വീണ്ടും ഞെട്ടിച്ച് മുഹമ്മദ് ബിൻ സൽമാൻ... ഖമേനി പശ്ചിമേഷ്യൻ ഹിറ്റ്‌ലർ; വഹാബിസത്തിന് സൗദി വിടപറയുന്നു?

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ട്രംപിനെ പുകഴ്ത്തി സല്‍മാന്‍ രാജകുമാരന്‍, 'ഖമേനി പുതിയ ഹിറ്റ്ലര്‍'

റിയാദ്: സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇപ്പോള്‍ തന്നെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ആണ്. അഴിമതി ആരോപിച്ച് രാജകുമാരന്‍മാരേയും അതിസമ്പന്നരേയും അറസ്റ്റ് ചെയ്ത നടപടി ലോകത്തെ തന്നെ ഞെട്ടിച്ചുകളഞ്ഞിരുന്നു.

സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

സൗദിയുടെ ഭരണാധികാരിയാകാന്‍ പോകുന്ന മുഹമ്മദ് രാജകുമാരന്‍ തന്റെ നയങ്ങള്‍ എന്താകും എന്നതിന് കൃത്യമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ന്യൂയോര്‍ക്ക് ടൈംസിലെ തോമസ് ഫ്രീഡ്മാന് നല്‍കിയ അഭിമുഖത്തില്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

മരുന്നും ഭക്ഷണവും ഇല്ലാതെ യെമനികളെ സൗദി പട്ടിണിക്കിട്ട് കൊല്ലുമോ? ജീവന് വേണ്ടിയുള്ള കരച്ചിൽ...

1979 ന് ശേഷം ഉണ്ടായിരുന്ന സൗദി അറേബ്യ ആയിരിക്കില്ല ഇനി ഉണ്ടാവുക എന്നത് വ്യക്തമാക്കുകയാണ് രാജകുമാരന്‍. ഇറാന്റെ പരമോനന്ത നേതാവ് ആയത്തൊള്ള അലി ഖമേനിയെ പശ്ചിമേഷ്യയിലെ ഹിറ്റ്‌ലര്‍ എന്നാണ് മുഹമ്മദ് രാജകുമാരന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇറാനെ തകര്‍ക്കാന്‍ എന്ത് ചെയ്യും എന്നതിന്റെ സൂചനയും അഭിമുഖത്തില്‍ നല്‍കുന്നുണ്ട്.

പശ്ചിമേഷ്യയിലെ പുതിയ ഹിറ്റ്‌ലര്‍

പശ്ചിമേഷ്യയിലെ പുതിയ ഹിറ്റ്‌ലര്‍

ഇറാന്റെ പരമോന്നത നേതാവാണ് ആയത്തൊള്ള അലി ഖമേനി. പശ്ചിമേഷ്യയിലെ പുതിയ ഹിറ്റ്‌ലര്‍ എന്നാണ് ഖമേനിയെ മുഹമ്മദ് രാജകുമാരന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സൗദി-ഇറാന്‍ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നതാണ് ഈ പരാമര്‍ശം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനെ നിലക്ക് നിര്‍ത്തും

ഇറാനെ നിലക്ക് നിര്‍ത്തും

പ്രീണന നയങ്ങള്‍ ഒന്നും ഇറാന്റെ കാര്യത്തില്‍ വിലപ്പോവില്ലെന്നാണ് മുഹമ്മദ് രാജകുമാരന്‍ പറയുന്നത്. അതിനര്‍ത്ഥം ഒരു സൈനിക നടപടിയാണോ എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. ഏത് വിധേനയും ഇറാനെ തളക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

യൂറോപ്പില്‍ നിന്ന് പഠിച്ചത്

യൂറോപ്പില്‍ നിന്ന് പഠിച്ചത്

അനുനയിപ്പിക്കൽ സാധ്യമല്ലെന്ന് തങ്ങള്‍ യൂറോപ്പിന്റെ ചരിത്രത്തില്‍ നിന്ന് പഠിച്ചിട്ടുണ്ട്. പണ്ട് യൂറോപ്പില്‍ ആവര്‍ത്തിച്ചത് പുതിയ ഹിറ്റ്‌ലര്‍ പശ്ചിമേഷ്യല്‍ ആവര്‍ത്തിക്കാന്‍ താത്പര്യമില്ല എന്നും ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നുണ്ട്.

എല്ലാത്തിനും ട്രംപിന്റെ പിന്തുണ?

