ഖത്തറിനെതിരേ വീണ്ടും നടപടി; ലോകരാജ്യങ്ങള്‍ക്ക് രണ്ടിലൊന്ന് തീരുമാനിക്കാം, ഖത്തറോ ജിസിസിയോ?

  • Written By:
Subscribe to Oneindia Malayalam

ദുബായ്: ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ച മൂന്ന് ജിസിസി രാജ്യങ്ങള്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. ഒന്നുകില്‍ ഖത്തര്‍, അല്ലെങ്കില്‍ ജിസിസി രാജ്യങ്ങള്‍- ഏതെങ്കിലുമൊന്ന് വിദേശരാഷ്ട്രങ്ങള്‍ക്ക് തീരുമാനിക്കാം എന്നതാണ് യുഎഇ മുമ്പോട്ടു വയ്ക്കുന്ന വ്യവസ്ഥ. യുഎഇയുടെ റഷ്യന്‍ അംബാസഡര്‍ ഉമര്‍ ഗോബാഷ് ആണ് ഇക്കാര്യം വ്യക്തമക്കിയത്.

ഖത്തറുമായി വ്യാപാര പങ്കാളിത്തമുള്ള വിദേശ രാജ്യങ്ങളെ കച്ചവടങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാനാണ് സൗദിയുടെയും യുഎഇയുടെയും ബഹ്‌റൈന്റെയും തീരുമാനം. അതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം യുഎഇ മുന്നോട്ട് വയ്ക്കുന്നത്. ഖത്തറിനെ ജിസിസിയില്‍ നിന്നു പുറത്താക്കുമെന്നും ഉമര്‍ സൂചന നല്‍കി.

13 നിര്‍ദേശങ്ങള്‍ തള്ളി

13 നിര്‍ദേശങ്ങള്‍ തള്ളി

സൗദിയുടെ നേതൃത്വത്തിലുള്ള ജിസിസി രാജ്യങ്ങള്‍ നയതന്ത്ര ബന്ധം പൂര്‍വസ്ഥിതിയിലാകണമെങ്കില്‍ ചില ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നു. 13 ഇന നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. ഇതൊന്നും അംഗീകരിക്കാനാകില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയതോടെയാണ് കടുത്ത നടപടി വരുന്നത്.

പുതിയ സാമ്പത്തിക ഉപരോധം

പുതിയ സാമ്പത്തിക ഉപരോധം

ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ ഗോബാഷ് ഖത്തറിനെതിരേ ശക്തമായ നടപടിയും പുതിയ ഉപരോധവും ചുമത്തുമെന്ന് വ്യക്തമാക്കിയത്. സാമ്പത്തിക ഉപരോധമാണ് യുഎഇയും സൗദിയും ആലോചിക്കുന്നത്. അനിയോജ്യമായ സമയം അധികം വൈകാതെ ഇതു പ്രഖ്യാപിക്കുമെന്നും ഉമര്‍ പറഞ്ഞു.

വിദേശരാഷ്ട്രങ്ങളില്‍ സമ്മര്‍ദ്ദം

വിദേശരാഷ്ട്രങ്ങളില്‍ സമ്മര്‍ദ്ദം

ജിസിസി രാജ്യങ്ങളുമായി മിക്ക വിദേശ രാജ്യങ്ങളും വ്യാപാര പങ്കാളിത്തമുണ്ട്. എന്നാല്‍ ഇനി ഖത്തറുമായി വ്യാപാര ബന്ധമുള്ളവരെ ബഹിഷ്‌കരിക്കാനാണ് യുഎഇയും സൗദിയും ബഹ്‌റൈനും ആലോചിക്കുന്നത്. ഇത്തരം വിദേശരാജ്യങ്ങള്‍ക്ക് മുമ്പില്‍ മൂന്ന് രാജ്യങ്ങളും പുതിയ ഉപാധി വയ്ക്കും.

നിലവിലെ സാഹചര്യം

നിലവിലെ സാഹചര്യം

ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും പിന്തുണയ്ക്കും ചെയ്യുന്നുവെന്നാണ് മൂന്ന് ജിസിസി രാജ്യങ്ങളുടെയും ആരോപണം. ഇക്കാര്യം ഖത്തര്‍ നിഷേധിക്കുന്നു. തുടര്‍ന്ന് പ്രതിസന്ധി നീണ്ടുപോകവെയാണ് സൗദിയും കൂട്ടരും 13 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.

