കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് ചരിത്രമറിയില്ലെന്ന് റൂഹാനി, കരാറില്‍ ഒരു മാറ്റവും അനുവദിക്കില്ല

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റിന് ചരിത്രമിറിയില്ലെന്നും സ്വന്തം സൈനികരോടെങ്കിലും അത് ചോദിച്ചു പഠിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ആണവ കരാറിനെതിരേ ട്രംപ് നടത്തിയ പ്രസംഗത്തില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് എന്നതിനു പകരം അറേബ്യന്‍ ഗള്‍ഫെന്ന് വിശേഷിപ്പിച്ചതാണ് റൂഹാനിയെ ചൊടിപ്പിച്ചത്.

ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കണം

ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കണം

ലോകചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ അല്‍പം പഠിക്കുന്നത് നല്ലതാണെന്ന് ട്രംപിനെ അദ്ദേഹം ഉപദേശിച്ചു. എങ്കില്‍ മാത്രമേ അന്താരാഷ്ട്ര ബന്ധങ്ങളെ മനസ്സിലാക്കാനും സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാനും സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ലോകപ്രശസ്തവും ചരിത്രപ്രധാനവുമായ പേര്‍ഷ്യന്‍ ഗള്‍ഫിനെക്കുറിച്ച് ഒരു പ്രസിഡന്റിന് അറിയില്ലെന്നത് ആശ്ചര്യകരമാണ്. അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ഇതുവഴി അനാവശ്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യു.എസ് സൈന്യത്തോട് ചോദിച്ചാല്‍ ഇതറിയാവുന്നതേയുള്ളൂവെന്നും റൂഹാനി പറഞ്ഞു. ഇതോടൊപ്പം അമേരിക്ക ഇറാന്‍ ജനതയോട് ആദ്യത്തെ അറുപത് വര്‍ഷത്തോളം എങ്ങനെയാണ് പെരുമാറിയതെന്നും 1979ലെ ഇറാന്‍ വിപ്ലവത്തിനു ശേഷം എങ്ങനെയാണ് പെരുമാറുന്നതെന്നും ട്രംപ് നന്നായൊന്ന് പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കരാറില്‍ മാറ്റം അനുവദിക്കില്ല

കരാറില്‍ മാറ്റം അനുവദിക്കില്ല

ആണവകരാറില്‍ മാറ്റം വരുത്തണമെന്ന ട്രംപിന്റെ ആവശ്യവും ഇറാന്‍ തള്ളി. അതിലെ ഒരു പാരഗ്രാഫ് പോലും എടുത്തുകളയാനോ കൂട്ടിച്ചേര്‍ക്കാനോ സാധ്യമല്ല. ട്രംപിന് ഇഷ്ടമുള്ളതു പോലെ മാറ്റം വരുത്താന്‍ ഇറാനും അമേരിക്കയും തമ്മില്‍ മാത്രമുള്ള കരാറല്ല ഇതെന്ന കാര്യം ട്രംപിന് അറിയില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന കാലത്തോളം മാത്രമേ ആണവ കരാറിനെ ഞങ്ങള്‍ ബഹുമാനിക്കുകയുള്ളൂ. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ തുടരും.

മാറ്റം വരുത്തിയാല്‍ ഇറാന്‍ പിന്‍മാറും

മാറ്റം വരുത്തിയാല്‍ ഇറാന്‍ പിന്‍മാറും

അതേസമയം ഇറാന്റെ താല്‍പര്യത്തിന് കരാര്‍ എതിരാവുന്ന പക്ഷം ഇതില്‍ നിന്ന് പിന്‍മാറാന്‍ ഒരു നിമിഷം പോലും ഇറാന്‍ കാത്തുനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ ഒരു ശക്തിമുന്നിലും കീഴടങ്ങിയിട്ടില്ല. ഭാവിയില്‍ കീഴടങ്ങുകയുമില്ല. 1980കളില്‍ ഇറാനെതിരേ സദ്ദാം ഹുസൈന്‍ നടത്തിയ യുദ്ധത്തില്‍ എല്ലാവരും ഇറാഖിനൊപ്പമായിരുന്നിട്ടും ഇറാനെ ഒന്നും ചെയ്യാനായിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇറാന്‍ ജനത സൈന്യത്തിനൊപ്പം

ഇറാന്‍ ജനത സൈന്യത്തിനൊപ്പം

ഇറാന്‍ സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് ശക്തമായ സേനയാണെന്നും ഇറാന്‍ ജനതയുടെ പൂര്‍ണ പിന്തുണ സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിനെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തെ സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇറാന്‍ സൈന്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദം കയറ്റി അയക്കുന്നതായി ട്രംപ് തന്റെ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. സൈന്യത്തെ കരിമ്പട്ടികയില്‍ പെടുത്താനാണ് ട്രംപിന്റെ തീരുമാനം.

ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത്

ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത്

ഇറാനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഉന്നയിച്ച ആരോപണങ്ങളൊക്കെ അടിസ്ഥാന രഹിതമാണെന്നും ഇറാനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് മാത്രമുള്ളതാണെന്നും റൂഹാനി പറഞ്ഞു. ഇറാന്‍ ആണവ കരാര്‍ റദ്ദാക്കാനുള്ള തന്റെ തീരുമാനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന. മതഭ്രാന്തന്‍ ഭരണകൂടത്തിനു കീഴില്‍ ഇറാന്‍ ഭീകരവാദം പ്രോല്‍സാഹിപ്പിക്കുകയാണെന്നും കരാര്‍ കൊണ്ട് ആണവ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാനും കരാറില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനുമാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ കരാറില്‍ നിന്ന് പൂര്‍ണമായും പിന്‍മാറുമെന്നാണ് ഭീഷണി.


English summary
trump should learn histroy says rouhani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X