കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തുള്ളി മദ്യം അകത്ത് ചെന്നാലും ദോഷം; ക്യാന്‍സര്‍ പിടിപെടാന്‍ അതുമതി; പുതിയ പഠന റിപ്പോര്‍ട്ട്

Google Oneindia Malayalam News

ജനീവ : മദ്യവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആരോഗ്യത്തിന് ഹാനീകരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നും ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മദ്യപാനത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതിനൊപ്പം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

യൂറോപ്പില്‍ അമിത മദ്യാപനത്തെ തുടര്‍ന്ന് 200 മില്യണ്‍ ആളുകള്‍ ക്യാന്‍സര്‍ സാധ്യത പട്ടികയിലുണ്ടെന്നാണ് സംഘടന ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്തിലാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുള്ളത്. മദ്യപാനത്തിന്റെ കാര്യത്തില്‍, ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ അളവില്‍ ഒന്നുമില്ല. കുടല്‍ അര്‍ബുദം, സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം എന്നിങ്ങനെയുള്ള ഏറ്റവും സാധാരണമായ ക്യാന്‍സറുകള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകളെങ്കിലും മദ്യപാനം മൂലാമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണെന്നും എന്നിട്ടും അത് പലര്‍ക്കും അറിയാത്തത് ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണെന്നും ഗവേഷകര്‍ പഠനത്തിൽ ചൂണ്ടിക്കാട്ടി.

liquor

എഥനോള്‍ ശരീരത്തില്‍ എത്തുന്നതോടെ ജൈവിക സംവിധാനങ്ങളിലൂടെ ക്യാന്‍സറിന് കാരണമാകുന്നു, മദ്യം അടങ്ങിയ ഏത് പാനീയവും അതിന്റെ വിലയും ഗുണനിലവാരവും പരിഗണിക്കാതെ തന്നെ ക്യാന്‍സറിന് കാരണമാകുന്നെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ആഴ്ചയില്‍ 1.5 ലിറ്റര്‍ വൈനില്‍ കുറവോ, 3.5 ലിറ്റര്‍ ബിയറില്‍ കുറവോ കഴിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനീകരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .

'ദിൽഷയുമായി പ്രശ്നം? റിയാസും നിമിഷയുമായി അടിച്ച് പിരിഞ്ഞു?'; ഒടുവിൽ മറുപടിയുമായി ജാസ്മിൻ'ദിൽഷയുമായി പ്രശ്നം? റിയാസും നിമിഷയുമായി അടിച്ച് പിരിഞ്ഞു?'; ഒടുവിൽ മറുപടിയുമായി ജാസ്മിൻ

ആല്‍ക്കഹോള്‍ അടങ്ങിയ ഏത് പാനീയവും ക്യാന്‍സറിന് കാരണമാകുന്നെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മദ്യത്തിന്റെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് തെളിയിക്കാന്‍ മതിയായ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. എത്രത്തോളം മദ്യം കഴിക്കുന്നുവോ അത്രത്തോളം അപകടമാണെന്നും എത്ര കുറച്ച് മദ്യപിക്കുന്ന അത്രത്തോളം അപകടമാണെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഇതിന് മുമ്പ് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ചിന്റെ ജേണലായ കാന്‍സര്‍ എപ്പിഡെമോളജി, ബയോമാര്‍ക്കേവ്‌സ് പ്രിവന്‍ഷനിലും ഈ കണ്ടെത്തലിന് സമാനമായ കണ്ടെത്തല്‍ നടത്തിയിരുന്നു. ആല്‍ക്കഹോള്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനത്തില്‍ അറിയിച്ചത്. 3800 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ നടത്തിയത് . മദ്യപാനവും ്ക്യാന്‍സര്‍ സാധ്യതയും തമ്മിലുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാനാണ് പഠനം സംഘടിപ്പിച്ചത.

English summary
World Health Organization says there is no such thing as safe drinking that is not harmful to health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X