കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവിലുള്ള 500 തീവ്രവാദികളെ പാക്കിസ്ഥാന്‍ തൂക്കിലേറ്റും

  • By Gokul
Google Oneindia Malayalam News

ഇസ്ലാമാബാദ്: നാളിതുവരെ തീവ്രവാദത്തിന് വെള്ളവും വളവും നല്‍കിവന്നിരുന്ന പാക്കിസ്ഥാന്‍ പെഷവാര്‍ ആക്രമണത്തോടെ തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ ഒരുങ്ങുന്നു. 132 കുട്ടികളുടെ ജീവനെടുത്ത പെഷവാര്‍ ആക്രമണത്തിന് പകരമെന്നോണം തടവില്‍ കഴിയുന്ന 500 തീവ്രവാദികളെ തൂക്കിലേറ്റാന്‍ പാക് സര്‍ക്കാര്‍ നടപടി തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

തീവ്രവാദ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തീവ്രവാദക്കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് പാക്കിസ്ഥാന്‍ നിരോധിച്ചിരുന്നു. എന്നാല്‍ പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന് ശേഷം ഈ നിരോധനം പിന്‍വലിക്കുകയും ആറോളം തീവ്രവാദികളെ പാക്കിസ്ഥാന്‍ തൂക്കിലേറ്റകയും ചെയ്തു. ഇതിന്റെ തൂടര്‍ച്ചയായാണ് കൂടുതല്‍ തീവ്രവാദികളെ കഴുമരത്തിലേറ്റാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

pakistan-flag

രണ്ടോമൂന്നോ ആഴ്ചകള്‍ക്കകം തന്നെ 500ല്‍ അധികം തീവ്രവാദികളെ കൊലപ്പെടുത്തുമെന്ന് പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ വ്യക്തമാക്കി. തീവ്രവാദികളുടെ ദയാഹര്‍ജിയില്‍ അനുകൂല തീരുമാനം എടുക്കരുതെന്നും പ്രസിഡന്റിനോട് പാക് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം, കൂടുതല്‍ പേരെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാന്റെ ശ്രമിത്തിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. പെഷവാര്‍ ആക്രമണത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്തതാണ് പാക്കിസ്ഥാനെ ഇത്തരമൊരു നടപടിയിലേക്ക് നയിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചു.

English summary
Peshawar School Attack; Pakistan plans to execute 500 terror convicts in coming weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X