• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

6 മാസം മുമ്പ് ട്രംപിന് മുന്നറിയിപ്പ്,വുഹാനിലെ വ്യാപനം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ഒടുവില്‍ നടന്നത്!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണവൈറസ് അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പുറത്ത്. ആറ് മാസം മുമ്പ് തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വുഹാനിലെ വൈറസ് വ്യാപനത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് പടര്‍ന്നപ്പോള്‍ മുതല്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇക്കാര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. നവംബറില്‍ തന്നെ ഇക്കാര്യം യുഎസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ മാത്രമാണ് ട്രംപിന് ഇതിന്റെ ഗൗരവം മനസ്സിലായതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അമേരിക്കയ്ക്ക് ഇതിനെ നേരിടാന്‍ എളുപ്പത്തില്‍ സാധിക്കുമായിരുന്നു.

നവംബറില്‍ കൊറോണയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വൈറ്റ് ഹൗസിന് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇത് പല രാജ്യങ്ങളിലേക്കും പടരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ആദ്യ റിപ്പോര്‍ട്ട് ഏത് ദിവസമാണ് നല്‍കിയതെന്ന് വ്യക്തമല്ല. ഇവരുടെ വിവരങ്ങള്‍ ആധികാരികമാണെന്ന് കണ്ടാല്‍ ഇത് വളരെയധികം രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ യോഗത്തില്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ജനുവരി മൂന്നിന് മാത്രമാണ് ഇത്തരമൊരു യോഗം നടന്നത്. പ്രസിഡന്റിന്റെ നിത്യേനയുള്ള ബ്രീഫിംഗില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിരുന്നു. അമേരിക്കയിലേക്ക് അടക്കം കൊറോണ പടരുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

അതേസമയം സിഐഎയും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും മറുവശത്ത് ഇക്കാര്യം പരിശോധിക്കുന്നുണ്ടായിരുന്നു. ചൈനയുടെ ഔദ്യോഗിക മറുപടിക്കായി ഇവര്‍ കാത്തിരുന്നെന്നാണ് സൂചന. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. കൊറോണവൈറസിനെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നത് ജനുവരിയിലാണെന്നും ഇവര്‍ പറയുന്നു. പ്രസിഡന്റ് ട്രംപിന് വീഴ്ച്ച പറ്റിയെന്ന് അറിഞ്ഞാല്‍ അത്് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന വിലയിരുത്തലിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. അതുകൊണ്ട് ഇത്തരം വിഷയങ്ങള്‍ മറച്ചുവെക്കാനാണ് തീരുമാനം. ട്രംപിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് യാഥാര്‍ത്ഥ്യം.

cmsvideo
  ലോകാരോഗ്യ സംഘടനയെയും ഭീഷണിപ്പെടുത്തി ട്രംപ് | Oneindia Malayalam

  ചൈനയില്‍ തന്നെ വൈറസ് വ്യാപനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഡിസംബര്‍ അവസാനത്തിലാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ചൈനയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സമയത്ത് മാത്രമാണ് കൊറോണയുടെ ഗൗരവത്തെ കുറിച്ച് തനിക്ക് മനസ്സിലായതെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം അമേരിക്കയില്‍ കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. മരണനിരക്ക് 16600 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1783 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്കും അമേരിക്കയില്‍ വര്‍ധിച്ച് വരികയാണ്.

  English summary
  us intellgence agencies warned about coronavirus to white house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X