സൗദി അറേബ്യ തലയറുത്തത് 130 തടവുപുള്ളികളുടെ; മൃതദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ തൂക്കിയിട്ടു?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  സൗദി അറേബ്യ തലയറുത്തത് 130 തടവുപുള്ളികളുടെ, മൃതദേഹങ്ങളോട് ചെയ്തത് | Oneindia Malayalam

  റിയാദ്: വധശിക്ഷ നടപ്പിലാക്കുന്നതില്‍ ഒരു കുറവും ഇല്ലാത്ത രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ആണ് സൗദി അറേബ്യ. പല കുറ്റങ്ങള്‍ക്കും വധശിക്ഷ തന്നെയാണ് ശിക്ഷ. അതില്‍ വിട്ടുവീഴ്ചയുണ്ടാകാറുള്ളത് അപൂര്‍വ്വമായി മാത്രം.

  അബിയുടെ മരണം, ഓഖി കൊടുങ്കാറ്റ്... ആ യുവാവിന്റെ പ്രവചനം ശരിയായിരുന്നോ? വീഡിയോ വീണ്ടും വൈറല്‍

  2017 ല്‍ സൗദി അറേബ്യയില്‍ 130 തടവുപുള്ളികളെ തലയറുത്ത് കൊന്നിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ദ സണ്‍ ആണ് ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ മൃതദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്.

  ഉൾക്കടലിൽ ഭീകരാന്തരീക്ഷം; ഓഖി ആഞ്ഞടിക്കുന്നു... അഭയമില്ലാതെ കടലിൽ നീന്തി മനുഷ്യർ, നടുക്കം മാറാതെ...

  ഏറ്റവും ഒടുവില്‍ ഏഴ് പേരുടെ വധശിക്ഷയാണ് സൗദി നടപ്പിലാക്കിയത്. അതില്‍ ആറ് പേരും സൗദി പൗരന്‍മാര്‍ ആയിരുന്നില്ല എന്നതാണ് സത്യം.

  വധശിക്ഷ

  വധശിക്ഷ

  ലോകത്ത് ഏറ്റവും അധികം വധശിക്ഷകൾ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ഒന്നായിട്ടാണ് സൗദി അറേബ്യയെ വിശേഷിപ്പിക്കുന്നത്. ശരിയത്തിനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ് സൗദിയില്‍ പ്രാബല്യത്തില്‍ ഉള്ളത്. സൗദിയിലെ വധശിക്ഷകള്‍ പലപ്പോഴും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുള്ളത്.

  തലയറുത്ത് ശിക്ഷ

  തലയറുത്ത് ശിക്ഷ

  ഇന്ത്യടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും വധശിക്ഷ നിലവിലുണ്ട്. പലരീതിയിലാണ് പലയിടങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നത്. എന്നാല്‍ സൗദി അറേബ്യയില്‍ തലയറുത്തുകൊണ്ടുള്ള വധശിക്ഷയാണ് അധികം നടപ്പിലാക്കാറുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  2017 ല്‍ മാത്രം

  2017 ല്‍ മാത്രം

  2017 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ വര്‍ഷം ഇതിനകം തന്നെ 136 പേരുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2016 ല്‍ 154 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്.

  മൃതദേങ്ങള്‍

  മൃതദേങ്ങള്‍

  വധശിക്ഷയ്ക്ക് വിധേയരായവരുടെ മൃതദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ചതായും ആക്ഷേപം ഉണ്ട്. മറ്റുള്ളവരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഭയപ്പെടുത്തി പിന്‍മാറ്റുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത് എന്നാണ് ദ കമ്മിറ്റി ഫോര്‍ ദ ഡിഫന്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ ദ അറേബ്യന്‍ പെനിന്‍സുലയെ ഉദ്ധരിച്ച് ദ സണ്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ഏറ്റവും ഒടുവില്‍

  ഏറ്റവും ഒടുവില്‍

  ഏറ്റവും അവസാനമായി ഏഴ് പേരുടെ വധശിക്ഷയാണ് സൗദി നടപ്പിലാക്കിയത്. അതില്‍ ആറ് പേരും യെമന്‍ പൗരന്‍മാരാണ്. ഒരാള്‍ സൗദി പൗരനും. തലയറുത്തുകൊണ്ട് തന്നെ ആയിരുന്നു ഈ ശിക്ഷകള്‍ നടപ്പിലാക്കിയത്.

  കടുത്ത ശിക്ഷകള്‍

  കടുത്ത ശിക്ഷകള്‍

  ചില കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷകളാണ് സൗദി അറേബ്യയില്‍ നിലനില്‍ക്കുന്നത്. തീവ്രവാദം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് വധശിക്ഷയാണ് നല്‍കുക.

  English summary
  Saudi Arabia has beheaded 130 prisoners this year with corpses reportedly dangled from helicopters as a warning to would be criminals. A public execution saw six Yemeni men and a Saudi man die by sword on Tuesday.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്