മോദിയുടെ 'നന്ദി' പോസ്റ്റിൽ പൊങ്കാല! കത്വ, ഉന്നാവോ പ്രതിഷേധം കമന്റുകളായി നിറഞ്ഞു... തിരികെ പോകണമെന്ന്

  • Written By:
Subscribe to Oneindia Malayalam

സ്റ്റോക്ക്ഹോം: കത്വ, ഉന്നാവോ പീഡനങ്ങളിൽ ഇന്ത്യയിൽ പ്രതിഷേധം കത്തുമ്പോൾ വിദേശപര്യടനത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫേസ്ബുക്കിൽ പൊങ്കാല. അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിനായി യാത്രതിരിച്ച നരേന്ദ്രമോദി സ്വീഡനിൽ എത്തിച്ചേർന്നതിന്റെ ഫോട്ടോ പങ്കുവച്ചതോടെയാണ് ഇന്ത്യക്കാരുടെ രോഷം അണപൊട്ടിയൊഴുകിയത്.

സ്വീഡനിലെത്തിയ തനിക്ക് സ്വാഗതമോതിയ സ്റ്റോക്ക്ഹോമിലെ ഇന്ത്യൻ സമൂഹത്തിന് നന്ദി രേഖപ്പെടുത്തുവെന്ന മോദിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതിഷേധ കമന്റുകൾ നിറഞ്ഞത്. കത്വയിൽ ബലാത്സംഗത്തിനിരയായി എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ നിതാന്ത മൗനം തുടരുന്ന പ്രധാനമന്ത്രിക്കെതിരെയുള്ള രോഷപ്രകടനമായിരുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ.

നന്ദി പറഞ്ഞ് കുടുങ്ങി...

നന്ദി പറഞ്ഞ് കുടുങ്ങി...

സ്റ്റോക്ക്ഹോമിൽ ഒരുക്കിയ ഗംഭീര വരവേൽപ്പിനാണ് സ്റ്റോക്ക്ഹോമിലെ ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അർപ്പിച്ചത്. സ്റ്റോക്ക്ഹോമിലെത്തിയ പ്രധാനമന്ത്രി തന്നെ കാത്തിരിക്കുന്നവർ കൈ കൊടുക്കുന്ന ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിൽ ചെയ്തിരുന്നു. എന്നാൽ സ്റ്റോക്ക്ഹോമിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

സ്റ്റോക്ക്ഹോം...

സ്റ്റോക്ക്ഹോം...

തനിക്ക് ഗംഭീര വരവേൽപ്പ് നൽകിയെന്ന് മോദി അവകാശപ്പെട്ട സ്റ്റോക്ക്ഹോമിലെ ഇന്ത്യൻ സമൂഹവും അദ്ദേഹത്തെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. സ്റ്റോക്ക്ഹോമിലെത്തിയ പ്രധാനമന്ത്രി ദയവ് ചെയ്ത് സ്വന്തം രാജ്യത്തേക്ക് തിരികെപോകണമെന്നും, ഇന്ത്യയിലെ ജനങ്ങൾ സുരക്ഷിതരും സന്തോഷവാന്മാരുമാണെന്ന് ഉറപ്പുവരുത്തണമെന്നുമായിരുന്നു സ്റ്റോക്ക്ഹോമിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പൗരന്റെ കമന്റ്.

മോശം...മോശം...

മോശം...മോശം...

ഇന്ത്യൻ ജനതയും സ്ത്രീകളും അവിടെ ആക്രമിക്കപ്പെടുമ്പോൾ താങ്കൾക്ക് എങ്ങനെയാണ് യാത്രകൾ ആസ്വദിക്കാൻ കഴിയുന്നതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതോടൊപ്പം കത്വ, ഉന്നാവോ സംഭവങ്ങളെ ബന്ധപ്പെടുത്തിയും പ്രധാനമന്ത്രിക്കെതിരെ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

പലതരം കമന്റുകൾ...

പലതരം കമന്റുകൾ...

പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ഫോട്ടോകൾക്ക് താഴെ മിക്കവരും രൂക്ഷഭാഷയിൽ പ്രതികരിച്ചപ്പോൾ ചിലരുടെ കമന്റുകൾ ചിരിപ്പിക്കുന്നതും ഏറെ ചിന്തിപ്പിക്കുന്നതുമായിരുന്നു. പത്ത് ദിവസത്തെ അവധിയുള്ള തനിക്ക് സന്ദർശിക്കാൻ പറ്റിയ ലോകത്തെ മികച്ച സ്ഥലങ്ങൾ ഏതൊക്കെയാണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇന്ത്യയുടെ ഭരണകാര്യത്തിൽ പൂർണ്ണമായും പരാജയപ്പെട്ട താങ്കൾ ഇക്കാര്യത്തിലെങ്കിലും തന്നെ സഹായിക്കണമെന്നും ഇയാൾ പറഞ്ഞിരുന്നു.

തിരിച്ചുവരില്ലെന്ന്...

തിരിച്ചുവരില്ലെന്ന്...

സ്വീഡനിലെത്തിയ പ്രധാനമന്ത്രി ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെങ്കിൽ താങ്കളെ അഭിനന്ദിക്കുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനിടെ പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധ കമന്റുകളെ ചെറുക്കാൻ അദ്ദേഹത്തെ അനുകൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ പുകഴ്ത്തിയും പ്രവർത്തനമികവ് ചൂണ്ടിക്കാണിച്ചും ഒട്ടേറേ പേരാണ് പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.

ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...

ഇസ്ലാം മതം സ്വീകരിച്ച ബൈബിൾ പണ്ഡിതന്റെ മൃതദേഹം മെഡിക്കൽ കോളേജിന്; മഹല്ല് കമ്മിറ്റിക്ക് തിരിച്ചടി...


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pm narendra modi facebook post about stockholm reception.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്