കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗതാഗത വകുപ്പില്‍ സമ്പൂര്‍ണ സ്വദേശവത്കരണത്തിന് ഒരുങ്ങി സൗദി: വനിതാ ടാക്സികള്‍ സ്വദേശികള്‍ക്ക്

  • By Desk
Google Oneindia Malayalam News

ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുറമെ ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സൗദി. പുതിയ തിരുമാനം മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാകും. ഹൗസ് ഡ്രൈവര്‍മാരായും വിവിധ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരായും ജോലി ചെയ്യുന്നതില്‍ നല്ലൊരു ശതമാനം പേരും മലയാളികള്‍ ആണ്.

അടുത്ത 45 ദിവസത്തിനകം ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്നാണ് വിവരം. മറ്റ് 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കും. സൗദി പൗരന്മാര്‍ക്ക് കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്വദേശിവത്കരണം വഴി ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഉള്ള വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക. പുതിയ തീരുമാനത്തിലൂടെ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

ആദ്യം റെന്‍റ് എ കാര്‍ മേഖല

ആദ്യം റെന്‍റ് എ കാര്‍ മേഖല

സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി തുടക്കം കുറിച്ച റെന്‍റ് എ കാര്‍ മേഖലയില്‍ 45 ദിവസത്തിനകം പൂര്‍ണമായി സ്വദേശികളെ നിയമിക്കുമെന്ന് സൗദി ഗതാഗത വകുപ്പ് മേധാവി ഡോ റുമൈഹ് അല്‍ റുമൈഹ് പറ‍ഞ്ഞു. റെന്‍റ് കാര്‍ മേഖലയിലുള്ള പ്രശ്നങ്ങള്‍ മാര്‍ച്ചോടെ പരിഹരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വനിതാ ടാക്സി ഉടന്‍

വനിതാ ടാക്സി ഉടന്‍

സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയന്ത്രണം ഇല്ലാതാക്കിയതോടെ രാജ്യത്ത് വനിതാ ടാക്സി നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വദേശികളായ വനിതകള്‍ക്ക് മാത്രമേ ഡ്രൈവിങ് അനുവദിക്കുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഡ്രൈവിങ് ലൈസന്‍സിനായി 10,000 വനിതകള്‍

ഡ്രൈവിങ് ലൈസന്‍സിനായി 10,000 വനിതകള്‍

നിയന്ത്രണം ഇല്ലാതാക്കിയതോടെ ലൈസന്‍സിനായി 10,000 സൗദി വനികള്‍ രംഗത്തെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. സൗദിയിലെ ടാക്സി ഉപഭോക്താക്കളില്‍ എഴുപത് ശതമാനവും സ്ത്രീകളാണെന്നത് ഡ്രൈവിങ് രംഗത്തേക്ക് കടക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

സ്വദേശിവത്കരണം 12 മേഖലകളില്‍ കൂടി

സ്വദേശിവത്കരണം 12 മേഖലകളില്‍ കൂടി

12 മേഖലകളിലാണ് പുതുതായി മന്ത്രാലയം സ്വദേശവത്കരണം നടപ്പാക്കുന്നത്. നേരത്തേ പല മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കിയിരുന്നെങ്കിലും പുതുതായി നടപ്പാക്കുന്ന മേഖലകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലയാളികളാണെന്നത് ആശങ്ക പരത്തുന്നുണ്ട്.

സപ്തംബര്‍ മുതല്‍

സപ്തംബര്‍ മുതല്‍

ഹിജറ വര്‍ഷാരംഭമായ സപ്തംബര്‍ 12 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. വസ്ത്രക്കട, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് കടകൾ, ബേക്കറി, കണ്ണട, വാച്ച് കടകളെല്ലാം ഇതിൽ ഉൾപ്പെടും.

English summary
saudization in transport sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X