എല്ലാത്തിനും ട്രംപിന്റെ പിന്തുണ?

ഇറാനെതിരെയുള്ള നീക്കങ്ങള്‍ക്കും സൗദിയിലെ ആഭ്യന്തര നടപടികള്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിനെ കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ അതിനെ കുറച്ച് കൂടി ബലപ്പെടുത്തുന്നുണ്ട്. ശരിയാ സമത്ത് എത്തിയ ശരിയായ മനുഷ്യന്‍ എന്നാണ് ട്രംപിനെ രാജകുമാരന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

കൈവിട്ടുപോകുന്ന പശ്ചിമേഷ്യ...

കൈവിട്ടുപോകുന്ന പശ്ചിമേഷ്യ...

ഇപ്പോള്‍ തന്നെ സിറിയയിലും ലെബനനിലും യെമനിലും ഇറാന്റെ സ്വാധീനം പ്രകടമാണ്. ഇറാഖിലും ഇറാന്റെ സ്വാധീനം പല മേഖലകളിലും ശക്തമാണ്. കൂടുതല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇറാന്റെ പ്രഭാവം വളരുന്നതാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള സുന്നി രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നത്. ഇപ്പോള്‍ ഇറാനെതിരെയുള്ള ശക്തമായ നീക്കങ്ങള്‍ക്കുള്ള കാരണവും അത് തന്നെ ആണ്.

സുന്നി സഖ്യം

സുന്നി സഖ്യം

സൗദി അറേബ്യയും ഈജിപ്തും നേതൃത്വം നല്‍കുന്ന സുന്നി സഖ്യത്തെ മുന്‍ നിര്‍ത്തി ഇറാനെ പ്രതിരോധിക്കുകയാണ് ലക്ഷ്യം എന്ന് മുഹമ്മദ് രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് സൈനിക നടപടി ആകുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ വന്നാല്‍ അത് പശ്ചിമേഷ്യയെ ആകെ ഇളക്കി മറിക്കും എന്ന് ഉറപ്പാണ്.

വഹാബിസത്തെ തള്ളുന്നു

വഹാബിസത്തെ തള്ളുന്നു

താന്‍ ഒരു 'മോഡറേറ്റ് ഇസ്ലാം' ആണെന്ന് പ്രഖ്യാപിച്ച ആളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. വഹാബിസത്തിന് അനുകൂലമല്ല പുതിയ കിരീടാവകാശിയുടെ താത്പര്യങ്ങള്‍ എന്ന് സാരം. സൗദിയെ ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് തിരിച്ചെത്തിക്കും എന്നും മുഹമ്മദ് രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ ഇസ്ലാമിനെ പുനര്‍ വ്യാഖ്യാനിക്കുകയല്ല, മറിച്ച് യഥാര്‍ത്ഥ ഇസ്ലാമിനെ പുന:സ്ഥാപിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

അതെല്ലാം അസംബന്ധം

അതെല്ലാം അസംബന്ധം

രാജകുമാരന്‍മാര്‍ അടക്കമുള്ള പ്രമുഖരെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്തത് അധികാരം ഉറപ്പിക്കാന്‍ വേണ്ടിയല്ലെന്നും മുഹമ്മദ് രാജകുമാരന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. അറസ്റ്റിലായവരില്‍ പലരും നേരത്തെ തന്നെ അവരുടെ പിന്തുണ തനിക്ക് നല്‍കിയവരാണ് എന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. അനിവാര്യമായ ഒരു കാര്യമാണ് താന്‍ ചെയ്തത് എന്നാണ് അദ്ദേഹത്തിന്റെ വാദം.

മിണ്ടാട്ടമില്ലാത്ത കാര്യങ്ങള്‍

മിണ്ടാട്ടമില്ലാത്ത കാര്യങ്ങള്‍

ഒരുപാട് കാര്യങ്ങളെ കുറിച്ച് കൃത്യമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍. എന്നാല്‍, രണ്ട് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ലെബനന്‍ പ്രധാനമന്ത്രി സൗദിയില്‍ വച്ച് രാജി പ്രഖ്യാപിച്ചതിനെ കുറിച്ചും യെമന്‍ പ്രതിസന്ധിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചില്ല.

English summary
Saudi Arabia’s crown prince said that Iran’s supreme leader Ayatollah Ali Khamenei is the “new Hitler of the Middle East” and must be stopped.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്