കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ളി ഹെബ്ദോക്കെതിരെ പോപ്പ്... ആവിഷ്‌കാര സ്വാതന്ത്ര്യം അധികമാകണ്ട

  • By Soorya Chandran
Google Oneindia Malayalam News

മനില: ലോകമെങ്ങും ഷാര്‍ളി ഹെബ്ദോക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ കമ്യൂണിസ്റ്റ് മാര്‍പാപ്പയെന്ന് വിളിക്കപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ എന്ത് പറയുന്നു എന്നറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടാകും. എന്നാല്‍ പോപ്പ് പറഞ്ഞതെന്തെന്ന് അറിയേണ്ടെ...?

പോപ്പ് ഫ്രാന്‍സിസ് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒക്കെ ഒരു പരിധിയുണ്ടെന്നാണ് . അല്ലാതെ എന്തും വിളിച്ച് പറയുന്നതും എഴുതുന്നതും വരക്കുന്നതും ഒന്നും അത്ര ശരിയല്ലത്രെ.

Pope Francis

മതങ്ങളെ ബഹുമാനത്തോടെ സമീപിക്കണം എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെ അവഹേളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ പോലെ തന്നെ വിശ്വാസത്തിനെതിരെയുള്ള നീക്കങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹം പറയുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് ഉദാഹരണമായി തന്റെ വിമാന യാത്രയിലെ സുഹൃത്തിന്റെ പേരാണ് മാര്‍പാപ്പ പറഞ്ഞത്. ആല്‍ബര്‍ട്ടോ ഗസ്പാരി എന്നാണ് ആ സുഹൃത്തിന്റെ പേര്. ഗസ്പാരി തന്റെ നല്ല സുഹൃത്താണെങ്കിലും അമ്മയെ കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാല്‍ താന്‍ ഇടിക്കുമെന്നായിരുന്നു പോപ്പ് പറഞ്ഞത്.

ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് ശേഷം ഫിലിപ്പീന്‍സിലേക്ക് മടങ്ങവേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഷാര്‍ളി എബ്ദോയെ കുറിച്ചും അവിടെ നടന്ന ആക്രമണത്തേയും കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. ഷാര്‍ളി ഹെബ്ദോ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചത് ശരിയായില്ലെന്ന് തന്നെയാണ് പോപ്പിന്റെ പക്ഷമെന്ന് ചുരുക്കം.

English summary
Paris attacks: Pope Francis says freedom of speech has limits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X