സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; ഇന്ത്യയ്ക്ക് ആഹ്ലാദം, ക്രൂഡ് ഓയില്‍ വില മൂക്കുകുത്തും
ദുബായ്: സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍. ജാഫൂറയില്‍ നിന്ന് പ്രകൃതി വാതകം ഉല്‍പ്പാദനം തുടങ്ങിയിട്ടുണ്ടെങ്കിലും എണ്ണയില്‍ നിന്നുള്ള ആദായം ഇല്ലെങ്കില്‍ സൗദിക്ക് പിടിച്ചുനില്ക്കാന് സാധിക്കില്ല. പല പദ്ധതികളും വൈകുന്നതിനുള്ള കാരണവും എണ്ണ വരുമാനത്തിലെ ഇടിവാണ്. എന്നാല്‍ ഇനിയും ഇടിവ് നേരിടുമെന്നാണ് പുതിയ സൂചനകള്‍.
ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഇടിയാന്‍ പോകുന്നു എന്നാണ് പ്രവചനങ്ങള്‍. നിക്ഷേപ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് ഇക്കാര്യം പ്രതീക്ഷിക്കുന്നത്. രാജ്യാന്തര തര്‍ക്കങ്ങളും വ്യാപാര പോരുമെല്ലാം ഇതിന് കാരണമാകും. മാത്രമല്ല, അമിതമായ ഉല്‍പ്പാദനം വരുന്നതും ആവശ്യക്കാരില്ലാത്തതും വില കുറയാന്‍ ഇടയാക്കും. ഇന്ത്യയ്ക്ക് ഈ അവസരം പ്രതീക്ഷ നല്‍കുന്നതാണ്.

ക്രൂഡ് ഓയില്‍ വില കുറയണം എന്ന് ആഗ്രഹമുള്ള രാജ്യമാണ് ഇന്ത്യ. കാരണം, ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് രാജ്യം. ഇന്ത്യയുടെ പണം വലിയ തോതില്‍ വിദേശത്തേക്ക് പോകുന്നത് ക്രൂഡ് ഓയില്‍ ഇറക്കുമതിക്കു വേണ്ടിയാണ്. ക്രൂഡ് ഓയിലിന് വില കുറഞ്ഞാല്‍ ഈ ഒഴുക്ക് കുറയ്ക്കാന്‍ സാധിക്കും. വലിയ അളവില്‍ ക്രൂഡ് ഇറക്കുമതി ചെയ്ത് സംഭരിക്കാന്‍ കമ്പനികള്‍ക്ക് അവസരമൊരുങ്ങും.
ബ്രെന്റ് ക്രൂഡ് ബാരലിന് നിലവില്‍ 63 ഡോളറാണ് വില. ഡബ്ല്യുടിഐ ക്രൂഡിന് 60 ഡോളറും. എന്നാല്‍ 2026ല്‍ എല്ലാ ഇനം ക്രൂഡ് വിലയും 60 ഡോളറിന് താഴേക്ക് വീഴുമെന്നാണ് അമേരിക്കയുടെ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷവന്‍ (ഇഐഎ) കരുതുന്നത്. അമേരിക്കയുടെ വിദേശ നയങ്ങളാണ് ക്രൂഡ് ഓയില്‍ വില ഇടിക്കുക. ഇതാകട്ടെ, അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളായ സൗദിക്കും യുഎഇക്കും തിരിച്ചടിയാകുകയും ചെയ്യും.
ഇന്ത്യയില്‍ പെട്രോള്‍ വില മാറുമോ
അമേരിക്കയും വെനസ്വേലയും തര്‍ക്കം രൂക്ഷമാണ്. റഷ്യയുടെ എണ്ണ കമ്പനികള്‍ക്കെതിരെയും അമേരിക്ക നടപടി എടുത്തിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി അനുവദിക്കില്ല എന്നാണ് അമേരിക്കയുടെ നിലപാട്. മൂന്ന് രാജ്യങ്ങള്‍ക്കെതിരെയും അമേരിക്കയുടെ ഉപരോധം നിലവിലുണ്ട്. മൂന്ന് രാജ്യങ്ങളും ലോകത്തെ പ്രധാന ക്രൂഡ് ഓയില്‍ ഉല്‍പ്പാദകരാണ്.
ഈ മൂന്ന് രാജ്യങ്ങള്‍ക്കെതിരായ നീക്കം ക്രൂഡ് വില കുറയ്ക്കുമെന്ന് മക്കയര്‍ ഗ്രൂപ്പ് വിലയിരുത്തുന്നു. അമേരിക്കയിലെ ശൈത്യകാലവും ക്രൂഡ് വില കുറയാന്‍ ഇടയാക്കുമത്രെ. അതേസമയം, പ്രതിസന്ധി മറികടക്കാന്‍ മൂന്ന് രാജ്യങ്ങളും ഉല്‍പ്പാദനം കൂട്ടാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ആഗോള വിപണിയില്‍ വേണ്ടത്ര ആവശ്യക്കാരുമില്ല. ഇതെല്ലാം വിതരണം കൂടാനും ആവശ്യക്കാര്‍ കുറയാനും ഇടയാക്കും.
ഒപെക് രാജ്യങ്ങളും ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ രാജ്യങ്ങളും ഉല്‍പ്പാദനം കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. ഇറാഖില്‍ കൂടുതല്‍ എണ്ണപ്പാടങ്ങളില്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുമുണ്ട്. ഇതെല്ലാം വിപണിയിലേക്ക് ക്രൂഡ് ഒഴുക്കും. അടുത്ത വര്‍ഷം ക്രൂഡ് ബാരലിന് 58 ഡോളറായി കുറയുമെന്നാണ് എബിഎന്‍ അംറോ ബാങ്ക് പ്രവചിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. അതിന് അനുസരിച്ച് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യവും ബാക്കിയാണ്.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications