മ്യാന്‍മറിനോട് യുഎന്‍: റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരായ സൈനിക അതിക്രമം ഉടന്‍ അവസാനിപ്പിക്കണം

  • Posted By:
Subscribe to Oneindia Malayalam

ന്യുയോര്‍ക്ക്: മ്യാന്‍മര്‍ ഭരണകൂടം റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ നടത്തുന്ന സൈനിക അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തു. സ്വീഡന്റെും ബ്രിട്ടന്റെയും അപേക്ഷ പ്രകാരം അടച്ചിട്ട മുറിയില്‍ യോഗം ചേര്‍ന്നാണ് 15 അംഗ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്.

യുഎന്‍ അപലപിച്ചു

യുഎന്‍ അപലപിച്ചു

റോഹിംഗ്യന്‍ മുസ്ലിംകളെ കൊന്നൊടുക്കുകയും വീടുകള്‍ തീവച്ച് നശിപ്പിക്കുകയും ഗ്രാമങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്യുന്ന മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടിയെ അപലപിക്കാന്‍ യു.എന്‍ രക്ഷാസമിതി തീരുമാനിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാനും അക്രമങ്ങള്‍ അവസാനിപ്പിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും അഭയാര്‍ഥികളുടെ തിരികെ വരാനുള്ള അവകാശം അംഗീകരിക്കാനും അദ്ദേഹം മ്യാന്‍മര്‍ ഭരണകൂടത്തെ ആഹ്വാനം ചെയ്തു. രക്ഷാസിതി യോഗത്തിന് ശേഷം ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മ്യാന്‍മറിലേത് വംശഹത്യ തന്നെ

മ്യാന്‍മറിലേത് വംശഹത്യ തന്നെ

റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ അവസ്ഥ ദുരന്തപൂര്‍ണമാണെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറിലെ ന്യൂനപക്ഷ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ ബുദ്ധമതാനുയായികള്‍ക്ക് ഭൂരിപക്ഷമുള്ള ഭരണകൂടം നടത്തുന്നത് വംശഹത്യയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മ്യാന്‍മറില്‍ നടക്കുന്നത് വംശീയ ഉന്‍മൂലനത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന യു.എന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് തലവന്‍ സെയ്ദ് റഅദ് അല്‍ ഹുസൈനിന്റെ പ്രസ്താവന ശരിവയ്ക്കുന്നതാണ് യു.എന്‍ തലവന്റെ വാക്കുകള്‍.

പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരിതര സംഘടനകളെ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍ നിലപാടെടുക്കുന്നത് ഇതാദ്യം

യു.എന്‍ നിലപാടെടുക്കുന്നത് ഇതാദ്യം

മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റഖിനെയില്‍ ആഗസ്ത് 25ന് ആരംഭിച്ച പുതിയ ആക്രമണങ്ങളെ തുടര്‍ന്ന് 3.7 ലക്ഷം റോഹിംഗ്യക്കാരാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

ഒന്‍പത് വര്‍ഷത്തെ മ്യാന്‍മര്‍ പ്രതിസന്ധിയുടെ കാര്യത്തില്‍ ആദ്യമായാണ് യു.എന്‍ ശക്തമായ നിലപാടെടുക്കുന്നതെന്ന് യു.എന്നിലെ ബ്രിട്ടീഷ് അംബാസഡര്‍ മാത്യു റെയ്‌ക്രോഫ്റ്റ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രായോഗിക നടപടികള്‍ യു.എന്‍ കൈക്കൊള്ളുമോ എന്ന കാര്യം വ്യക്തമല്ല. അടുത്തയാഴ്ച നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ലെന്ന് മ്യാന്‍മര്‍ നേതാവ് ആംഗ് സാന്‍ സൂചി അറിയിച്ചിരുന്നു.

ലോകത്തെ ഏറ്റവും പീഡിത ജനസൂഹം

ലോകത്തെ ഏറ്റവും പീഡിത ജനസൂഹം

ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനത്തിനിരയാകുന്ന ജനവിഭാഗമാണ് റോഹിംഗ്യന്‍ മുസ്ലിംകളെന്ന് യു.എന്‍ അഭിപ്രായപ്പെട്ടു. ഇത്രയേറെ ക്രൂരമായ അതിക്രമങ്ങള്‍ക്കിരയായ സമൂഹം ലോകത്ത് വേറെയില്ല. വര്‍ഷങ്ങളായി ഭരണകൂട വിവേചനത്തിനിരയാവുന്ന റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് 1982 മുതല്‍ മ്യാന്‍മര്‍ പൗരത്വം നിഷേധിച്ചിരിക്കുകയാണ്. റോഹിംഗ്യന്‍ ന്യൂനപക്ഷത്തിന് പൗരത്വമോ രാജ്യത്ത് കഴിയാനുള്ള നിയമപരമായ അവകാശമോ നല്‍കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ഭരണകൂടത്തോട് ആഹ്വാനം ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UN Secretary-General Antonio Guterres and the UN Security Council called on Myanmar's government to end its military campaign against the Rohingya Muslims. The 15-member Security Council met behind closed doors on Wednesday, at the request of Sweden and Britiain, to discuss the crisis for the second time since it began and agreed to publicly condemn the situation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്