കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർ അപക്ഷകൾ പൂരിപ്പിക്കണം; ഇന്ത്യൻ എംബസിയുടെ നിർദ്ദേശം ഇതാണ്...

Google Oneindia Malayalam News

ഡൽഹി: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ഇന്ത്യക്കാർ ഒഴിപ്പിക്കൽ നടപടികൾക്കായുളള ഫോം എത്രയും പെട്ടെന്ന് പൂരിപ്പിക്കണമെന്നാണ് ഇന്ത്യൻ എംബസി ആവിശ്യപ്പെടുന്നത്. ഇന്ത്യക്കാർക്കായി എംബസിയുടെ ഗൂഗിൾ ഫോം ലഭ്യമാകും. ഈ ഫോമിൽ പേരും മറ്റു വിവരങ്ങളുമാണ് നൽകേണ്ടത്.

യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. നിലവിൽ രൂക്ഷ സാഹചര്യമാണ് യുക്രൈനിൽ ഉളളത്. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കേണ്ടതുണ്ട്.

india

ഇതിനായി, ഒഴിപ്പിക്കൽ സംബന്ധിച്ച ഫോം എത്രയും വേഗം പൂരിപ്പിച്ച് ഇന്ത്യക്കാർ എംബസിയ്ക്ക് നൽകണമെന്നാണ് വ്യക്ത്മാകുന്നത്. എംബസി ട്വീറ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇന്ത്യക്കാർ സുരക്ഷിതമായി ഇരിക്കാനും ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

യുക്രൈനിൽ നിന്ന് 3000 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചതായി കേന്ദ്ര സർക്കാർ. 15 വിമാനങ്ങളിൽ ആയാണ് ഇവരെ ഇന്ത്യയിൽ എത്തിച്ചത്. സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. യുദ്ധ ബാധിതരായ പ്രദേശത്ത് നിന്നും ഇവരെ പ്രത്യേക വിമാനങ്ങളിലാണ് സുരക്ഷാ സ്ഥാനത്തേയ്ക്ക് എത്തിച്ചത്.

സുരക്ഷയുടെ ഭാഗമായി അയൽ രാജ്യങ്ങളായ പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലേക്ക് സർക്കാർ പ്രത്യേക വിമാനങ്ങൾ അയച്ചിരുന്നു.യുകൈനിലെ പ്രധാന നഗരങ്ങളിൽ ഷെല്ലാക്രമണം തുടരുന്നതിടെ ആയിരക്കണക്കിന് ആളുകൾ ഇവിടെ കുടുങ്ങി കിടന്നിരുന്നു. യുദ്ധത്തിന് പിന്നാലെ യുക്രൈനിലെ വ്യോമാതിർത്തികൾ അടച്ചിരുന്നു.

അതേസമയം, ഇന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിചേരാനുണ്ട്. ഇന്നലെ ബുഡാപെസ്റ്റിൽ നിന്ന് 5, സുസെവയിൽ നിന്ന് 4, കോസിസിൽ നിന്ന് 1, റസെസോവിൽ നിന്ന് 2 എന്നിങ്ങനെ ഇന്ത്യക്കാർ നാട്ടിൽ എത്തിയിരുന്നു. 11 വിമാനങ്ങളും 2,226 യാത്രക്കാരുമാണ് ആകെ ഇന്നലെ ഇന്ത്യയിൽ എത്തിയത്.

ഇന്ത്യയുടെ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായാണ് ഇവരെ നാട്ടിൽ എത്തിച്ചത്. അതേസമയം, യുക്രൈനിലെ പിസോച്ചിൻ നഗരത്തിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ, യുദ്ധ ബാധിത നഗരമായ സുമിയിൽ രക്ഷാ പ്രവർത്തനം തുടരുന്നു എന്നാണ് വിവരം.

Recommended Video

cmsvideo
11 മണിക്കൂർ വെടിനിർത്തൽ പ്രഖ്യപിച്ച് റഷ്യ Oneindia Malayalam

English summary
ukraine news: Indian Embassy said, Indian to fill up the evacuation forms immediately
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X