പാകിസ്താനിൽ സിഖുകാരെ മതംമാറ്റുന്നതായി റിപ്പോർട്ട്; വിഷയം ഏറ്റെടുക്കുമെന്ന് കേന്ദ്രം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാകിസ്താനിൽ സിഖുകാരെ നിർബന്ധിത മതം മാറ്റത്തിന് വിധേയരാക്കുന്നതായി റിപ്പോർട്ട്. വിഷയം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇതാണോ രാജ്യസ്നേഹം! കോലിക്ക് ബിജെപി എംഎൽഎയുടെ വിമർശനം, കാരണം വിവാഹം തന്നെ

പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ജനങ്ങളാണ് മതവിവേചന അനുഭവിക്കുന്നത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഹങ്ഗു ജില്ലയിലാണ് സിഖ് വിഭാഗക്കാർ താമിസിക്കുന്നത്. ഏകദേശം 10,000 ഓളം സിഖ് വിഭാഗക്കാർ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.

ഗുജറാത്തിൽ കോൺഗ്രസിന് വോട്ടിങ് ശതമാനം കൂടാൻ കാരണം താൻ..., അവകാശവാദവുമായി ഹാർദിക് പട്ടേൽ

 സിഖ് പരമ്പര്യം സംരക്ഷിക്കപ്പെടണം

സിഖ് പരമ്പര്യം സംരക്ഷിക്കപ്പെടണം

പഞ്ചാബ് മുഖ്യമന്ത്രി അമിരിന്ദർ സിങാണ് വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചത്. സിഖ് മതസ്ഥർ നേരിടുന്ന പ്രശ്നങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും അമരീന്ദർ സിങ് വ്യക്തമാക്കി. പാകിസ്താനിലെ സിഖ് വിഭാഗക്കാരെ രക്ഷിക്കണമെന്നും സുഷമയോട് മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ സിഖ് പാരമ്പര്യത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.

നിർബന്ധിത മതംമാറ്റം

നിർബന്ധിത മതംമാറ്റം

പാകിസ്താനിലെ താൽ ടെസിൽ അസിസ്റ്റ് കമ്മീഷ്ണറായ യാക്കൂബ് ഖാൻ തങ്ങളെ നിർബന്ധിത മതം മാററത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അധികൃതർക്ക് പരാതി നൽകിയിരുന്നു. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പാക് പ്രവശ്യയാണ് പഖ്തൂൺഖ്വ. ഇവിടെ ഭീകരവാദത്തിന്റ കേന്ദ്രമാണ്.

 ഹിന്ദുക്കളേയും മതം മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നു

ഹിന്ദുക്കളേയും മതം മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നു

മുൻപ് ഹിന്ദുക്കളേയും നിർബന്ധിത മതം മാറ്റത്തിനു വിധേയരാക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നിരുന്നു. മതം മാറ്റത്തിന്റെ പേരിൽ ഇവിടെ അക്രമങ്ങൾ പതിവാണ്. ഹിന്ദുക്കളിൽ താഴ്ന്ന ജാതിയിൽപ്പെട്ടവരെയും പെൺകുട്ടികളേയുമാണ് നിർബന്ധിത മതമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റു മത വിഭാഗത്തിൽപ്പെചട്ട 1000 ഓളം പെൺകുട്ടികൾ ഈ വർഷം ഇസ്ലാം മതം സ്വീകരിച്ചതായി മൂവ്മെന്റ് ഫോറ്‍ സോളിഡാരിറ്റി ആന്റ് പീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

 ഹിന്ദുക്കൾ കൂടുതൽ സിന്ധ് മേഖലയിൽ

ഹിന്ദുക്കൾ കൂടുതൽ സിന്ധ് മേഖലയിൽ

പാകിസ്താനില്‍ കഴിയുന്ന അമുസ്‌ലീങ്ങളായ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനുമുള്ള അവകാശം രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടക്കുന്നതാണ് നിലവിലെ സാഹചര്യങ്ങളെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1947 ല്‍ പാകിസ്താനില്‍ 23 ശതമാനത്തോളം ഹിന്ദുക്കളായിരുന്നു. എന്നാല്‍ ഇന്ന് നിലവില്‍ ആറ് ശതമാനം ഹിന്ദുക്കള്‍ മാത്രമാണ് പാകിസ്താനില്‍ കഴിയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
External Affairs Minister Sushma Swaraj has promised to take up issue of forced conversion of Sikhs in Pakistan with the competent authorities.On Tuesday the minister tweeted: "We will take this up at the highest level with Government of Pakistan. Sikh community in Hangu being forced to convert."

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്