എമിറേറ്റ്സ് വിമാനങ്ങളില്‍ ലാപ്ടോപ്പ് വിലക്കില്ല: എമിറേറ്റ്സ് പ്രസ്താവന പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിലെ ഇലക്ട്രോണിക് ഉപകരങ്ങള്‍ക്കുള്ള വിലക്ക് നീക്കിയെന്ന് എമിറേറ്റ്സ്. ബുധനാഴ്ച ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അമേരിക്കയിലേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ലാപ്ടോപ്പ്, ടാബ് ലറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കാമെന്നും എമിറേറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് ആഭ്യന്തര സെക്രട്ടറി ജോൺ കെല്ലിയെ ഉദ്ധരിച്ച് ഫോക്സ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിലേയും ഉത്തര ആഫ്രിക്കയിലേയും പത്തു വിമാനങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാന യാത്രക്കിടെ ഫോൺ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് അമേരിക്ക നേരത്തെ വിലക്കിയിരുന്നു.നേരത്തെ ഐസിസ് ലാപ്ടോപ്പ് ബോംബ് ഉപയോഗിച്ച് വിമാനങ്ങളില്‍ സ്ഫോടനം നടത്താന്‍ നീക്കം നടത്തുന്നുവെന്ന ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അമേരിക്കയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ചില മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ലാപ്പ് ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്.

English summary
Dubai-based airlines, Emirates issued a statement on Wednesday morning that the electronics ban on their flights has been lifted with immediate effect.
Please Wait while comments are loading...