ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ തപാലിൽ കണ്ടത് ജീവനുള്ള കടുവ; പിന്നീട് സംഭവിച്ചത്, വീഡിയോ കാണാം!

  • Written By: Desk
Subscribe to Oneindia Malayalam

വ്യാജ ചരക്കുകൾ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ഉദിയോഗസ്ഥർ കണ്ടത് നീല പ്ലാസ്റ്റിക് കവറിൽ ജീവനുള്ള കടുവ. നായ മണം പിടിച്ചെത്തിയ പെട്ടിക്കുളളില്‍ മൃതപ്രായനായ കടുവക്കുട്ടിയെ കണടെത്തിയത്. കടുവാക്കുട്ടിക്ക് ശ്വാസം കിട്ടാനായി പെട്ടിയില്‍ അവിടിവിടെ ചെറുദ്വാരങ്ങളിട്ടിരുന്നു.

പെട്ടിക്കുള്ളില്‍ വിരിച്ചിരുന്ന പേപ്പര്‍ കഷ്ണങ്ങള്‍ക്കിടയില്‍ അര്‍ധ ബോധാവസ്ഥയിലായിരുന്നു വംശനാശം നേരിടുന്ന ഈ ബംഗാള്‍ കുടവ. പശ്ചിമ മെക്സിക്കോയിലെ ജലീസ്ക്കോയില്‍ നിന്ന് ബുക്ക് ചെയ്തിരിക്കുന്ന പാ‍ഴ്സല്‍ ക്വറീട്ടെറോ പ്രവിശ്യയിലേക്കായിരുന്നു. നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു പാ‍ഴ്സല്‍ തപാല്‍ ഓഫീസിലെത്തിയത്.

Tiger

എങ്കിലും അപ്രതീക്ഷിത അതിഥിയെ പാ‍ഴ്സലയച്ചവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ് അധികൃതര്‍. ഉടന്‍ തന്നെ മൃഗ ഡോക്ടറെ വരുത്തി അധികൃതര്‍ ഈ സാധു മൃഗത്തിന് ആവശ്യമായ പരിചരണങ്ങള്‍ നല്‍കി. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പിന് കടുവാക്കുട്ടിയെ കൈമാറിയിരിക്കുകയാണ്.

English summary
Tiger cub found in mail box by Mexican sniffer dog

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്