കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂർണ്ണവും ഭാഗികവുമായ ചന്ദ്രഗ്രഹണം തമ്മിലുള്ള വ്യത്യാസം എന്താണ്? കൂടുതൽ അറിയാം...

പൂർണ്ണവും ഭാഗികവുമായ ചന്ദ്രഗ്രഹണം തമ്മിലുള്ള വ്യത്യാസം എന്താണ്? കൂടുതൽ അറിയാം...

Google Oneindia Malayalam News

ന്യൂഡൽഹി: സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർ രേഖയിൽ വരുമ്പോഴാണ് ചന്ദ്ര ഗ്രഹണം സംഭവിക്കുന്നത്. ഇത്തരം സന്ദർഭത്തിൽ ഭൂമി എന്നത് ചന്ദ്രനും സൂര്യനും ഇടയിൽ ആയിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭൂമിയെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ മാറി സൂര്യന് നേരെ എതിർ ദിശയിൽ വരുമ്പോഴാണ് ചന്ദ്ര ഗ്രഹണം ഉണ്ടാവുന്നത്. സാധാരണ വെളുത്ത വാവ് ദിവസമായിരിക്കും ചന്ദ്ര ഗ്രഹണം നടക്കുന്നത്. ഭാഗിക സൂര്യ ഗ്രഹണം എന്ന പോലെ ഭാഗിക ചന്ദ്ര ഗ്രഹണവും നടക്കാറുണ്ട്.

1

എന്നാൽ, ഒരു ഭാഗിക ചന്ദ്ര ഗ്രഹണം സംഭവിക്കുന്നതിന് ആവശ്യമായ വ്യവസ്ഥ എന്നത് സൂര്യനും ഭൂമിയുമായി നേർ രേഖയിൽ പൂർണ ചന്ദ്രൻ വിന്യസിച്ചിരിക്കുന്നതാണ്. പക്ഷെ, എല്ലാ പൂർണ്ണ ചന്ദ്രനിലും ഭാഗിക ചന്ദ്ര ഗ്രഹണം നടക്കില്ല. കാരണം, ഒരു ചന്ദ്ര ശരീരം അതിന്റെ പരിക്രമണ തലത്തിൽ സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണ തലത്തിലേക്ക് അഞ്ച് ഡിഗ്രി കോണിൽ ചരിഞ്ഞിരിക്കുന്നു. എന്നാൽ, നവംബർ 19 - ന് ഏറ്റവും ദൈർഘ്യ ഏറിയ ഭാഗിക ചന്ദ്ര ഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കും. 6 മണിക്കൂർ നീണ്ടു നിൽക്കുന്ന ഭാഗിക ചന്ദ്ര ഗ്രഹണം ആണിത്.

എന്താണ് കേന്ദ്രം പിൻവലിച്ച കാർഷിക നിയമങ്ങൾ? മൂന്ന് വിവാദ കാർഷിക നിയമങ്ങളെ കുറിച്ച് അറിയാംഎന്താണ് കേന്ദ്രം പിൻവലിച്ച കാർഷിക നിയമങ്ങൾ? മൂന്ന് വിവാദ കാർഷിക നിയമങ്ങളെ കുറിച്ച് അറിയാം

2

അതേ സമയം, ചന്ദ്രനും സൂര്യനും ഭൂമിയുടെ എതിർ വശങ്ങളിൽ ആയിരിക്കുമ്പോഴാണ് പൂർണ ചന്ദ്ര ഗ്രഹണം സംഭവിക്കുന്നത്. മറു വശത്ത്, ഭൂമിയുടെ നിഴലിന്റെ ഒരു ഭാഗം ചന്ദ്രനെ മൂടുമ്പോൾ മാത്രമേ ഭാഗിക ചന്ദ്ര ഗ്രഹണം സംഭവിക്കൂ. ചന്ദ്രൻ ഭൂമിയിൽ നിന്നും മാറി ഏറ്റവും ദൂരെ എത്തി 41 മണിക്കൂർ കഴിഞ്ഞ് വരുന്നതാണ് ഈ ചന്ദ്രഗ്രഹണം. ഇത്രയും നീണ്ടു നിൽക്കാൻ കാരണം, ചന്ദ്രൻ എത്ര ദൂരെ ആണോ അത്ര അധികം സമയമെടുക്കും.

3

ഇത് ഭൂമിയുടെ നിഴലിൽ നിന്ന് പുറത്തേക്ക് കടക്കാൻ കൂടുതൽ സമയം നൽകുന്നു. നാസയുടെ അഭിപ്രായത്തിൽ :- ചന്ദ്രനും സൂര്യനും ഭൂമിയുടെ എതിർ വശങ്ങളിൽ ആയിരിക്കുമ്പോഴാണ് പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭൂമിയുടെ നിഴലിന്റെ ഒരു ഭാഗം മാത്രം ചന്ദ്രനെ മൂടുമ്പോൾ ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം: സ്വാഗതം ചെയ്ത് ബികെയു,വീട്ടിലേക്ക് മടങ്ങുന്നത് കൂടിയാലോചനകള്‍ക്ക് ശേഷംപ്രധാനമന്ത്രിയുടെ പ്രഖ്യാപനം: സ്വാഗതം ചെയ്ത് ബികെയു,വീട്ടിലേക്ക് മടങ്ങുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം

4

ചന്ദ്ര ഗ്രഹണത്തിന്റെ ചില ഘട്ടങ്ങളിൽ ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. കാരണം, ചന്ദ്രോപരിതലത്തിൽ നിന്ന് നോക്കുമ്പോൾ ഭൂമിയുടെ വശങ്ങളിൽ നിന്നുള്ള സൂര്യ പ്രകാശം മാത്രമേ ചന്ദ്രനിൽ എത്തുകയുള്ളൂ. അവിടെ നിന്ന്, ഒരു ഗ്രഹണ സമയത്ത് ഒരു നിരീക്ഷകൻ ഭൂമിയുടെ എല്ലാ സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും ഒരേ സമയം കാണും.

Recommended Video

cmsvideo
Rahul Gandhi's old tweet is going viral | Oneindia Malayalam
5

അതേ സമയം, ഇന്ന് ലോക രാജ്യങ്ങള്‍ക്ക് ആകാശ വിസ്മയം വീക്ഷിക്കാനാവുമെന്ന് നാസ അറിയിച്ചു. ഏറ്റവും ദൈര്‍ഘ്യം ഏറിയ ചന്ദ്ര ഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷി ആകാൻ ഒരുങ്ങുന്നത്. ഈ വര്‍ഷം ഇതുവരെ വന്നതെല്ലാം ഭാഗികമായ ചന്ദ്ര ഗ്രഹണങ്ങളാണ്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണമാണ് വരാന്‍ പോകുന്നതെന്നും നാസ വ്യക്തമാക്കി. മൂന്ന് മണിക്കൂറോളം ഈ ചന്ദ്ര ഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. 50 യു എസ് സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി തന്നെ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമി ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നു പോകുമ്പോള്‍ ഇരുട്ടിലാവുക. ഇത് പതിവില്‍ കൂടുതല്‍ സമയം നീണ്ടു നില്‍ക്കുമെന്നാണ് നാസ പറയുന്നത്.

English summary
lunar eclipse 2021; What is the difference between total and a partial lunar eclipse?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X