കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി: സൈനിക അട്ടിമറി നടത്തിയവരെ ജയിലിലടക്കാന്‍ 38000 കുറ്റവാളികളെ പുറത്തു വിടുന്നു

  • By Pratheeksha
Google Oneindia Malayalam News

അങ്കാറ: തുര്‍ക്കിയില്‍ ജൂലായില്‍ നടന്ന സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരെ ജയിലിലടക്കാന്‍ 3800 കുറ്റവാളികളെ പുറത്തുവിടുന്നു. അട്ടിമറിയുമായി ബന്ധപ്പെട്ട് ഇതു വരെ 35000 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുളളത്.

ഇവരെ ജയിലിലടക്കുന്നതോടൊപ്പം ബലാത്സംഗം,കൊലപാതകം,തീവ്രവാദക്കേസുകളിലുള്‍പ്പെട്ട കൊടും കുറ്റവാളികളാണ് പുറത്തിറങ്ങുക. സൈനിക അട്ടിമറിയില്‍ 270 ലധികം പേരാണ് തുര്‍ക്കിയില്‍ കൊല്ലപ്പെട്ടത്...

38000 കുറ്റവാളികള്‍ പുറത്ത്

38000 കുറ്റവാളികള്‍ പുറത്ത്

ജൂലായില്‍ നടന്ന ഭരണകൂട അട്ടിമറിയില്‍ ആരോപണ വിധേയരായി കസ്റ്റഡിയിലെടുത്ത 35000 പേരെ അറസ്റ്റു ചെയ്തു ജയിലിലടക്കുന്നതിനുവേണ്ടിയാണ് കുറ്റവാളികളായ 38000 ത്തോളം പേരെ പുറത്തു വിടുന്നത്. പോലീസുദ്യോഗസ്ഥര്‍, പട്ടാള ഉദ്യോഗസ്ഥര്‍ , പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരെ ഒട്ടേറെ പേരെ അട്ടിമറിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉപാധികളോടെ വിട്ടയക്കും

ഉപാധികളോടെ വിട്ടയക്കും

ജയില്‍ മോചിതരാവുന്ന കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുകയല്ല ചെയ്യുന്നതെന്നും ഉപാധികളോടെ വിട്ടയക്കുകയാണെന്നുമാണ് നിയമമന്ത്രി ബോക്കിര്‍ ബൊസ്ദാഗ് പറയുന്നത്.

ഫെത്തുളള ഗുലന്‍

ഫെത്തുളള ഗുലന്‍

തുര്‍ക്കിയിലെ സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് 270 ഓളം പേരാണ് മരിച്ചത്. അട്ടിമറിയ്ക്കു പിന്നില്‍ ഫെത്തുളള ഗുലന്‍ എന്ന അമേരിക്കന്‍ മുസ്ലീം പണ്ഡിതനു പങ്കുള്ളതായി കണ്ടെത്തിയെന്ന വിവരം പുറത്തു വിട്ടിരുന്നു. തുര്‍ക്കി രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് 1999 ലാണ് ഫെത്തുളള അമേരിക്കയിലേക്കു കുടിയേറിയത്.

അമേരിക്ക

അമേരിക്ക

ഫെത്തുള്ള ഗുലനെ ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടണമെന്നാണ് തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്

മാധ്യമപ്രവര്‍ത്തകര്‍ ,അഭിഭാഷകര്‍

മാധ്യമപ്രവര്‍ത്തകര്‍ ,അഭിഭാഷകര്‍

സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് ഇതിനകം അഭിഭാഷകര്‍, സൈനികര്‍,മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെടെ
17,000 പേരുടെ അറസ്റ്റു രേഖപ്പെടുത്തിക്കഴിഞ്ഞു.

English summary
Turkey issued a decree on Wednesday paving the way for the conditional release of 38,000 prisoners, the justice minister said, an apparent move to reduce its prison population to make space for thousands of people who have been arrested as part of an investigation into last month's failed coup.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X