കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഡ്‌നി കോഫി ഷോപ്പിലെ ബന്ദികളെ സുരക്ഷാസേന മോചിപ്പിച്ചു

  • By Gokul
Google Oneindia Malayalam News

സിഡ്‌നി: ഉദ്വേഗജനകമായ 16 മണിക്കൂറുകള്‍ക്ക്‌ശേഷം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള കോഫിഷോപ്പില്‍ ബന്ദിയാക്കപ്പെട്ടവരെയെല്ലാം സുരക്ഷാ സേന മോചിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട മധ്യസ്ഥ ചര്‍ച്ചകള്‍ പരാചയപ്പെട്ടതിനെ തുടര്‍ന്ന് കോഫി ഷോപ്പിലേക്ക് ഇരച്ചുകയറി സൈനികര്‍ നടത്തിയ മിന്നലാക്രമണത്തിലൂടെയാണ് ബന്ദികള്‍ മോചിപ്പിക്കപ്പെട്ടത്.

sydney-police-1

ഇന്‍ഫോസിസ് ജീവനക്കാരനായ ആന്ധ്ര ഗുണ്ടൂര്‍ സ്വദേശി വിശ്വനാഥ് അങ്കി റെഡ്ഡി, പുഷ്‌പേന്ദു ഘോഷ് എന്നീ ഇന്ത്യക്കാരും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അക്രമിയെ കൊലപ്പെടുത്തിയതായും സൈനീക നീക്കത്തിനിടെ രണ്ടു ബന്ദികള്‍ മരിച്ചതായും വിവിധ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. എത്ര ബന്ദികളുണ്ടായിരുന്നെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

sydney-police

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറാനില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് രാഷ്ട്രീയ അഭയം തേടിയ ഹാറൂണ്‍ മോനിസ്(49, ഷേഖ് ഹാറൂണ്‍) ആണ് തോക്കുമായി ജനങ്ങളെ ബന്ദികളാക്കിയത്. ഇയാള്‍ക്കെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. 'അള്ളാ അല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അദ്ദേഹത്തിന്റെ പ്രവാവചകനാണ്' എന്ന് അറബിയിലെഴുതിയ കറുത്ത പതാക കോഫീ ഷോപ്പിന്റെ ജനാലയില്‍ തൂക്കിയിട്ടിരുന്നു.

sydney-police-2

തിങ്കളാഴ്ച രാവിലെ പ്രദേശികസമയം 9.30ഓടെയാണ് അക്രമി സിഡ്‌നിയിലെ തിരക്കേറിയ കച്ചവടകേന്ദ്രമായ മാര്‍ട്ടിന്‍ പ്ലേസിലെ ലിന്റ് ചോക്ലേറ്റ് കോഫിഷോപ്പിലേക്ക് ഇരച്ചുകയറി ഷോപ്പിലുണ്ടായിരുന്നവരെ ബന്ദികളാക്കിയത്. സംഭവത്തിന് ആറുമണിക്കൂറുകള്‍ക്ക് ശേഷം 3 പുരുഷന്മാരും പിന്നീട് ഒരു മണിക്കൂറിനുശേഷം രണ്ടു സ്ത്രീകളും ഷോപ്പിനുള്ളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. തീവ്രവാദി ആക്രമം ഉണ്ടായതോടെ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.
English summary
Sydney siege ends; 3 dead, including hostage-taker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X