കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ലാദന്റെ മകന് പത്ത് ലക്ഷം ഡോളര്‍ വില; പൗരത്വം റദ്ദാക്കി സൗദി അറേബ്യ, വളരുന്ന 'ഭീകരവാദി'

Google Oneindia Malayalam News

റിയാദ്: അമേരിക്കന്‍ സൈന്യം പാകിസ്താനില്‍ വെച്ച് കൊലപ്പെടുത്തിയ അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മകന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. കഴിഞ്ഞ നവംബറില്‍ ഇതുസംബന്ധിച്ച് സൗദി ഭരണകൂടം തീരുമാനമെടുത്തിരുന്നുവെന്ന് കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

7

ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ നല്‍കുമെന്ന് അമേരിക്ക കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അല്‍ ഖാഇദയുടെ വളരുന്ന നേതാവ് എന്നാണ് ഹംസയെ കുറിച്ച് അമേരിക്ക പറയുന്നത്. 2017ല്‍ ഹംസയെ ഭീകരവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നു.

പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗദി പൗരത്വം റദ്ദാക്കിയ കാര്യം പരസ്യമാക്കിയത്. നിലവില്‍ ഹംസ ബിന്‍ലാദന്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. വിവരം കൈമാറിയാല്‍ അമേരിക്ക പാരിതോഷികം നല്‍കും. 2011ലാണ് അമേരിക്കന്‍ സൈന്യം ബിന്‍ലാദനെ കൊലപ്പെടുത്തിയത്. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ബിന്‍ലാദന്‍ പറയുന്ന വീഡിയോയും ഓഡിയോയു പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ കൈയ്യില്‍ അണുബോംബുണ്ടോ? ഇന്ത്യയെ ആണവ രാജ്യമായി അംഗീകരിക്കില്ലെന്ന് ചൈനഇന്ത്യയുടെ കൈയ്യില്‍ അണുബോംബുണ്ടോ? ഇന്ത്യയെ ആണവ രാജ്യമായി അംഗീകരിക്കില്ലെന്ന് ചൈന

പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമിക്കുമെന്നും വിദേശത്തുള്ള അമേരിക്കന്‍ പൗരന്‍മാരെ വെറുതെ വിടില്ലെന്നും ഹംസ പറയുന്നതായിരുന്നു സന്ദേശം. യമനിലെ അല്‍ ഖാഇദ വിഭാഗവുമായി സൗദിയിലെ ഗോത്രങ്ങള്‍ കൈകോര്‍ക്കണമെന്നും സൗദി ഭരണകൂടത്തിനെതിരെ പോരാടണമെന്നും സന്ദേശത്തിലുണ്ടായിരുന്നുവെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പറയുന്നത്. ബിന്‍ലാദനൊപ്പം അഫ്ഗാനിലും പാകിസ്താനിലും താമസിച്ചിട്ടുണ്ട് ഹംസ. ഇപ്പോള്‍ ഹംസയ്ക്ക് 30 വയസുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

English summary
Saudi Arabia strips Osama bin Laden’s son of citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X