ട്രക്കില്‍ നിന്നും ചാടിയിറങ്ങി, മുഴക്കിയത് അല്ലാഹു അക്ബറെന്ന്! അമേരിക്കയും ഭയന്നു തുടങ്ങി...

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച മാന്‍ഹാട്ടന്‍ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തന്നെയാണെന്ന് സംശയം. ഭീകരാക്രമണത്തിന് ഉപയോഗിച്ച ട്രക്കില്‍ നിന്ന് ലഭിച്ച ലേഖനങ്ങളും, ദൃക്‌സാക്ഷികളുടെ മൊഴികളുമാണ് ഐസിസിലേക്ക് വിരല്‍ചൂണ്ടുന്നത്.

വിവാഹ ഘോഷയാത്രയ്ക്കിടെ അപകടം; ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 14 പേര്‍ കൊല്ലപ്പെട്ടു...

സൗദിയില്‍ മാറ്റത്തിന്റെ അലയൊലി തുടരുന്നു! ടൂറിസ്റ്റുകള്‍ ഒഴുകും, ദുബായ് നാണംകെടും..

ചൊവ്വാഴ്ചയാണ് മാന്‍ഹാട്ടനിലെ നടപ്പാതയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും, 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ സെയ്ഫുള്ള സായ്‌പോവാണ് ട്രക്ക് ഓടിച്ചു കയറ്റി ആക്രമണം നടത്തിയത്.

 പോലീസ് വെടിവെച്ചു...

പോലീസ് വെടിവെച്ചു...

ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സെയ്ഫുള്ളയെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമേരിക്കയില്‍...

അമേരിക്കയില്‍...

ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ സെയ്ഫുള്ളാ സായ്‌പോവ് പത്തു വര്‍ഷം മുന്‍പാണ് അമേരിക്കയിലെത്തിയത്. വാടകയ്‌ക്കെടുത്ത ട്രക്ക് ഉപയോഗിച്ചാണ് സെയ്ഫുള്ളാ ആക്രമണം നടത്തിയത്.

കൊല്ലപ്പെട്ടു...

കൊല്ലപ്പെട്ടു...

ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലേഖനങ്ങള്‍...

ലേഖനങ്ങള്‍...

ആക്രമണത്തിന് ഉപയോഗിച്ച ട്രക്കില്‍ നിന്നും ഐസിസ് അനുകൂല ലേഖനങ്ങള്‍ കണ്ടെടുത്തായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അല്ലാഹു അക്ബറെന്ന്...

അല്ലാഹു അക്ബറെന്ന്...

ആക്രമണത്തിന് ശേഷം ട്രക്കില്‍ നിന്ന് ചാടിയിറങ്ങിയ സെയ്ഫുള്ളാ അല്ലാഹു അക്ബറെന്ന് മുദ്രാവാക്യം മുഴക്കിയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 സമാനരീതിയില്‍...

സമാനരീതിയില്‍...

ഐസിസ്, അല്‍ ഖ്വയ്ദ എന്നിവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന് സമാനമാണ് മാന്‍ഹാട്ടനിലെ സംഭവവും. എന്നാല്‍ മാന്‍ഹാട്ടന്‍ ആക്രമണത്തില്‍ ഐസിസിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായിട്ടില്ലെന്നും പോലീസ് കരുതുന്നുണ്ട്.

English summary
us vehicle attack; police doubts isis involvement.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്