• search

വീണ്ടും കടുത്ത നടപടിയുമായി സൗദി അറേബ്യ!! പുതിയ തിരുമാനം ഏറെ ബാധിക്കുക മലയാളികളെ!!

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കടുത്ത തീരുമാനങ്ങളുമായി വീണ്ടും സൗദി അറേബ്യ. പടിപടിയായി നടപ്പാക്കുന്ന സ്വദേശിവത്കരണം അതിന്‍റെ അന്തിമ ഘട്ടത്തിലേക്ക് അടുത്തതോടെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍.

  ഇതിനിടയില്‍ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുന്ന പുതിയ മേഖലകള്‍ കൂടി സൗദി മന്ത്രാലയം പ്രഖ്യാപിച്ചു.

  12 മേഖലകള്‍

  12 മേഖലകള്‍

  മലയാളികൾ ഏറെ ജോലി ചെയ്യുന്നതും ബിസിനസ് നടത്തുന്നതുമായ 12 മേഖലകളിലാണ് സ്വദേശിവത്കരണം ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ചത്. സപ്തംബര്‍ 11 നവംബര്‍ 9, ജനുവരി 7 എന്നീ തീയതികള്‍ക്കുള്ളിലായാണ് 12 മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കുക.

  മലയാളികള്‍

  മലയാളികള്‍

  ഇതോടെ മലയാളികളില്‍ നല്ലൊരു ഭാഗത്തിന്‍റേയും തൊഴിലും ഉപജീവന മാർഗങ്ങളും ഇല്ലാതാവും. അതേസമയം എന്തൊക്കെ സംഭവിച്ചാലും തിരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

  ആഘോതം

  ആഘോതം

  നേരത്തെ പ്രഖ്യാപിച്ച സ്വദേശീവത്ക്കരണത്തേക്കാൾ ആഘാതമുണ്ടാക്കുന്ന നടപടികൾക്കാണ് ഇതിലൂടെ സൗദി ഭരണകൂടം തുടക്കമിട്ടിരിക്കുന്നത്. വസ്ത്രക്കട, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് കടകൾ, ബേക്കറി, കണ്ണട, വാച്ച് കടകള്‍ ഇവയെല്ലാം ഒന്നാം ഘട്ടത്തില്‍ നടപ്പാക്കും.

  തിരിച്ചടി

  തിരിച്ചടി

  മലയാളികളായ പ്രവാസികൾക്ക് നടപടി കനത്ത തിരിച്ചടിയാവും. ഈ മേഖലകളിലെല്ലാം നല്ലൊരുഭാഗം കടകളും മലയാളിയുടേതാണ്. നിലവിൽ ഈ കടകളിൽ സൗദികളുടെ എണ്ണം നാമമാത്രമാണ്. സൗദികൾക്ക് ശമ്പളം നൽകി കടകളുമായി മുന്നോട്ടുപോവാൻ കഴിയില്ലെന്നതിനാൽ വരും മാസങ്ങളിൽ പ്രവാസികളുടെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പ്

  അന്തിമ ഘട്ടം

  അന്തിമ ഘട്ടം

  അന്തിമ ഘട്ടത്തില്‍ മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍, കാര്‍പ്പറ്റ് കടകള്‍ എന്നിവയിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കും. ആദ്യപാദത്തില്‍ 70 ശതമാനം സൗദിവത്കരണമായിരിക്കും നടപ്പാക്കുക.

  നൂറ് ശതമാനം

  നൂറ് ശതമാനം

  സ്വദേശിവത്കരണം 2022 ഓടെ നൂറ് ശതമാനത്തിലെത്തിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ആരോഗ്യം, ഊര്‍ജ്ജം എന്നീ മേഖലയിലെ സ്വദേശിവത്കരണം അടുത്ത വര്‍ഷം മധ്യത്തോടെ ആരംഭിക്കും. വിഷന്‍ 2030ന്റെ ഭാഗമായാണ് കൂടുതല്‍ തൊഴില്‍ മേഖലകള്‍ സ്വദേശി യുവാക്കള്‍ക്കായി നീക്കിവെക്കുന്നത്.

  മത്സ്യ വിപണനം

  മത്സ്യ വിപണനം

  ഉടന്‍ മത്സ്യ വിപണന മേഖലയില്‍ സൗദിവത്കരണം നടപ്പാക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി സൗദി അക്വാകള്‍ച്ചര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സമക് എന്ന പേരില്‍ രാജവ്യാപകമായി വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ തൊഴില്‍ മന്ത്രാലയം പദ്ധതി ഒരുക്കുന്നുണ്ട്.

  ഡിസംബറോടെ

  ഡിസംബറോടെ

  ഡിസംബര്‍ അവസാന വാരത്തോടെ വിവിധ പ്രവിശ്യകളിലായി തുറക്കുന്ന 100 ഓളം മത്സ്യ വിപണന കേന്ദ്രങ്ങള്‍ വഴി ആയിരക്കണക്കിന് സൗദി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ രാജ്യത്ത് മത്സ്യ മേഖലയില്‍ മാത്രം 28,048 പേര്‍ ഉപജീവനം തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  വിദേശികള്‍

  വിദേശികള്‍

  ഇതില്‍ 90 ശതമാനം പേരും വിദേശികളാണ്. കൂടാതെ മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ ജോലി തേടിയ വിദേശികളുടെ എണ്ണം 13 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  English summary
  Foremr Tamil Nadu Chief Minister and DMK leader Muthuvel Karunanidhi passes away.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more