളെ പീഡിപ്പിക്കുന്ന കേസിലെ കുറ്റവാളികളെ പരസ്യമായി തൂക്കിലേറ്റണമെന്ന പ്രമേയം പാകിസ്താന്‍ ദേശീയ അസംബ്ലി പാസാക്കി. മന്ത്രി അലി മുഹമ്മദ് ഖാന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. കുറ്റവാളികളെ പരസ്യമായി തൂക്കിലേറ്റിയാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രമേയത്തില്‍ പറയുന്നു.

Pak

അതേസമയം, പ്രമേയത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. പരസ്യമായ തൂക്കിലേറ്റല്‍ നിയമവ്യവസ്ഥ തകരാര്‍ ഇടയാക്കുമെന്ന അഭിപ്രായമാണ് ചിലര്‍ മുന്നോട്ടുവച്ചത്. അതേസമയം, മനുഷ്യാവകാശ വകുപ്പ് മന്ത്രിയും പ്രമേയത്തിനെതിരെ രംഗത്തുവന്നു. ഇത്തരത്തിലുള്ള ശിക്ഷ, ജനക്കൂട്ടം ശിക്ഷ നടപ്പാക്കുത്തിന് തുല്യമാണെന്ന് മന്ത്രി ഷിറീന്‍ മസാരി അഭിപ്രായപ്പെട്ടു. പ്രമേയം സര്‍ക്കാര്‍ പിന്തുണയില്‍ കൊണ്ടുവന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സബര്‍മതിയില്ല, താജ്മഹല്‍ തിരഞ്ഞെടുത്തു; ട്രംപിന്റെ വരവില്‍ അടിമുടി മാറ്റം, 100 കോടി ചെലവഴിച്ചത് ആര്?സബര്‍മതിയില്ല, താജ്മഹല്‍ തിരഞ്ഞെടുത്തു; ട്രംപിന്റെ വരവില്‍ അടിമുടി മാറ്റം, 100 കോടി ചെലവഴിച്ചത് ആര്?

ചരിത്രപരമായി നോക്കിയാല്‍ വധശിക്ഷ നടപ്പാക്കിയിരുന്നത് വ്യത്യസ്തമായ രീതിയിലായിരുന്നു. വിഷം നല്‍കുക, തൂക്കിലേറ്റുക, അടിച്ചുകൊല്ലുക, ജീവനോടെ കുഴിച്ചിടുക, തീ കൊളുത്തുക, തലവെട്ടുക, മുക്കി കൊല്ലുക... തുടങ്ങി ഒട്ടേറെ രീതികള്‍ വധശിക്ഷ നടപ്പാക്കാന്‍ പ്രയേഗിച്ചിരുന്നു. കാലക്രമേണ വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്.

എന്നാല്‍ പരസ്യമായി തൂക്കിലേറ്റുന്നത് വീണ്ടും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുകയെന്ന് വിമര്‍ശകര്‍ പറയുന്നു. വധശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിലപാട്. ക്രൂരനായ വ്യക്തിയാണെങ്കിലും അടിസ്ഥാനപരമായ അവകാശങ്ങള്‍ അനുവദിക്കണമെന്നാണ് ഇവര്‍ പറയുന്നത്.

English summary
Pakistan National Assembly's Resolution Demanding Public Hanging
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X