കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലീസ് എല്ലാവരും അഡ്ജസ്റ്റ് ചെയ്യണം!സീറ്റില്ല,മദീന വിമാനത്തില്‍ ഏഴു പേര്‍ യാത്ര ചെയ്തത് നിന്നുകൊണ്ട്

കറാച്ചിയില്‍ നിന്നും മദീനയിലേക്ക് പോയ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ-743 എന്ന വിമാനത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്.

Google Oneindia Malayalam News

ഇസ്ലാമാബാദ്: സീറ്റില്ലാത്തതിനാല്‍ വിമാനത്തില്‍ ഏഴു പേര്‍ യാത്ര ചെയ്തത് നിന്നുകൊണ്ട്. ജനുവരി 20ന് കറാച്ചിയില്‍ നിന്നും മദീനയിലേക്ക് പറന്ന പാകിസ്ഥാന്‍ വിമാനത്തിലാണ് ഏഴ് യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യേണ്ടി വന്നത്. വിമാനത്തില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്ന് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വക്താവ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ജനുവരി 20ന് കറാച്ചിയില്‍ നിന്നും മദീനയിലേക്ക് പോയ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ-743 എന്ന വിമാനത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ജീവനക്കാര്‍ ഉള്‍പ്പെടെ 409 പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ സംഭവ ദിവസം 416 യാത്രക്കാര്‍ മദീനയിലേക്ക് യാത്ര ചെയ്‌തെന്നാണ് പാകിസ്ഥാന്‍ ദിനപ്പത്രമായ ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. യാത്രക്കാരുടെ എണ്ണം കൂടുതലാണെന്ന് ജീവനക്കാരെയും പൈലറ്റിനെയും അറിയിച്ചെങ്കിലും എല്ലാവരും ഒന്ന് സഹകരിച്ച് ഇരിക്കാനായിരുന്നു മറുപടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കറാച്ചിയില്‍ നിന്ന് മദീനയിലേക്ക്...

കറാച്ചിയില്‍ നിന്ന് മദീനയിലേക്ക്...

ജനുവരി 20ന് കറാച്ചിയില്‍ നിന്നും മദീനയിലേക്ക് പറന്ന പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ-743 വിമാനത്തിലാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ 409 സീറ്റുകളുള്ള വിമാനത്തില്‍ ആകെ 416 യാത്രക്കാരാണുണ്ടായിരുന്നത്.

എഴുതി നല്‍കിയ ബോര്‍ഡിംഗ് പാസുകള്‍...

എഴുതി നല്‍കിയ ബോര്‍ഡിംഗ് പാസുകള്‍...

നിന്ന് യാത്ര ചെയ്ത ഏഴ് യാത്രക്കാര്‍ക്കും യാതൊരു സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഉപയോഗിക്കാന്‍ ഇവര്‍ക്ക് ഓക്‌സിജന്‍ മാസ്‌കുകളും ഉണ്ടായിരുന്നില്ല. ഗുരുതര സുരക്ഷാ വീഴ്ച വരുത്തിയ വിമാന കമ്പനി ജീവനക്കാര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികമായി കയറിയ ഏഴ് പേര്‍ക്കും പേന കൊണ്ട് എഴുതിയ ബോര്‍ഡിംഗ് പാസുകളാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സഹകരിക്കണമെന്ന് പൈലറ്റ്...

സഹകരിക്കണമെന്ന് പൈലറ്റ്...

വിമാനജീവനക്കാരില്‍ ഒരാള്‍ ആളുകളുടെ എണ്ണം കൂടുതലാണെന്ന കാര്യം പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും എല്ലാവരോടും സഹകരിച്ച് ഇരിക്കാനായിരുന്നു പൈലറ്റിന്റെ നിര്‍ദേശം. എന്നാല്‍ വിമാനം ടേക്ക് ഓഫായതിന്റെ ശേഷമാണ് ജീവനക്കാരി ഇക്കാര്യം പറഞ്ഞതെന്നാണ് പൈലറ്റിന്റെ വിശദീകരണം. വിമാനത്തിന്റെ വാതില്‍ അടച്ചതിന് ശേഷമാണ് യാത്രക്കാര്‍ കൂടുതലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് ക്യാപ്റ്റന്‍ അന്‍വര്‍ ആദില്‍ പറഞ്ഞു. പിന്നീട് വിമാനം കറാച്ചിയില്‍ തിരിച്ചിറക്കുക എന്നത് മാത്രമായിരുന്നു ഏക മാര്‍ഗം,എന്നാല്‍ ഇതിന് ഒരുപാട് ഇന്ധനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Pakistan's PIA probes 'standing passengers' incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X