യുഎഇക്ക് ചോരത്തിളപ്പ്; ആറ് പുതിയ യുവ മന്ത്രിമാരെ പ്രഖ്യാപിച്ചു, മൂന്നു പേര്‍ വനിതകള്‍
യുഎഇക്ക് ചോരത്തിളപ്പ്; ആറ് പുതിയ യുവ മന്ത്രിമാരെ പ്രഖ്യാപിച്ചു, മൂന്നു പേര്‍ വനിതകള്‍
ദുബായ്: ആറ് പുതിയ യുവമന്ത്രിമാരെ പ്രഖ്യാപിക്കുന്നതടക്കം യുഎഇ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത്. പുതിയ മന്ത്രിസഭാ പുനസംഘടനാ വേളയില്‍ പുതിയ മൂന്ന് വകുപ്പുകള്‍ കൂടി ഭരണാധികാരികള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൃത്രിമ ബുദ്ധിശക്തി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വകുപ്പാണ് ഇതിലൊന്ന്. ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളെ സൃഷ്ടിക്കുന്ന ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഈ മന്ത്രാലയം നിയന്ത്രിക്കുന്നതാവട്ടെ യു.എ.ഇയിലെ കുട്ടിമന്ത്രിയും. 27കാരനായ ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലമയാണ് ഈ മിടുമിടുക്കന്‍.
നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി ദിലീപ് തന്നെ; കുറ്റപത്രം ഉടനെന്ന് എവി ജോര്‍ജ്
30കാരി സാറ അല്‍ അമീരി അഡ്വാന്‍സ് സയന്‍സസിനുള്ള സഹമന്ത്രിയാണ്. മറ്റൊരു വനിതാ മന്ത്രിയായ മര്‍യം അല്‍ മുഹൈരിക്ക് ഭക്ഷ്യസുരക്ഷാ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ഇവ രണ്ടുമാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട മറ്റ് രണ്ട് വകുപ്പുകള്‍. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ ഉലമാ നേരത്തേ വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് ഓര്‍ഗനൈസേഷന്റെ ഡയരക്ടര്‍ പദവി വഹിച്ചിരുന്നു. യു.എ.ഇ ശാസ്ത്ര കൗണ്‍സിലിന്റെ അധ്യക്ഷയും മുഹമ്മദ് ബിന്‍ റാശിദ് എയര്‍ സ്‌പേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമാണ് അല്‍ അമീരി. അല്‍ മുഹൈരിയാവട്ടെ, നേരത്തേ യു.എ.ഇ പരിസ്ഥിതി-ജല മന്ത്രിയായിരുന്നു. യു.എ.ഇയില്‍ ഈ മേഖലയില്‍ വലിയ പദ്ധതികള്‍ കൊണ്ടുവന്നത് ഇവരായിരുന്നു.
പുതിയ 500, 2000 രൂപ നോട്ടുകള്‍: അതീവസുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നു! കള്ളനോട്ടിറക്കിക്കളിച്ച് മാഫിയ













Click it and Unblock the Notifications