അസാൻജ് ബലാത്സംഗം ചെയ്തിട്ടില്ല, കേസ് ഉപേക്ഷിച്ചു!! എല്ലാത്തിനും പിന്നിൽ അമേരിക്കയുടെ പക

  • By: മരിയ
Subscribe to Oneindia Malayalam

സ്‌റ്റോക്‌ഹോം: വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ സാന്‍ജിന് മേല്‍ ആരോപിയ്ക്കപ്പെട്ടിട്ടുള്ള ബലാത്സംഗക്കുറ്റത്തിന്‍മേലുള്ള അന്വേഷണം ്വീഡന്‍ അവസാനിപ്പിച്ചു. 7 വര്‍ഷത്തിന് ശേഷമാണ് സ്വീഡന്‍ അന്വേഷണം അവസാനിപ്പിച്ചത്. ഇക്വഡോര്‍ എംബസില്‍ ഇരുന്ന് ചിരിച്ച് ചിരിയ്ക്കുന്ന ഫോട്ടോയാണ് ഇതിന് പ്രതികരണമായി അസാന്‍ജ് പോസ്റ്റ് ചെയ്തത്.

Julian Assange

എത്രയും പെട്ടന്ന് ലണ്ടന്‍ വിടാനുള്ള ശ്രമങ്ങള്‍ അസാന്‍ജ് നടത്തുന്നുണ്ടെങ്കിലും, ഇയാളെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ലണ്ടന്‍ പോലീസ് പറയുന്നത്. 2012 ജൂണില്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസില്‍ അഭയം പ്രാപിച്ചത്.

താലി കെട്ടി, പക്ഷേ വധുവിനെ വീട്ടിലേക്ക് കൊണ്ടുപോവില്ല, സൗന്ദര്യമില്ലെന്ന് !! വീഡിയോ വൈറൽ

അസാന്‍ജ് സ്ഥാപിച്ച വിക്കീലീക്‌സ് അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് 2010ലാണ്. അതിന് ശേഷമാണ് അദ്ദേഹത്തിന് എതിരെ ബലാത്സംഗക്കുറ്റം ആരോപിയ്ക്കപ്പെട്ടത്. വിക്കീലീക്‌സ് വാളണ്ടിയര്‍മാരായിരുന്നു ഈ യുവതികള്‍. എന്നാല്‍ അവരുമായി ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അസാന്‍സ് വ്യക്തമാക്കിയിരുന്നു.

English summary
wiki leaks founder Julian Assange free from rape case
Please Wait while comments are loading...