• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥ് യുഎഇയിലേക്ക്; ആദ്യ ഗള്‍ഫ് സന്ദര്‍ശനം... സ്വാമി വിവേകാനന്ദന്‍ മാതൃകയിലോ?

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് ഗള്‍ഫ് സന്ദര്‍ശിക്കും. ആദ്യമായിട്ടാണ് അദ്ദേഹം ജിസിസിയേലക്ക് പോകുന്നത്. നേരത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഗള്‍ഫിലേക്ക് ആദ്യമാണ്. മാത്രമല്ല, യൂറോപ്പും അമേരിക്കയും സന്ദര്‍ശിക്കാനും യോഗി പദ്ധതിയിട്ടിട്ടുണ്ട്.

യൂറോപ്പിലേക്കും ആദ്യമായിട്ടാണ് യോഗി ആദിത്യനാഥ് പോകുന്നത്. ഉത്തര്‍ പ്രദേശ് തലസ്ഥമാനയ ലഖ്‌നൗവില്‍ വരുന്ന ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മെഗാ ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് ഈ യാത്ര. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ തീപ്പൊരി നേതാവായിരുന്നു ഒരുകാലത്ത് യോഗി ആദിത്യനാഥ്. പിന്നീട് ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിരവധി തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എംപിയായിരിക്കെയാണ് ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയായത്. ശേഷം എംപി പദവി രാജിവച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുകയും ചെയ്തു.

2

ലോക്‌സഭാ അംഗമായിരിക്കെ നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് യോഗി ആദിത്യനാഥ്. മലേഷ്യ, കംപോഡിയ, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിളെല്ലാം അദ്ദേഹം പോയിട്ടുണ്ടെങ്കിലും ഗള്‍ഫിലേക്ക് പോയിട്ടില്ല. മുഖ്യമന്ത്രിയായ ശേഷം മ്യാന്മറും റഷ്യയും യോഗി സന്ദര്‍ശിച്ചു. ഇപ്പോള്‍ ത്രിരാഷ്ട്ര പര്യടനത്തിന് യോഗി ഒരുങ്ങുകയാണ്. വലിയ ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്.

3

യുഎഇയിലെ ദുബായ്, ബ്രിട്ടനിലെ ലണ്ടന്‍, അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ, ചിക്കാഗോ, ഡള്ളസ് തുടങ്ങിയ നഗരങ്ങളിലാണ് യോഗി ആദ്യനാഥ് എത്തുക. ഡിസംബര്‍-ജനുവരി മാസങ്ങളിലാകും സന്ദര്‍ശനം. ഫെബ്രുവരി 10 മുതല്‍ 12 വരെ ലഖ്‌നൗവില്‍ ആഗോള നിക്ഷേപക സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് വിദേശ പര്യടനം.

4

ഉത്തര്‍ പ്രദശിനെ ബിസിനസ് സൗഹൃദ സംസ്ഥാനമാക്കുകയാണ് യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. മുംബൈ നഗരത്തേക്കാള്‍ ആകര്‍ഷണമുള്ള പ്രദേശമാക്കി അദ്ദേഹം യുപിയിലെ നഗരങ്ങളെ മാറ്റുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ത്രിദിന ഉച്ചകോടിയില്‍ 10 ലക്ഷം കോടിയുടെ നിക്ഷേപം യുപിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

5

നിക്ഷേപ സംഗമത്തിന് മുന്നോടിയായി കളമൊരുക്കലിന്റെ ഭാഗമാണ് യോഗിയുടെ വിദേശ പര്യടനം. ലഖ്‌നൗവിലെ സമ്മേളനത്തില്‍ 10000 നിക്ഷേകരെ എത്തിക്കാനാണ് ലക്ഷ്യം. വിദേശ യാത്രയില്‍ എല്ലാ വ്യവസായികളെയും അദ്ദേഹം ലഖ്‌നൗവിലേക്ക് ക്ഷണിക്കും. ലഖ്‌നൗ സംഗമത്തിന് യോഗി ആദിത്യനാഥ് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിക്ഷേപ സംഗമത്തിലെ പ്രധാന അതിഥി.

ആ കഥയ്ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം; ഖത്തര്‍ പറയുന്നു... സാക്കിര്‍ നായികിനെ ഞങ്ങള്‍ ക്ഷണിച്ചിട്ടില്ലആ കഥയ്ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം; ഖത്തര്‍ പറയുന്നു... സാക്കിര്‍ നായികിനെ ഞങ്ങള്‍ ക്ഷണിച്ചിട്ടില്ല

6

ഡിസംബര്‍ അവസാനത്തിലാകും യോഗി വിദേശയാത്രയ്ക്ക് പുറപ്പെടുക. ദുബായിലെത്തുന്ന അദ്ദേഹം പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തും. അബുദാബിയിലെ ക്ഷേത്രം സന്ദര്‍ശിച്ചേക്കും. ശേഷം യൂറോപ്പിലേക്കു പോകും. അവിടെ നിന്ന് അമേരിക്കയിലേക്കും. ചിക്കാഗോയില്‍ കാവി വസ്ത്രം ധരിച്ച് എത്തുന്ന യോഗി ആദിത്യനാഥിനെ സ്വാമി വിവേകാനന്ദന്റെ രണ്ടാം വരവായി ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. 1893ല്‍ ചിക്കാഗോയിലെ ലോക മത സമ്മേളനത്തില്‍ പങ്കെടുത്ത വിവേകാനന്ദന്റെ പ്രസംഗം ഏറെ പ്രശസ്തമാണ്.

7

ഉത്തര്‍ പ്രദേശിലെ വിവിധ മന്ത്രിമാര്‍ ഫെബ്രുവരിക്കകം 18 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരിയിലെ നിക്ഷേപ സംഗമത്തിനുള്ള വേദി ഒരുക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 15 ഹോട്ടലുകള്‍ നിക്ഷേപകര്‍ക്കായി ഒരുക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ് വികസിച്ചാല്‍ ഇന്ത്യയുടെ മുഖഛായ തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

നടന്‍ വിക്രം ഗോഖലെ മരിച്ചിട്ടില്ല; അനുശോചിച്ച് വെട്ടിലായി താരങ്ങള്‍... മരണ വാര്‍ത്തയ്ക്ക് പിന്നാലെനടന്‍ വിക്രം ഗോഖലെ മരിച്ചിട്ടില്ല; അനുശോചിച്ച് വെട്ടിലായി താരങ്ങള്‍... മരണ വാര്‍ത്തയ്ക്ക് പിന്നാലെ

English summary
Uttar Pradesh Chief Minister Yogi Adityanath First UAE, Europe Trip to Attract Global Investors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X