കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്‍ദ് സേനയ്ക്ക് രൂപം നല്‍കിയാല്‍ അമേരിക്കയുമായുള്ള ബന്ധം എന്നെന്നേക്കുമായി അവതാളത്തിലാവുമെന്ന് തുര്‍ക്കി

  • By Desk
Google Oneindia Malayalam News

അങ്കാറ: കുര്‍ദ് പോരാളികള്‍ക്ക് പരിശീലനം നല്‍കി സിറിയയില്‍ പുതിയ അതിര്‍ത്തി സേനയ്ക്ക് രൂപം നല്‍കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ അമേരിക്കയുമായുള്ള ബന്ധം എന്നെന്നേക്കുമായി അവതാളത്തിലാവുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി കാനഡയില്‍ വച്ച് നടത്തിയ ചര്‍ച്ചയിലാണ് തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരമൊരു സേനാ രൂപീകരണവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ വിശ്വസിക്കരുതെന്നാണ് യുഎസ് സെക്രട്ടറിമാര്‍ തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയ്‌ക്കെതിരായ ഉപരോധം ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ വാന്‍കോവറിലെത്തിയതായിരുന്നു രാഷ്ട്രത്തലവന്‍മാര്‍.

സൗദിയില്‍ കാറപകടം; മാതാവും മക്കളുമടക്കം കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു, ഒരാള്‍ മാത്രം രക്ഷപ്പെട്ടുസൗദിയില്‍ കാറപകടം; മാതാവും മക്കളുമടക്കം കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു, ഒരാള്‍ മാത്രം രക്ഷപ്പെട്ടു

സിറിയന്‍ സര്‍ക്കാരിനെതിരേയും ഐ.എസിനെതിരേയും യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിനെ (എസ്.ഡി.എഫ്) ഉള്‍പ്പെടുത്തി സിറിയയുടെ അതിര്‍ത്തിയില്‍ പുതിയ സംരക്ഷണ സേനയെ വാര്‍ത്തെടുക്കാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരേയാണ് തുര്‍ക്കി രംഗത്ത് വന്നിരിക്കുന്നത്. വടക്കന്‍ സിറിയയിലെ കുര്‍ദുകളെ ഉള്‍പ്പെടുത്തി 30,000 വരുന്ന സേനയെ വാര്‍ത്തെടുക്കാനാണ് അമേരിക്കയുടെ ശ്രമം. എസ്.ഡി.എഫിലെ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി) കുര്‍ദുകളുടെ സേനയാണ്. ഇവര്‍ക്ക് തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി ബന്ധമുണ്ടെന്നതിനാല്‍ വൈ.പി.ജിയെ ഭീകരസേനയായാണ് തുര്‍ക്കി പരിഗണിക്കുന്നത്.

usa

ഇതിന്റെ ഭാഗമായി വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍, മന്‍ബിജ് എന്നിവിടങ്ങളിലെ കുര്‍ദ് സേനയ്‌ക്കെതിരേ ശക്തമായ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സിറിയന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞതായി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

അതിനിടെ, സേനാ രൂപീകരണവുമായി ബന്ധപ്പെട്ട് നാറ്റോ സഖ്യ കക്ഷിയായ തുര്‍ക്കിയുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ഇക്കാര്യത്തിലുള്ള തുര്‍ക്കിയുടെ ഉല്‍കണ്ഠ തങ്ങള്‍ മനസ്സിലാക്കുന്നതായും പെന്റഗണ്‍ വക്താവ് എറിക് പാഹന്‍ തുര്‍ക്കി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

എന്നാല്‍ അമേരിക്കന്‍ സൈന്യവും ഭരണകൂടവും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന വ്യത്യസ്ത നിലപാടുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി തുര്‍ക്കി വിദേശകാര്യമന്ത്രി പ്രതികരിച്ചു.

English summary
us turkey ties may get irreversibly harmed warns turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X