 അല്‍ ജസീറ നിലച്ചാല്‍

അല്‍ ജസീറ നിലച്ചാല്‍

ഈ നിര്‍ദേശങ്ങളിലുള്ള പ്രതികരണം പത്ത് ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സൗദി കൈമാറിയത്. ഇത് അംഗീകരിക്കാനാകില്ലെന്ന് ഖത്തര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ജിസിസിയില്‍ നിന്നു പുറത്താക്കും

ജിസിസിയില്‍ നിന്നു പുറത്താക്കും

ഖത്തര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കില്ലെങ്കില്‍ ഔദ്യോഗികമായി അറിയിക്കണം. നടപ്പാക്കില്ല എന്നാണെങ്കില്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കും. ഗുഡ്‌ബൈ പറയുകയും ചെയ്യും. ജിസിസിയില്‍ ഖത്തര്‍ ഉണ്ടാവുകയുമില്ല-ഉമര്‍ വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്രം വിഷയമല്ല

മാധ്യമ സ്വാതന്ത്രം വിഷയമല്ല

അല്‍ജസീറ അടച്ചുപൂട്ടണമെന്ന് പറയുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരല്ലേ എന്ന ചോദ്യത്തിന് യുഎഇ അംബാസഡര്‍ നല്‍കിയ മറുപടി ഇതായിരുന്നു. യുഎഇ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നില്ല. ആ ആശയം തങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. പറയുന്നതിന്റെയും എഴുതുന്നതിന്റെയും ഉത്തരവാദിത്തം മാത്രമാണ് തങ്ങളുടെ വിഷയമെന്നും ഉമര്‍ ഗോബാഷ് പറഞ്ഞു.

ഗള്‍ഫ് അക്രമത്തിലേക്ക്

ഗള്‍ഫ് അക്രമത്തിലേക്ക്

ഗള്‍ഫിലെ സാഹചര്യം വ്യത്യസ്തമാണ്. സമാധാനത്തിന്റെ സാഹചര്യം അക്രമത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണിപ്പോള്‍. ഇത് നിസാരമല്ല. എന്താണ് സംസാരിക്കുന്നത്, ചെയ്യുന്നത് എന്നതാണ് പ്രശ്‌നം. ഇതേ നിലപാട് തങ്ങള്‍ ഖത്തറുമായുള്ള ചര്‍ച്ചയില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉമര്‍ പറഞ്ഞു.

പ്രശ്‌നം ഉടന്‍ തീരില്ല

പ്രശ്‌നം ഉടന്‍ തീരില്ല

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധി ഉടന്‍ തീരില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ സംഭവങ്ങള്‍. ഗള്‍ഫ് പ്രതിസന്ധി മാസങ്ങള്‍ തുടരുമെന്നാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകരെല്ലാം പറയുന്നത്. ഒന്നുകില്‍ സൗദിയും ബഹ്‌റൈനും യുഎഇയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. അല്ലെങ്കില്‍ അവര്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ ഖത്തര്‍ അനുസരിക്കണം. ഇരുവിഭാഗങ്ങളും രണ്ട് അറ്റങ്ങളിലാണ് നിലകൊള്ളുന്നതെന്നു ദോഹ ഇന്‍സ്റ്റിറ്റൂട്ടിലെ ഇബ്രാഹീം ഫ്രൈഹത്ത് പറയുന്നു.

എല്ലാം യുക്തിരഹിതം

എല്ലാം യുക്തിരഹിതം

സൗദിയും സഖ്യരാജ്യങ്ങളും മുന്നോട്ടു വച്ച ഉപാധികള്‍ യുക്തിരഹിതവും അപ്രായോഗികവുമാണെന്നാണ് ഖത്തര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അവര്‍ നിര്‍ദേശിച്ച 13 കാര്യങ്ങള്‍ ഖത്തറിന്റെ പരമാധികാരം പരിമിതപ്പെടുത്തുന്നതാണെന്നും ഖത്തര്‍ ഭരണകൂട വക്താവ് അറിയിച്ചു. ചെറിയ പെരുന്നാളിന് മുമ്പ് എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. കുവൈത്ത് അമീര്‍ അതിനുവേണ്ടി കഠിനമായ പരിശ്രമം നടത്തുകയും ചെയ്തു. തര്‍ക്കത്തിലുള്ള രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ച് നേതാക്കളെ കണ്ട് അദ്ദേഹം നേരിട്ട് ചര്‍ച്ച നടത്തി. പക്ഷേ ഫലമുണ്ടായില്ല.

English summary
A Saudi-led bloc is considering fresh sanctions against Qatar that may include asking trading partners to choose between them or Doha, the United Arab Emirates (UAE) ambassador to Russia said.
Please Wait while comments are loading...